✮കൽക്കി࿐ (ഭാഗം – 29) അദ്ധ്യായം 2 – അവസാന ഭാഗം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 841

 

 

ഇവിടെ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ ഒൻപതിലധികം മത്സര ഇനങ്ങളിൽ മറ്റ് എഴ് പേരെയും പരാജയപ്പെടുത്തി വിജയിച്ച പോരാളിയെയാണ് ചെമ്പകശ്ശേരിയിലെ ജഗന്നാഥ് നിഷ്പ്രയാസം ഇന്ന് ഇപ്പോൾ പരാജയപ്പെടുത്തിയത് , അത്രയ്ക്ക് ശക്തനാണ് ഇയാൾ എന്നത് നമ്മൾ എല്ലാവരും നമ്മുടെ കണ്ണുകൾ കൊണ്ട് ഇപ്പോൾ നേരിൽ കണ്ടതാണ് . അതു കൊണ്ട് ജഗന്നാഥിൻ്റെ ആവശ്യം അതിന് നമ്മുടെ സമ്മതം അറിയിക്കുന്നു . എനിക്ക് അറിയണം ചേകവർ മനയ്ക്ക് വേണ്ടി മത്സരിക്കാൻ ഉശിരുള്ള ആൺകുട്ടി ഈ നാട്ടിലുണ്ടോ എന്ന് ….. ”

അയാൾ ഉച്ചത്തിൽ വിളിച്ച് പറഞ്ഞതും കാഴ്ചക്കാരുടെ ആർപ്പ് വിളിയും കയ്യടിയും അവിടെ മുഴങ്ങി ….

 

” ഇനി കാണികൾക്കുള്ള അവസരമാണ് . ആർക്ക് വേണമെങ്കിലും ചേകവർ മനയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങാം . ”

മത്സത്തിന് നേതൃത്വം കൊടുക്കുന്നതിൽ ഒരാൾ മൈക്കിലൂടെ വിളിച്ച് പറഞ്ഞതും കാണികൾ നിശബ്ദരായി , ശേഷം ചുറ്റിലും നോക്കി ആരെങ്കിലും അതിന് ധൈര്യപ്പെടുന്നുണ്ടോ എന്നറിയാനായി .

 

” ആരും കൈ ഉയർത്തുന്നില്ലല്ലോ ഏട്ടാ…. അവൻ ഇവിടെ വരും എന്ന് ഫോണിലൂടെ പറഞ്ഞു എന്നല്ലേ ഏട്ടൻ പറഞ്ഞത് ….? ”

മഹേന്ദ്രൻ ശേഖരനോട് ചോദിച്ചു .

 

” അവൻ അങ്ങനെയാ പറഞ്ഞത് . ചിലപ്പോ വന്ന് കാണും ജഗനെ കണ്ട് പേടിച്ച് മാറിക്കാണും . നമ്മൾക്കാർക്കും അവനെ എതിർക്കാനുള്ള ശക്തിയില്ല …. ഇനി എന്ത് ചെയ്യും .
ദക്ഷ അവളുടെ കാര്യം ….. ”

 

” മഹീ എൻ്റെ മോള് ….. ”

രഘുറാം വിങ്ങിപ്പൊട്ടി …. അത് കണ്ടതും ഭാർഗവരാമൻ രഘുറാമിൻ്റെ കൈകളിൽ മുറുക്കെ പിടിച്ചു …

 

 

40 Comments

Add a Comment
  1. Ee story and it’s first part last two days il continuous ഇരുന്നു വായിച്ചു തീർത്തു…നന്നായിട്ടുണ്ട്,but ക്ലൈമാക്സ് could have been way better..storyil chila ഇടങ്ങളിൽ മഗ്ധീര ഫിലിം influence nannayi feel cheythu,chila ഇടങ്ങളിൽ ഇവിടെ തന്നെ ഉള്ള aparaajithan നോവൽ influence um… kindly take it as positive feedback…overall story telling is admirable..

