?? സ്വയംവരം 03 ?? 1962

അപ്പോളേക്കും കഴിച്ചു കഴിഞ്ഞു എണീറ്റു കൃഷ്ണ.. കൗതുകത്തോടെ അവനെ നോക്കി അവൾ പുഴയിൽ ഇന്ദുവിന്റെ ചോറ്റു പാത്രത്തിന്റെ അടപ്പ് കഴുകി അവൾക്ക് നീട്ടി..

“നീ എന്റെ ചക്കര അല്ലേടാ… നിന്നെ അങ്നെ വെള്ളത്തീ പോവാൻ ഞാൻ സമ്മതിക്കോ???”

നനഞ്ഞ കൈകൊണ്ട് അവൾ കണ്ണന്റെ കവിളിൽ തലോടി..

“കൃഷ്ണയുടെ ഫാമിലി ഒക്കെ??”

ഇന്ദുവാണ് പരിചയപ്പെടാൻ തുടക്കമിട്ടത്..

“ശര്ക്കും പറ്ഞ്ഞാ ഒറ്റക്കാ വീട്ടിൽ… അച്ഛനും അമ്മയും ജിദ്ദയിലാ..”

“എന്നിട്ടെന്താ അങ്ട് പോവാഞ്ഞെ? ഫ്‌ളൈറ്റി ഒക്കെ കേറിക്കൂടെ??”

“ഓ എന്ത്?? ആറു വരെ പഠിച്ചത് ദുബായിലും മസ്കറ്റിലുമാ.. അത് കഴ്ഞ്ഞു ഡല്ലീല് . പത്താങ്ക്‌ളാസ്സ് മാത്രം ആനന്ദപുരം.. അച്ഛന് സ്ഥാനമാറ്റം കിട്ടുന്നെന് അനുസരിച്ചു ഞാനും ഓടി തളർന്നു.. അതാ ഈ വട്ടം ഇവിടെ കൂടിയേ.. സത്യത്തി എൻക്ക് ഇവ്ടെ ഫ്രണ്ട്സ്ന്ന് പർയാനും മാത്രം ആരുല്യ.. ഒള്ളോര്ക്ക് ആണേൽ പരിചയോം ഇല്ല..”

അവസാനവാക്ക് എന്നെ നോക്കി ആണവൾ പറഞ്ഞത്..

“സത്യായിട്ടും എൻക്ക് ഓര്മിണ്ടു. ആരാന്നു മനസ്സിൽ കിട്ടുന്നില്ലെന്ന് ഒള്ളു..”

“അത് വിട് മാഷേ.. എന്നാ നടക്കട്ടെ.. നിങ്ങളുടെ സ്വകാര്യതയ്ക്ക് ഞാൻ തടസ്സം വര്ത്തണില്ല..”

ഒരടി നടന്നു തിരിഞ്ഞു നിന്ന അവൾ കണ്ണനെ നോക്കി കൊഞ്ചി..

“കണ്ണാ വേഗം വായോടാ മുത്തേ ഞാൻ കാത്തിരിക്കാം..”

അവൾ നടന്നപ്പോൾ ഇന്ദു വിളിച്ചു..

“കൃഷ്ണാ,, ഞങ്ങക്ക് ഒപ്പം കൂടുന്നോ?”

ആ ചോദ്യം കൊതിച്ചെന്ന പോലെ അവൾ തിരിച്ചു വന്നു..

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.