✮കൽക്കി࿐ (ഭാഗം – 29) അദ്ധ്യായം 2 – അവസാന ഭാഗം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 841

 

 

ഉടനെ തന്നെ കൊട്ടാരത്തിലെ ഇപ്പോഴത്തെ തമ്പുരാനായ രവി വർമ്മൻ തൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു ,

 

” അവർ ഇരുവർക്കും സമ്മതമാണെങ്കിൽ പിന്നെ എന്ത് തടസ്സം .. മത്സരക്കളത്തിൽ മത്സരാർത്ഥി മരിച്ച് വീഴുന്നത് ആദ്യമല്ലല്ലോ ….. ചക്രവ്യൂഹം അത് തന്നെയാകട്ടെ ഇത്തവണത്തെ അവസാന മത്സരം ….. ”

അയാൾ ഉറക്കെ വിളിച്ചു പറഞ്ഞതും നാല് പാടും നിന്ന് ആരവവും ആർപ്പ് വിളിയും ഉയർന്നു …

 

” ഇനി ഒരു കാരണവശാലും നിങ്ങൾക്ക് രണ്ട് പേർക്കും മത്സരത്തിൽ നിന്ന് പിന്മാറാൻ കഴിയില്ല , ഒരാളുടെ മരണം കൊണ്ടല്ലാതെ …. ”

മത്സരത്തിന് നേതൃത്വം കൊടുക്കുന്നയാൾ പറഞ്ഞ ശേഷം നീട്ടി വിസിൽ മുഴക്കി , മത്സരത്തിന് മുന്നോടിയായുള്ള ആദ്യ വിസിൽ …

 

കളിക്കളത്തിൽ നിന്നിരുന്നവർ കളിക്കളം വിട്ട് പുറത്തിറങ്ങി , അവിടെ ജഗന്നാഥും ആദിയും മാത്രം .

” അപ്പൊ നീയാണ് ചേകവർ മനയിലെ അവസാന ആൺതരി ….. എല്ലാത്തിനും കാരണക്കാരൻ . ”

ജഗന്നാഥ് ദേഷ്യത്തോടെ അവനോട് ചോദിച്ചു ….

 

” അവൾ എവിടെ ? ”

 

” ഹ …. ഹ ….. ഇവിടെ കൂടി നിൽക്കുന്നവർക്കും കയ്യടിക്കുന്നവർക്കും ഇത് വെറും മത്സരം മാത്രമാ ….. നീ എന്തിനാണ് മത്സരിക്കുന്നതെന്ന് പോലും ആർക്കുമറിയില്ല …. പക്ഷെ നമുക്ക് അങ്ങനെയല്ല , ഞാൻ എൻ്റെ പ്രതികാരത്തിന് വേണ്ടിയും നീ അവൾക്ക് വേണ്ടിയും . എനിക്ക് നിന്നെ ഒത്തു കിട്ടണമായിരുന്നു ഇതുപോലത്തെ ഒരു തുറന്ന സ്ഥലത്ത് ഈ നാട്ടുകാരുടെ മുന്നിൽ . പിന്നെ പേടിക്കണ്ട നീ ചാകുന്നതിന് ഒരു നിമിഷം മുൻപെങ്കിലും ഞാൻ വിളിച്ച് പറയും നീ ചേകവർ മനയിലെ സന്തതിയാണെന്ന് , അപ്പൊ നിനക്ക് മനസ്സിലാകും ഈ നാടിൻ്റെ രോഷം .

 

 

40 Comments

Add a Comment
  1. Ee story and it’s first part last two days il continuous ഇരുന്നു വായിച്ചു തീർത്തു…നന്നായിട്ടുണ്ട്,but ക്ലൈമാക്സ് could have been way better..storyil chila ഇടങ്ങളിൽ മഗ്ധീര ഫിലിം influence nannayi feel cheythu,chila ഇടങ്ങളിൽ ഇവിടെ തന്നെ ഉള്ള aparaajithan നോവൽ influence um… kindly take it as positive feedback…overall story telling is admirable..

