✮കൽക്കി࿐ (ഭാഗം – 29) അദ്ധ്യായം 2 – അവസാന ഭാഗം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 842

 

 

വേഗത്തിൽ മുന്നോട്ട് പാഞ്ഞ കർണൻ ആദിയെ മറികടന്ന് കുതിച്ച് ചാടി അതേ സമയം അഴിഞ്ഞ് നിലത്ത് കൂടി ഇഴഞ്ഞ ആ കടിഞ്ഞാൺ ബോധമറ്റ് കിടക്കുന്ന ആദിയുടെ കയ്യുടെ അടുത്തെത്തി ,

 

ഇതേ സമയം ആദിയുടെ കൈ പെട്ടെന്ന് ആ കടിഞ്ഞാണിൽ പിടിത്തമിട്ടു …

 

കളിക്കളത്തിന് ചുറ്റും നിന്ന ഏവരും മിഴി ചിമ്മാതെ നോക്കി നിന്ന നിമിഷം .
കടിഞ്ഞാണിൽ പിടി മുറുക്കിയ ആദി ഉയർന്ന് പൊങ്ങി കറങ്ങിത്തിരിഞ്ഞ് കർണൻ്റെ പുറത്തേയ്ക്ക് ചാടിക്കയറി അവന്റെ വേഗതയ്ക്കൊപ്പം . ആ സമയം ആദിയുടെ ഭാവവും നോട്ടവും ആകെ മാറിയിരുന്നു , കണ്ണുകളിൽ പടർന്ന് കയറിയ രക്തവർണ്ണവും കൈകളിൽ വലിഞ്ഞ് മുറുകിയ ഞരമ്പുകളും അവനെ തീർത്തും മറ്റാരെയോ പോലെ ആക്കിയിരുന്നു .

 

ആ കാഴ്ച ഏവരും ഒരൽഭുതം പോലെ നോക്കി നിന്നു … നാല് പാടും നിന്ന് ആർപ്പ് വിളിയും കരഘോഷവും ഉച്ചത്തിലായി . നന്ദാവനം മനയിലുള്ളവർ അപ്പോഴും ഒരു തരം ഞെട്ടലിലാണ് . ദക്ഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .

 

കളിക്കളത്തിൻ്റെ ഒരറ്റത്ത് ജഗന്നാഥ് അപ്പോഴും സംശയഭാവത്തോടെ കുതിരപ്പുറത്തിരിക്കുകയാണ് , ഇങ്ങറ്റത്തായി കർണ്ണൻ്റെ പുറത്ത് ആദിയും .

 

മുന്നിൽ നടക്കുന്നതൊക്കെ കണ്ട് ജഗന്നാഥിൻ്റെ പകയും ദേഷ്യവും വർദ്ധിച്ചു കൊണ്ടേയിരുന്നു . കടിഞ്ഞാണിലെ അവൻ്റെ പിടിത്തം മുറുകി ഞെരിഞ്ഞു . കയ്യിലെ ചൂരൽ വടി മുറുക്കെ പിടിച്ചു കൊണ്ട് അവൻ തൻ്റെ വലത് കാൽ കൊണ്ട് കുതിരയെ ഒന്ന് തട്ടിയ ശേഷം കടിഞ്ഞാൺ പുറകിലേക്ക് വലിച്ചു . അതേ സമയം അവൻ്റെ കുതിര മുന്നോട്ട് കുതിച്ചു …

 

 

40 Comments

Add a Comment
  1. Ee story and it’s first part last two days il continuous ഇരുന്നു വായിച്ചു തീർത്തു…നന്നായിട്ടുണ്ട്,but ക്ലൈമാക്സ് could have been way better..storyil chila ഇടങ്ങളിൽ മഗ്ധീര ഫിലിം influence nannayi feel cheythu,chila ഇടങ്ങളിൽ ഇവിടെ തന്നെ ഉള്ള aparaajithan നോവൽ influence um… kindly take it as positive feedback…overall story telling is admirable..

