“ഓ മന്സിലായി.. ആന മുക്കണത് കണ്ടു അണ്ണാൻ മുക്കീട്ട് കാര്യല്യ പെണ്ണെ..”
അത് കെട്ട് ഇന്ദു കണ്ണനെ ഓടിച്ചു. എനിക്ക് ചുറ്റി അവനും അവളും ഓട്ടമത്സരം നടത്തി. ഒടുവിൽ ഞാൻ ഇടപെട്ട് കണ്ണനെ പിടിച്ചു നിറുത്തി ചോദിച്ചു..
“അല്ല നീ എന്താ മുമ്പ് പറ്ഞ്ഞെ അവ്ള് പാവാന്നോ? നാല് പിരീഡ് കൊണ്ട് അവ്ള് നിന്നെ വളച്ചോടാ??”
“അത് മാത്രോ?? ഇപ്പൊ അവ്ന് ഞാൻ അണ്ണാൻ അവ്ള് ആന..”
ക്ലാസ്സിൽ കൃഷ്ണ ഒരു വശത്തു. പുറത്ത് ഞാനും ഇന്ദുവും മറുവശത്തു. ചെകുത്താനും കടലിനും ഇടയിൽ പെട്ട് കണ്ണൻ വിക്കി പറഞ്ഞൊപ്പിച്ചു
“അത്.. പിന്നെ.. ഞാൻ നിന്നെ കള്യാക്കാൻ പറ്ഞ്ഞതാ..”
“അത് വിട്.. ടീച്ചർ മുമ്പിൽക്ക് തിരിയ്മ്പോ ഒക്കെ അവ്ടെ രണ്ടാളും കുശുകുശുക്കാര്ന്നല്ലോ.. ന്താരുന്നു??”
“വ്ള് ഊണ് കൊണ്ടന്നില്ല.. അട്ത്ത് ഹോട്ടൽ എവ്ടെ ഉണ്ട്ന്ന് ചോയ്ച്ചതാ..”
“എന്നട്ട്??”
“എന്നട്ടെന്താ, ഒര് കിലോമീറ്റർ പോണംന്ന് പർഞ്ഞപ്പോ പട്ടിണി കിട്കാ ഭേദംന്ന് പർഞ്ഞു.”
അപ്പോളേക്കും ഞങ്ങളുടെ ലക്ഷ്യത്തിൽ എത്തി ഞങ്ങൾ.. മെയിൻ കടവിൽ നിന്നും ഉള്ളിലേക്ക് മാറി ഇന്ദുവിന്റെ വീട്ടുകാർ പണ്ട് വാങ്ങി ഇട്ട പറമ്പിലെ ചെറിയ കടവും അതിനോട് ചേർന്നു മണൽ വാരുന്നവർ കെട്ടി ഇട്ട വഞ്ചിയും ആണ് ഞങ്ങളുടെ ലക്ഷ്യസ്ഥലം..
“ന്നാ നിന്ക്ക് വിള്ക്കാർന്നില്ലേ ഇങ്ട്??”
“ഏയ്, നമ്മടെ രഹസ്യസ്ഥലം ആരേം കാണിക്കണ്ടാന്ന് കര്തി.. പക്ഷെ, സമയം പോവാനെന്താ ചെയ്യാന്ന് ചോയ്ച്ചപ്പോ കടവ്ണ്ടെന്നു പർഞ്ഞു മെയിൻ കടവില്ക്ക് വഴി പർഞ്ഞു കൊട്ത്തു ഞാൻ..”
❤❤❤❤❤❤
??♥️♥️
ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.
Waiting for next part
സ്നേഹം മാത്രം???
എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം കേട്ടോ
With Love?
ജിന്ന്?
കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.
Ith pand kk yil vayichayirunnu.
Ini ivide onnumkoodi vayikkam?
Kk means
???
പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?