✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

അവിടുന്ന് ചാടിയ ആ യുവാവ് വന്ന് വീണത് ഉയരമുള്ള ആ മതിലിന് അപ്പുറത്തായി വളർന്ന് കിടക്കുന്ന പുല്ലിന് പുറത്തായിട്ടായിരുന്നു . വേഗത്തിൽ നിലത്ത് നിന്നെണീറ്റ അവൻ തൊട്ടടുത്തായി ഇരിക്കുന്ന വില കൂടിയ തന്റെ ആ സ്പോഴ്സ് ബൈക്കിലേയ്ക്ക് കയറി . ഞൊടിയിടയിൽ ഹെൽമറ്റെടുത്ത് തലയിൽ വച്ച് ലോക്ക് ചെയ്ത ശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്ത ആ മൺപാതയിലൂടെ മുന്നോട്ട് കുതിച്ചു ഒരു കാതടയ്പ്പിക്കുന്ന ശബ്ദത്തോടെ …

 

അത് കണ്ടതും വന്നതിൽ ചില ജീപ്പുകൾ വേഗത്തിൽ റിവേഴ്സ് തിരിഞ്ഞ് മുന്നോട്ട് കുതിച്ചു , അവനെ പിടിക്കാനായി . ചില പോലീസുകാർ വേഗം ആ മ്യൂസിയത്തിനകത്തേയ്ക്ക് ഓടിക്കയറി .

 

അകത്തേയ്ക്ക് ഓടിക്കയറിയ പോലീസുകാർ ഒരു നിമിഷത്തേയ്ക്ക് അകത്തെ കാഴ്ച കണ്ട് ഞെട്ടിത്തരിച്ച് നിന്നു പോയി . വേഗം തന്നെ അവർ നിലത്ത് വീണ് കിടക്കുന്ന ഓരോ സെക്യൂരിട്ടിക്കാരെയും അടുത്തേയ്ക്ക് നീങ്ങി പരിശോധിക്കാൻ തുടങ്ങി ….
ചുറ്റും നിന്നവർ അപ്പോഴും ഒരു പതർച്ചയോടെ പേടിച്ച് നിൽക്കുകയാണ് , തൊട്ട് മുൻപ് നടന്ന സംഭവങ്ങൾ വിശ്വസിക്കാനാകാതെ .

 

നിശബ്ദമായിരുന്ന ആ സ്ഥലത്ത് അപ്പോഴേക്കും ഒരു ബൂട്ടിന്റെ ശബ്ദം പ്രതിധ്വനിച്ചു , ആ ശബ്ദം പ്രധാന കവാടത്തിനടുത്ത് നിന്ന് അകത്തേക്ക് അടുത്തു കൊണ്ടിരുന്നു … വെട്ടി മിനുക്കിയ മീശയും ക്ലീൻ ഷേവ് ചെയ്ത താടിയും ആരോഗ്യമുള്ള ശരീരവുമൊക്കെയായി പോലീസ് യൂണിഫോമിൽ ഒരു യുവാവ് , C I റാങ്കിലുള്ള ഒരു പോലീസ് ഉദ്ദ്യോഗസ്ഥൻ .

 

ചുറ്റിലും കണ്ണോടിച്ചു കൊണ്ട് അയാൾ അകത്തേക്ക് കയറി വന്നു . അയാളെ കണ്ടതും ഒരു പോലീസുകാരൻ വേഗം മുന്നോട്ട് വന്ന് സല്യൂട്ട് നൽകി ….

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.