  2. കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
    ദക്ഷയും ആദിയും രക്ഷപ്പെട്ടതെങ്ങനെ, ശേഖരൻ തമ്പിയെയും ഹരി നാരായണൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെയും നാട്ടുകാർ തിരികെ സ്വീകരിക്കുന്നതുമൊക്കെയായി ഒരു നാല് പേജ് കൂടി എഴുതിയിരുന്നെങ്കിൽ പൂർണത വരുമായിരുന്നു.

    ആത്രേയന്റെ ആ വലിയ ലക്ഷ്യം അടുത്ത കഥക്ക് ത്രെഡ് ആണെങ്കിൽ അങ്ങനെ നിർത്തിയത് OK

  3. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  4. ഒരുപാടു ഇഷ്ടത്തോടെ ആസ്വതിച്ചു വായിച്ചിരുന്ന ഒരു കഥ പെട്ടന്നു തീർത്ത പോലെ അവസാന ഭാഗം ഒന്നു കൂടെ ഒന്നു ശ്രമിച്ചു കൂടെ

  5. ആദിക്കും ദക്ഷക്കും അന്ന് എന്താണ് സംഭവിച്ചത് അവർ എങ്ങനെ രക്ഷപെട്ടു
    ഇതൊന്നും പറയാതെ കഥ അവസാനിപ്പിച്ചത് വളരെ മോശം ആണ്
    വായനക്കാരെ വെറുതെ മണ്ടന്മാർ ആക്കുന്ന പരിപാടി
    ഇതുവരെ കാത്തിരുന്നു ഈ കഥ വായിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്തവരോട് ഇങ്ങനെ ഒന്നും ചെയ്യരുത്

  6. അടിപൊളി സൂപ്പർ ഞാൻ ഇത് ആദ്യം തൊട്ട് വായിച്ചിരുന്നു

  7. വളരെ നന്ദി for such a wonderful story

  8. വളരെ നന്നായി പക്ഷേ കഥ ഓടിച്ചു തീര്‍ത്തത് പോലെ ആയി. ഒരു tail end ഉണ്ടാവുമോ.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആരാധകന്‍

  9. Vichoo കഥ നന്നായി പക്ഷേ അവസാനം ഓടിച്ചു തീര്‍ത്തത് സങ്കടം ഒരു tail എന്‍ഡ് കിട്ടുമോ,സ്നേഹം മാത്രം

  10. അയ്യോടാ അങ്ങനെ പറയല്ലേ…. നിങ്ങളെ പോലെ കുറച്ചു പേരെ ഇപ്പൊ ഇതിൽ കഥ ഇടുന്നുള്ളു… നിങ്ങളും കൂടെ നിർത്തിയ പിന്നെ എന്റെ സൈറ്റിൽ വരണ്ടല്ലോ അല്ലെ… എല്ലാരും നിർത്തുവാ എഴുത്… Ha സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒക്കെ വിഷമിക്കും അതല്ലേ ഒള്ളു… ????

  11. പാവം പൂജാരി

    Fantastic story ?❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളി ബ്രോ ഇനിയും പ്രദീക്ഷിക്കുന്നു

  13. Take rest bro we are waiting

  14. വളരെ നല്ല രചന ആയിരുന്നു. എഴുത്ത് നിർത്തണ്ട. എഴുതിക്കൊണ്ടെയിരിക്കൂ

    1. Adipoliyayirunnu bro.ethinte part 3 pratheekshichu poyi.athil full detailed aayit undakum ennum karuthi.puthiya season venam ennu thonna.ennale full clarification kittullu.eth eppo aadi rakshapettath aa manikkya kallu upayogich aanennu manasilayi.ennalum onnu clarify cheyyamayirunnu.enthayalum nannayittund.pne ezuth onnum nirthalle.eniyum ezuthanam tym kittumbol.???❤️?

Leave a Reply

Your email address will not be published. Required fields are marked *