?? സ്വയംവരം 03 ?? 1962

എനിക്ക് പരിജയം ഉണ്ടേൽ കണ്ണനും ഉണ്ടാവാൻ എല്ലാ ചാൻസും ഉണ്ടെന്ന് അറിയാവുന്ന ഞാൻ ആശ്വാസത്തോടെ അവനെ നോക്കി.. എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു അവൻ തുടർന്നു..

“ഇതല്ലേ നടത്തറ ജാനു… ഇവ്ന്റെ പഴേ കേസ്കെട്ട്…”

നടുവിൽ നിന്ന എന്റെ പുറകിലൂടെ കണ്ണനും ഇന്ദുവും എന്നെ ആസ് ആക്കി കൈ അടിച്ചു.. പക്ഷെ കണ്ണന്റെ ആവേശം കുറച്ചു കൂടിപോയിരുന്നു..

ഞങ്ങളുടെ സംസാരം കേട്ട ആ പെൺകുട്ടി ഞങ്ങൾക്ക് നേരെ നടന്നു വന്നു കണ്ണന് നേരെ കൈ നീട്ടി എന്തോ പോയ അണ്ണാനെ പോലെ നിന്ന കണ്ണന്റെ വലതു കൈ പിടിച്ചു ഒരു കണ്ണടച്ചു കാണിച്ചു അവൾ പറഞ്ഞു..

“നടത്തറ ജാനു അല്ല…. കൃഷ്ണപ്രിയ.. ഇയാള് പറഞ്ഞപോലെ ആനന്ദപുരം കൃഷ്ണന്നോ ആനന്ദപുരം പ്രിയാന്നോ വിളിക്കാം..”

ശേഷം എന്റെ നേരെ തിരിഞ്ഞു

“നീരജല്ലെ? എന്നെ മനസിലായോ?”

“എന്ക്ക് എവ്ടെയോ കണ്ട പരിജയണ്ട്.. പക്ഷെ…”

“എന്ത്‌വാടെ, സാധാരണ ഒരു പെൺകുട്ടിനെ പരിചയപ്പെടണ ആമ്പിള്ളേർ മറക്കാറേ ഇല്ല.. എന്നിട്ട് എന്നെപോലെ ചോരയും നീരുമുള്ള പെങ്കുട്ടിനെ മറന്നേക്കുന്നു ചെക്കൻ..”

“ഇവ്ന് ഓർക്കാൻ ഇവ്ടെ ആളുണ്ട്..”

എടുത്തടിച്ചത് പോലുള്ള ഇന്ദുവിന്റെ ആ മറുപടി എന്നെ രക്ഷിക്കാനാണോ അതോ ആൽമാർത്ഥമായി പറഞ്ഞതോ എന്നു മനസിലായില്ല എങ്കിലും മനസ്സിൽ ഒരായിരം പൂത്തിരി കത്തി.. പക്ഷെ എനിക്ക് നേരെ നിന്ന കൃഷ്ണ പ്രിയയുടെ മുഖം അൽപ്പം വാടിയോ എന്ന് സംശയം..

“ഓക്കെ, നട്‌ക്കട്ടെ.. വായടച്ച് പിടിക്കെടാ ചെക്കാ,, ഈച്ച കേറാണ്ട്..”

പോകുന്ന പോക്കിൽ കുന്തം മിഴുങ്ങിയ പോലെ നിന്ന കണ്ണന് ഒരു കൊട്ട് കൂടി കൊടുത്തു അവൾ..

“ഇത് പെങ്കുട്ടി തന്നെ ആണോടാ??”

അവൾ കേൾക്കില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് അവനത് പറഞ്ഞത്.. അല്ലെങ്കിൽ ഒരുപക്ഷെ അവൾ തെളിയിച്ചു തന്നേനെ അവിടെ വച്ച് തന്നെ ആണാണോ പെണ്ണാണോ എന്ന്..

ബെല്ലടിക്കാൻ നേരം ക്ലാസ്സിൽ കയറിയ ഞങ്ങളുടെ ക്ലാസ്സിൽ തന്നെ അവളും ഉണ്ടായിരുന്നു.. അവസാനബെഞ്ചിൽ ഇരിക്കാൻ അടി കൂടുന്ന ആൺകുട്ടികളെ പോലും അതിശയിപ്പിച്ചു പെൺകുട്ടികളുടെ നിരയിൽ മുൻപിൽ സ്ഥലം ഉണ്ടായിട്ടും അവസാന ബെഞ്ചിൽ ഒറ്റക്ക് അവൾ ഇരുന്നു..

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.