  2. കഥ പൂർത്തിയാക്കിയതിൽ സന്തോഷം.
    ദക്ഷയും ആദിയും രക്ഷപ്പെട്ടതെങ്ങനെ, ശേഖരൻ തമ്പിയെയും ഹരി നാരായണൻ ജീവനോടെയുണ്ടെങ്കിൽ അദ്ദേഹത്തെയും നാട്ടുകാർ തിരികെ സ്വീകരിക്കുന്നതുമൊക്കെയായി ഒരു നാല് പേജ് കൂടി എഴുതിയിരുന്നെങ്കിൽ പൂർണത വരുമായിരുന്നു.

    ആത്രേയന്റെ ആ വലിയ ലക്ഷ്യം അടുത്ത കഥക്ക് ത്രെഡ് ആണെങ്കിൽ അങ്ങനെ നിർത്തിയത് OK

  3. സൂപ്പർ ബ്രോ ❤️❤️❤️❤️❤️❤️

  4. ഒരുപാടു ഇഷ്ടത്തോടെ ആസ്വതിച്ചു വായിച്ചിരുന്ന ഒരു കഥ പെട്ടന്നു തീർത്ത പോലെ അവസാന ഭാഗം ഒന്നു കൂടെ ഒന്നു ശ്രമിച്ചു കൂടെ

  5. ആദിക്കും ദക്ഷക്കും അന്ന് എന്താണ് സംഭവിച്ചത് അവർ എങ്ങനെ രക്ഷപെട്ടു
    ഇതൊന്നും പറയാതെ കഥ അവസാനിപ്പിച്ചത് വളരെ മോശം ആണ്
    വായനക്കാരെ വെറുതെ മണ്ടന്മാർ ആക്കുന്ന പരിപാടി
    ഇതുവരെ കാത്തിരുന്നു ഈ കഥ വായിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്തവരോട് ഇങ്ങനെ ഒന്നും ചെയ്യരുത്

  6. അടിപൊളി സൂപ്പർ ഞാൻ ഇത് ആദ്യം തൊട്ട് വായിച്ചിരുന്നു

  7. വളരെ നന്ദി for such a wonderful story

  8. വളരെ നന്നായി പക്ഷേ കഥ ഓടിച്ചു തീര്‍ത്തത് പോലെ ആയി. ഒരു tail end ഉണ്ടാവുമോ.പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ആരാധകന്‍

  9. Vichoo കഥ നന്നായി പക്ഷേ അവസാനം ഓടിച്ചു തീര്‍ത്തത് സങ്കടം ഒരു tail എന്‍ഡ് കിട്ടുമോ,സ്നേഹം മാത്രം

  10. അയ്യോടാ അങ്ങനെ പറയല്ലേ…. നിങ്ങളെ പോലെ കുറച്ചു പേരെ ഇപ്പൊ ഇതിൽ കഥ ഇടുന്നുള്ളു… നിങ്ങളും കൂടെ നിർത്തിയ പിന്നെ എന്റെ സൈറ്റിൽ വരണ്ടല്ലോ അല്ലെ… എല്ലാരും നിർത്തുവാ എഴുത്… Ha സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഒക്കെ വിഷമിക്കും അതല്ലേ ഒള്ളു… ????

  11. പാവം പൂജാരി

    Fantastic story ?❤️

  12. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പൊളി ബ്രോ ഇനിയും പ്രദീക്ഷിക്കുന്നു

  13. Take rest bro we are waiting

  14. വളരെ നല്ല രചന ആയിരുന്നു. എഴുത്ത് നിർത്തണ്ട. എഴുതിക്കൊണ്ടെയിരിക്കൂ

    1. Adipoliyayirunnu bro.ethinte part 3 pratheekshichu poyi.athil full detailed aayit undakum ennum karuthi.puthiya season venam ennu thonna.ennale full clarification kittullu.eth eppo aadi rakshapettath aa manikkya kallu upayogich aanennu manasilayi.ennalum onnu clarify cheyyamayirunnu.enthayalum nannayittund.pne ezuth onnum nirthalle.eniyum ezuthanam tym kittumbol.???❤️?

Leave a Reply

Your email address will not be published. Required fields are marked *