?? സ്വയംവരം 03 ?? 1962

“ന്തായി… കഴ്ഞ്ഞോ?”

വന്നപാടെ ഇന്ദുവിന്റെ താടിയിൽ പിടിച്ചുയർത്തി കൃഷ്ണ അവളോട്‌ ചോദിച്ചെങ്കിലും മറുപടി പറഞ്ഞത് ഞാനാണ്..

“എന്ത് കഴിഞ്ഞൊന്ന്?? ”

“അയ്യോടാ ഒന്നും അർയാത്ത ഇള്ളകുട്ടി… പ്പോ പെറ്റിട്ടിട്ടേ ഒള്ളു. ഇത്തിരി അമ്മിഞ്ഞ കുടിച്ചോടാ ”

ഇന്ദുവിന്റെ മാറിന് നേരെ കൈ ചൂണ്ടി കൃഷ്ണ.. ഇന്ദുവിന്റെ മുഖം ഒന്നുകൂടി താഴ്ന്നു..

ഞാൻ :”അയ്യേ വൃത്തികേട് പർയ്ല്ലെ..”

കൃഷ്ണ :”നിൻക്ക് കാണിക്കാലെ? പിന്നെങ്നാ നിന്റെ ചൂണ്ടീ അവ്ള്ടെ നെറ്റീലെ കുറി വന്നേ??”

കൃഷ്ണ കൈ വിരൽ കൊണ്ടു ചുണ്ടിന്റെ ഒരു മൂലക്ക് പറ്റി പിടിച്ച കളഭത്തിന്റെ പൊടി ഒപ്പി എടുത്തു.. കൃഷ്ണ യുടെ കൈ വിരലുകൾ എന്നെ സ്പര്ശിച്ചപ്പോൾ എന്തോ പോലെ തോന്നി എങ്കിലും സംഭവം പന്തി അല്ലാത്തത് കൊണ്ടു വിട്ടുകളഞ്ഞു..

കണ്ണൻ :”ഡാഷ് മോനെ, എന്റെ വായടിച്ചു പൊട്ടിച്ചത് ഓർമ ഉണ്ടോ നിൻക്ക്.. ഒരു കാര്യോല്യാണ്ട് ഞാനന്ന് തല്ല് കൊണ്ടു.. എന്നാലും കൊഴ്പല്യ.. നിങ്ങ ഇഷ്ടായ്ലോ..”

കണ്ണൻ പണ്ടവനെ തല്ലിയത് എടുത്തിട്ടു.

Njan:”പോടാ ചെറ്റേ.. ആരാ പർഞ്ഞേ അങ്ങ്നെ…. ഞങ്ങ നല്ല ഫ്രണ്ട്സ് മാത്ര…. പിന്നേ.. ഇത് ഏഴാങ്ക്ളാസ് മൊതല് ഈ ദെവ്സം തര്ണതാ. അവ്ളെ വെള്ളത്തീന്ന് രക്ഷിചേന്..”

കൃഷ്ണ :”അത് ശരി.. ഇന്ദൂ നിങ്ങ ജസ്റ്റ് ഫ്രണ്ട്സ് മാത്റാണോ? ”

ഇന്ദു :”മ് ”

കൃഷ്ണ :”ന്നാ എൻക്ക് അവ്നെ ഇഷ്ടാ… ഞാമ്പർയട്ടെ അവ്നോട്?”

ഇന്ദു മിണ്ടിയില്ല..

കൃഷ്ണ :”ന്നാ ഞാമ്പർയ്ട്ടേ.. ന്നട്ട് നീ കൊടുത്തേലും നന്നായി ഒരെണ്ണം കൊട്ക്കട്ടെ വ്വന്”

കൃഷ്ണ എന്റെ നേരെ തിരിഞ്ഞു.. എന്താണ് സംഭവിക്കാൻ പോവുന്നത് എന്നറിയാതെ ഞാനും ആകാംഷയോടെ നോക്കി… അടുത്ത നിമിഷം ഇന്ദു കൃഷ്ണയെ പിടിച്ചു വലിച്ചു മാറ്റി പറഞ്ഞു..

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.