✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

ഒരു ശബ്ദത്തോടെ ആ വലിയ വാതിൽ രണ്ട് വശത്തേയ്ക്കും നീങ്ങി …. അവനൊന്ന് വട്ടം തിരിഞ്ഞ് ചുറ്റും നിൽക്കുന്ന എല്ലാവരെയും ഒന്ന് നോക്കിയ ശേഷം മുന്നിലെ വാതിൽ ലക്ഷ്യമാക്കി നടന്നു …..

 

ദൂരെ എവിടെ നിന്നോ പോലീസ് ജീപ്പിന്റെ സൈറൺ മുഴങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു , മ്യൂസിയത്തിലെ ഓട്ടോമാറ്റിക് സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്നും ലഭിച്ച എമർജൻസി മെസേജ് പ്രകാരം അതന്വേഷിക്കാൻ വേഗത്തിൽ വരുകയാണ് അവരും ….

 

ആ വാഹനത്തിന്റെ ശബ്ദ തീവ്രത ഓരോ നിമിഷവും കൂടിക്കൊണ്ടിരുന്നു . മുന്നിലെ ആ വതിലിലൂടെ പുറത്തിറങ്ങിയ ആ യുവാവ് വേഗത്തിൽ തൊട്ടടുത്ത മറ്റൊരു ബിൽഡിങ്ങിന്റെ ഷെയിഡിലേക്ക് ചാടിക്കയറിയിട്ട് മുന്നോട്ട് ഓടി …. അപ്പോഴേക്കും മ്യൂസിയത്തിന്റെ ആ മെയിൻ കെട്ടിടത്തിന് മുന്നിൽ പോലീസ് ജീപ്പുകൾ നിരന്നു ….

 

പുറത്ത് നിൽക്കുന്ന എല്ലാവരുടെയും നോട്ടം കെട്ടിടത്തിന് മുകളിൽ നിൽക്കുന്ന മുഖം മറച്ച ആ കറുത്ത വസ്ത്രധാരിയിലേക്കാണെന്ന് മനസ്സിലായതും , ജീപ്പിന്റെ പുറത്തിറങ്ങിയ പോലീസുകാർ വേഗം അരിയിലിരുന്ന റിവോൾവർ എടുത്ത് അവന് നേരെ ചൂണ്ടി , പക്ഷെ ആ യുവാവാകട്ടെ അവരെ നോക്കി പരിഹാസച്ചുവയുള്ള ഒരു സല്യൂട്ട് നൽകിയ ശേഷം വേഗത്തിൽ ചാടിത്തിരിഞ്ഞ് ആ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി , പക്ഷെ അയാൾ ചാടിയത് ആ കെട്ടിടത്തിനോട് ചേർന്നുള്ള ഉയരമേറിയ മതിലിന് പുറത്തേയ്ക്കായിരുന്നു …

 

പോലീസുകാർ നോക്കി നിൽക്കെ അവരെ നോക്കുകുത്തിയാക്കി അവർക്ക് എന്തെങ്കിലും ചെയ്യാൻ സമയം കിട്ടുന്നതിന് മുന്നേ അവൻ അവിടുന്ന് എടുത്ത് ചാടി .

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.