✮കൽക്കി࿐ (ഭാഗം – 29) അദ്ധ്യായം 2 – അവസാന ഭാഗം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 841

 

 

” ആ ….. ”

ആദി ദേഷ്യത്തോടെ അലറി വിളിച്ചു . ഇതേ സമയം കഴുത്തെല്ല് പൊട്ടിയ ജഗൻ നിലത്ത് കാലുകളിട്ടടിച്ച് പിടയാൻ തുടങ്ങി , പതിയെ അവന്റെ ശരീരം നിശ്ചലമായി ജീവൻ നഷ്ടമായ അവൻ നിലത്തേക്ക് പതിച്ചു . കാണികൾക്ക് എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായില്ല അത്രയ്ക്ക് വേഗത്തിലായിരുന്നു ആദി അത് ചെയ്തത് .

 

അവന്റെ അടുത്തേയ്ക്ക് ഓടി വന്ന അനു കാല് തെറ്റി നിലത്തേയ്ക്ക് വീണു . ഇത് കണ്ട ആദി വേഗം അവളുടെ അടുത്തേയ്ക്ക് ഓടി . കാണികൾ കാര്യമറിയാതെ സംശയത്തോടെ നിൽക്കുകയാണ് , നന്ദാവനം മനയിലുള്ളവർ ഭയത്തിലും ….

 

” എന്താ മോളെ …. അനൂ എന്താ …. ? ”

അവൻ അവളെ നിലത്ത് നിന്ന് വലിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചു ….

 

” ഏ……. ട്ടാ …. ചേ …. ചേച്ചി ….”

അവൾ കിതപ്പോടെ പറഞ്ഞു ….

 

” പറ അനു …. ദക്ഷയ്ക്കെന്താ…. ? ”

 

” ചേ ….. ചേച്ചിയെ അവർ പിടിച്ചോണ്ട് പോയി …. ”

 

” ജഗന്റെ ആൾക്കാരല്ലേ ….. ? ”

 

” അല്ല … അവർ അല്ല …. ”

 

” പിന്നെ ? ”

 

” കരിന്തേൾ കൂട്ടം …. ”

അവളത് പറഞ്ഞതും ആദി ഞെട്ടി ….

 

” അതെ ഏട്ടാ … ജഗന്റെ ആൾക്കാർ ചേച്ചിയെ പിടിച്ചോണ്ട് പോകാൻ ശ്രമിക്കുവായിരുന്നു , പുറത്ത് വച്ച് ചില ജീപ്പുകൾ വന്ന് നിന്നു . അതിൽ അവരായിരുന്നു കറുത്ത വസ്ത്രം ധരിച്ച അവർ … അവർ ജഗന്റെ ആൾക്കാരെ മുഴുവൻ കൊന്ന ശേഷം ദക്ഷേച്ചിയെ പിടിച്ചോണ്ട് പോയി … ”

അവൾ പറഞ്ഞതൊക്കെ കേട്ട് അവൻ ഒരു തരം മരവിച്ച അവസ്ഥയിലായി ,

 

 

40 Comments

Add a Comment
  1. Ee story and it’s first part last two days il continuous ഇരുന്നു വായിച്ചു തീർത്തു…നന്നായിട്ടുണ്ട്,but ക്ലൈമാക്സ് could have been way better..storyil chila ഇടങ്ങളിൽ മഗ്ധീര ഫിലിം influence nannayi feel cheythu,chila ഇടങ്ങളിൽ ഇവിടെ തന്നെ ഉള്ള aparaajithan നോവൽ influence um… kindly take it as positive feedback…overall story telling is admirable..

  2. കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
    ദക്ഷയും ആദിയും രക്ഷപ്പെട്ടതെങ്ങനെ, ശേഖരൻ തമ്പിയെയും ഹരി നാരായണൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെയും നാട്ടുകാർ തിരികെ സ്വീകരിക്കുന്നതുമൊക്കെയായി ഒരു നാല് പേജ് കൂടി എഴുതിയിരുന്നെങ്കിൽ പൂർണത വരുമായിരുന്നു.

    ആത്രേയന്റെ ആ വലിയ ലക്ഷ്യം അടുത്ത കഥക്ക് ത്രെഡ് ആണെങ്കിൽ അങ്ങനെ നിർത്തിയത് OK

  3. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  4. ഒരുപാടു ഇഷ്ടത്തോടെ ആസ്വതിച്ചു വായിച്ചിരുന്ന ഒരു കഥ പെട്ടന്നു തീർത്ത പോലെ അവസാന ഭാഗം ഒന്നു കൂടെ ഒന്നു ശ്രമിച്ചു കൂടെ

  5. ആദിക്കും ദക്ഷക്കും അന്ന് എന്താണ് സംഭവിച്ചത് അവർ എങ്ങനെ രക്ഷപെട്ടു
    ഇതൊന്നും പറയാതെ കഥ അവസാനിപ്പിച്ചത് വളരെ മോശം ആണ്
    വായനക്കാരെ വെറുതെ മണ്ടന്മാർ ആക്കുന്ന പരിപാടി
    ഇതുവരെ കാത്തിരുന്നു ഈ കഥ വായിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്തവരോട് ഇങ്ങനെ ഒന്നും ചെയ്യരുത്

  6. അടിപൊളി സൂപ്പർ ഞാൻ ഇത് ആദ്യം തൊട്ട് വായിച്ചിരുന്നു

  7. വളരെ നന്ദി for such a wonderful story

  8. വളരെ നന്നായി പക്ഷേ കഥ ഓടിച്ചു തീര്‍ത്തത് പോലെ ആയി. ഒരു tail end ഉണ്ടാവുമോ.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആരാധകന്‍

  9. Vichoo കഥ നന്നായി പക്ഷേ അവസാനം ഓടിച്ചു തീര്‍ത്തത് സങ്കടം ഒരു tail എന്‍ഡ് കിട്ടുമോ,സ്നേഹം മാത്രം

  10. അയ്യോടാ അങ്ങനെ പറയല്ലേ…. നിങ്ങളെ പോലെ കുറച്ചു പേരെ ഇപ്പൊ ഇതിൽ കഥ ഇടുന്നുള്ളു… നിങ്ങളും കൂടെ നിർത്തിയ പിന്നെ എന്റെ സൈറ്റിൽ വരണ്ടല്ലോ അല്ലെ… എല്ലാരും നിർത്തുവാ എഴുത്… Ha സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒക്കെ വിഷമിക്കും അതല്ലേ ഒള്ളു… ????

  11. പാവം പൂജാരി

    Fantastic story ?❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളി ബ്രോ ഇനിയും പ്രദീക്ഷിക്കുന്നു

  13. Take rest bro we are waiting

  14. വളരെ നല്ല രചന ആയിരുന്നു. എഴുത്ത് നിർത്തണ്ട. എഴുതിക്കൊണ്ടെയിരിക്കൂ

    1. Adipoliyayirunnu bro.ethinte part 3 pratheekshichu poyi.athil full detailed aayit undakum ennum karuthi.puthiya season venam ennu thonna.ennale full clarification kittullu.eth eppo aadi rakshapettath aa manikkya kallu upayogich aanennu manasilayi.ennalum onnu clarify cheyyamayirunnu.enthayalum nannayittund.pne ezuth onnum nirthalle.eniyum ezuthanam tym kittumbol.???❤️?

Leave a Reply

Your email address will not be published. Required fields are marked *