?? സ്വയംവരം 03 ?? 1962

“ന്നാ വിള്ച്ച് വാടാ.. പട്ടിണി കിട്ക്കണ്ട പാവം..”

കണ്ണൻ സംശയത്തോടെ എന്നെ നോക്കി.

“വിള്ച്ചോടാ… നിന്റെ പെണ്ണല്ലേ..”

ആരോ അലക്കാൻ വച്ച പരന്ന കല്ലിൽ ചോറ്റു പാത്രം വച്ച് അവൻ എന്നെ തല്ലാൻ ഓടി.. ഞാൻ വഞ്ചിയിൽ കയറിയപ്പോൾ അവൻ അവളെ വിളിക്കാൻ പോയി….

നീന്തൽ അറിയാവുന്ന ഏക വ്യക്തി ഞാൻ ആയത് കൊണ്ട് ഞാൻ മാത്രമേ വഞ്ചിയിൽ കയറാറുള്ളൂ.. കെട്ടിയിട്ടിട്ട് ഉണ്ടെങ്കിലും കണ്ണനും ഇന്ദുവിനും അതിനു പേടി ഉണ്ട്.

അൽപ്പം കഴിഞ്ഞു അവൻ കൃഷ്ണപ്രിയയും ആയി വന്നു… ഇന്ദുവിന്റെ ചോറ്റുപാത്രത്തിന്റെ അടപ്പിൽ ഞങ്ങൾ പകുത്തു നൽകിയ ചോറുമായി അവൾ ഒട്ടും പേടി കാട്ടാതെ എന്റെ നേരെ കൈ നീട്ടി അതിൽ പിടിച്ചു വഞ്ചിയിൽ കയറി..

“ഇതാണ് ഞങ്ങളുടെ സ്വർഗ്ഗം.. welcome to our paradise..”

“എന്നട്ട് അവ് രെന്താ വഞ്ചിയ്ല് കേറാത്തെ? ഇയിലിരുന്നു കഴിച്ചൂടെ??”

“ഏയ്‌ നിന്ന് കഴ്ചാ ശീലം..”

കണ്ണൻ നുണ പറഞ്ഞെങ്കിലും ഞാൻ അത് പൊളിച്ചു കയ്യിൽ കൊടുത്തു.

“രണ്ടാൾക്കും പേട്യാ വഞ്ജീ കേറാൻ.. നീന്തൽ അറിയാതൊണ്ടേ വീഴോ ന്നൊള്ള പേട്യാ….”

ഞാൻ പറഞ്ഞത് കെട്ട് അവൾ കാണാതെ കണ്ണൻ എന്നെ തെറി വിളിച്ചു..

“വാടോ കണ്ണാ ഞാൻ ഹെല്പ് ചെയ്യാം.. പോവാണേ നമുക്കൊര്മിച് വെള്ളത്തി പോവാം..”

“ന്നട്ട്??”

“നട്ടെന്താ, ഞാൻ നീന്തി കേറും.. ഇയാള് കൊറേ വെള്ളം കുടിച്ചാലും അതോടെ നീന്തല് പഠിക്കും..”

“നിന്ക്ക് അതൊക്കെ പർയാം… ന്റമ്മക്ക് ഞാനോറ്റ മോനെ ഒള്ളു..”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.