  2. കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
    ദക്ഷയും ആദിയും രക്ഷപ്പെട്ടതെങ്ങനെ, ശേഖരൻ തമ്പിയെയും ഹരി നാരായണൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെയും നാട്ടുകാർ തിരികെ സ്വീകരിക്കുന്നതുമൊക്കെയായി ഒരു നാല് പേജ് കൂടി എഴുതിയിരുന്നെങ്കിൽ പൂർണത വരുമായിരുന്നു.

    ആത്രേയന്റെ ആ വലിയ ലക്ഷ്യം അടുത്ത കഥക്ക് ത്രെഡ് ആണെങ്കിൽ അങ്ങനെ നിർത്തിയത് OK

  3. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  4. ഒരുപാടു ഇഷ്ടത്തോടെ ആസ്വതിച്ചു വായിച്ചിരുന്ന ഒരു കഥ പെട്ടന്നു തീർത്ത പോലെ അവസാന ഭാഗം ഒന്നു കൂടെ ഒന്നു ശ്രമിച്ചു കൂടെ

  5. ആദിക്കും ദക്ഷക്കും അന്ന് എന്താണ് സംഭവിച്ചത് അവർ എങ്ങനെ രക്ഷപെട്ടു
    ഇതൊന്നും പറയാതെ കഥ അവസാനിപ്പിച്ചത് വളരെ മോശം ആണ്
    വായനക്കാരെ വെറുതെ മണ്ടന്മാർ ആക്കുന്ന പരിപാടി
    ഇതുവരെ കാത്തിരുന്നു ഈ കഥ വായിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്തവരോട് ഇങ്ങനെ ഒന്നും ചെയ്യരുത്

  6. അടിപൊളി സൂപ്പർ ഞാൻ ഇത് ആദ്യം തൊട്ട് വായിച്ചിരുന്നു

  7. വളരെ നന്ദി for such a wonderful story

  8. വളരെ നന്നായി പക്ഷേ കഥ ഓടിച്ചു തീര്‍ത്തത് പോലെ ആയി. ഒരു tail end ഉണ്ടാവുമോ.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആരാധകന്‍

  9. Vichoo കഥ നന്നായി പക്ഷേ അവസാനം ഓടിച്ചു തീര്‍ത്തത് സങ്കടം ഒരു tail എന്‍ഡ് കിട്ടുമോ,സ്നേഹം മാത്രം

  10. അയ്യോടാ അങ്ങനെ പറയല്ലേ…. നിങ്ങളെ പോലെ കുറച്ചു പേരെ ഇപ്പൊ ഇതിൽ കഥ ഇടുന്നുള്ളു… നിങ്ങളും കൂടെ നിർത്തിയ പിന്നെ എന്റെ സൈറ്റിൽ വരണ്ടല്ലോ അല്ലെ… എല്ലാരും നിർത്തുവാ എഴുത്… Ha സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒക്കെ വിഷമിക്കും അതല്ലേ ഒള്ളു… ????

  11. പാവം പൂജാരി

    Fantastic story ?❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളി ബ്രോ ഇനിയും പ്രദീക്ഷിക്കുന്നു

  13. Take rest bro we are waiting

  14. വളരെ നല്ല രചന ആയിരുന്നു. എഴുത്ത് നിർത്തണ്ട. എഴുതിക്കൊണ്ടെയിരിക്കൂ

    1. Adipoliyayirunnu bro.ethinte part 3 pratheekshichu poyi.athil full detailed aayit undakum ennum karuthi.puthiya season venam ennu thonna.ennale full clarification kittullu.eth eppo aadi rakshapettath aa manikkya kallu upayogich aanennu manasilayi.ennalum onnu clarify cheyyamayirunnu.enthayalum nannayittund.pne ezuth onnum nirthalle.eniyum ezuthanam tym kittumbol.???❤️?

Leave a Reply

Your email address will not be published. Required fields are marked *