കൈലികവേദം (update) [Vickey Wick] 96

Views : 1232

സുഹൃത്തുക്കളെ,

 

കൈലികവേദം എന്ന കഥക്ക് ഞാൻ ഒരു തുടക്കമിട്ട് വെച്ചിരുന്നു. ഞാൻ ഇതുവരെ എഴുതിയ കഥകളിൽ ഒന്നും ഒരുപാട് കഥാപാത്രങ്ങൾ കടന്നു വന്നിട്ട് ഇല്ല. എന്നാൽ ഇതിൽ ക്യാറക്ടർ ഡെവലപ്പ്മെന്റ് നല്ല രീതിയിൽ തന്നെ വേണ്ടതായുണ്ട്. അതുകൊണ്ടാണ് താമസം നേരിടുന്നത്. പിന്നെ മെർവിൻ എന്ന മുൻപത്തെ ഒരു രചന പൂർത്തിയാക്കാനും ഉണ്ട്. അതിന്റെ പണിപ്പുരയിൽ ആണ് ഇപ്പോൾ. Sep. 7 ന് ഇടുവാൻ ആണ് ഉദ്ദേശിക്കുന്നത്. കൈലികവേദം 1 ന് അധികം പേജുകൾ ഇല്ലാത്തതിനാൽ കഥതുടരുമ്പോൾ അതുകൂടി ചേർത്ത് വായിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകില്ല എന്ന് കരുതുന്നു.

 

യാഹൂറെസ്റ്റോറന്റ് എന്ന ക്രൈം ത്രില്ലർ തുടരണോ വേണ്ടയോ എന്ന ചിന്തയിലാണ്. ഞാൻ ഉദ്ദേശിച്ചിരുന്ന രീതിയിൽ engaging ആയി അത് എഴുതാൻ കഴിഞ്ഞില്ല. അതിനാലാണ് നിർത്തി വെച്ചിരിക്കുന്നത്. ഇനി തുടരണം എങ്കിൽ മുൻഭാഗങ്ങൾ തിരുത്തലുകൾ വരുത്തി ഇനിയും പബ്ലിഷ് ചെയ്യണ്ടതായി വരും. അല്ലെങ്കിൽ ഇപ്പൊ ഉള്ളതിന്റെ തുടർച്ച തന്നെ ആയിട്ട് എഴുതണം. അതിൽ എന്തുവേണമെന്ന് ഒരു തീരുമാനത്തിൽ എത്താനാകുന്നില്ല. ഇത്രെയും ഒക്കെ പറയാൻ ആണ് ഇത് ഇടുന്നത്. എന്റെ കഥക്കുവേണ്ടി ഉള്ള കാത്തിരിപ്പുകാർ മുൻപത്തെക്കാൾ കുറവാണെന്നു അറിയാം. എങ്കിലും പറഞ്ഞു എന്ന് മാത്രം. ആരെങ്കിലുമൊക്കെ കാത്തിരിക്കുന്നുണ്ടെങ്കിലോ….

Recent Stories

The Author

Vickey Wick

14 Comments

Add a Comment
  1. Waiting for the remaining parts of all of your stories.

  2. Ondu kathirikkuva njan.. Ennum varum nokkum kanilla.. Enthayalum ezhuthane pls…

    1. എഴുതും ബ്രോ, എന്താണേലും. പഴയത് ഒന്ന് തീർക്കാൻ ഉണ്ട്. എന്നിട്ട് ഇത് തുടങ്ങുള്ളൂ.

  3. ശേട ഇത്രയും എഴുതിയ സമയത്ത് ഒരു കഥ തീ൪ക്കാരുന്നു. ഇത് ശരിയാക്കൂല്ല. വായിക്കാൻ viewers ഇല്ലെ അത് പോലെ. കഥ വായിച്ച് തീരു൩ോൾ like അടിക്കാൻ മറക്കുന്നത. 😎 നേരിട്ട് താണു൩ോൾ like മൊത്തം അടിച്ച് തരാം

    1. ഇത്രേം മതിയോ കഥ. ഓക്കേ. 😂

  4. Awaiting for the remaining parts of every author dear,

    1. Sorry for keep you waiting…

  5. Waiting for your stories….

    1. താങ്ക്‌യൂ ഡിയർ. 🥰

  6. ത്രിലോക്

    പാതി വഴിയിൽ ഇട്ടിട്ട് പോകരുത്…. അതെ പറയാനുള്ളൂ…🙏🙏

    1. ഏയ്‌, എഴുതി തീർക്കും. പണ്ടത്തേത് ഒക്കെ തീർത്തോണ്ട് ഇരിക്കുവാണ്.

  7. സൂര്യൻ

    നല്ല തല്ലി൯െറ് കുറവുണ്ട്.അതുകൊണ്ട പകുതി പണി ചെയ്യതിട്ട് പോക്കുന്നത്. കഥ മൊത്തം എഴുതിയിട്ട് പബ്ലിഷ് ചെയ്ത മതി

    1. ഇനി അങ്ങനെയേ ഉള്ളു.പക്ഷെ നിറുത്തി പോകുന്നതിനു ഒരു പരിധിവരെ വായനക്കാരും കാരണമാണ്. ഏറ്റവും പോപ്പുലർ ആയ ഹർഷന്റെ അപരാജിതന് വ്യൂസ് ലക്ഷങ്ങൾ ആണ്. ബട്ട്‌ ലൈക്സ് ഓ? അതിന്റെ പകുതിപോലും ഇല്ല.പോട്ടെ അത് അത്രേം ആൾക്കാർക്കേ ഇഷ്ടപ്പെട്ടുള്ളു എന്ന് വെക്ക്. അതുകൊണ്ടാണെങ്കിൽ അടുത്ത പാർട്ടിലും അതിന്റെ അടുത്ത പാർട്ടിലും സെയിം ഓ അതിൽ കൂടുതലോ വ്യൂസ് പിന്നേം വരുന്നത് എന്തുകൊണ്ടാ? ഒരു കഥ എഴുതാൻ എഴുത്തുകാരൻ എടുക്കുന്ന എഫോർട്ട് എന്താന്ന് മറ്റൊരു എഴുത്തുകാരനെ അറിയൂ. ഇപ്പൊ തോന്നും ലൈക്‌ കിട്ടാൻ ആണോ എഴുതുന്നത് എന്ന്. ബട്ട്‌ അത് വെറും ഒരു ലൈക്‌ അല്ല നമുക്ക്. നമ്മുടെ കഥ ഒരാൾക്ക് ഇഷ്ടമായി എന്നുള്ള ഒരു അടയാളം ആണ്. ഞാൻ എടുത്ത എഫോർട്ടിനു ഫലം ഉണ്ടായി എന്നാ. അത് നമുക്ക് തരുന്ന ഹാപ്പിനെസ്സ് ഉം മോട്ടിവേഷൻ ഉം ചെറുതല്ല. ഈ വായിക്കുന്നതിന്റെ പകുതി പേര് സ്റ്റോറി ഇഷ്ടമാണെങ്കിൽ ലൈക്‌ അടിക്കുകയും ഒരു നല്ലവാക്ക് പറയുകയും ചെയ്ത് നോക്ക്. അല്ലെങ്കിൽ ഇഷ്ടപ്പെട്ടിലെങ്കിൽ അതിന്റെ കാരണം ഒന്ന് പറയാൻ മനസ് കാണിച്ച നോക്ക്. അപ്പൊ കാണാം എഴുത്തുകാർ ആർത്തിയോടെ കഥകൾ എഴുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com