✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

ചില നിമിഷങ്ങൾ കഴിഞ്ഞതും പെട്ടെന്ന് ഷൂട്ടിങ് ശബ്ദം നിന്നു , ഒപ്പം നിലവിളി ശബ്ദവും …. ഭയന്ന് മുഖം പൊത്തി നിന്ന സന്ദർശകരും ജീവനക്കാരും മെല്ലെ മുഖയർത്തി നോക്കി . ചുറ്റും ചോരയിൽ കുളിച്ച് കിടക്കുന്ന പത്തോളം സെക്യൂരിറ്റികളുടെ ജീവനറ്റശരീരം നടുക്കായി മുട്ടുകുത്തി തലതാഴ്ത്തി നിൽക്കുന്ന ആ കറുത്ത രൂപവും …..

 

പെട്ടെന്ന് അയാൾ മുഖമുയർത്തി എല്ലാവരെയും നോക്കി , ആ കണ്ണുകളിൽ ആരെയും ഭയത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ കഴിയുന്ന ഒരു തരം ഭീതി ഉണ്ടായിരുന്നു ….

 

ചുറ്റും നിന്നവരിൽ ചിലർ തങ്ങളുടെ മക്കളെ ഭയം മൂലം ചേർത്ത് നിർത്തി , മറ്റ് ചിലർ മറ്റുള്ളവരുടെ പുറകിൽ ഒളിച്ചു ….

 

മുട്ടുകുത്തി നിന്ന ആ യുവാവ് പതിയെ നിലത്ത് നിന്ന് എണീറ്റു ശേഷം അവൻ ചുറ്റും നോക്കി ജീവനറ്റ് കിടക്കുന്ന ആ ശരീരങ്ങളിലേക്ക് …. ശേഷം അവൻ തന്റെ കയ്യിലിരുന്ന ആ പിസ്റ്റൽ നിലത്തേയ്ക്കിട്ടു എന്നിട്ടവൻ താൻ ധരിച്ചിരുന്ന ആ കറുത്ത ജാക്കറ്റിനുള്ളിൽ നിന്ന് കട്ടി കൂടിയ മറ്റൊരു വസ്ത്രം വലിച്ച് പുറത്തേയ്ക്ക് എടുത്ത ശേഷം അതും നിലത്തേയ്ക്കിട്ടു , കണ്ട് നിന്നവർക്ക് അത് ഒരു ബുള്ള് പ്രൂഫ് ഡ്രെസ്സാണെന്ന് വേഗത്തിൽ മനസ്സിലായി ….. .

 

ശേഷം അവൻ മുന്നിലെ അടഞ്ഞ് കിടക്കുന്ന ഡോറിലേക്കും ശേഷം റിസപ്ഷന്റെ ഭാഗത്തേയ്ക്കും നോക്കി . അവിടെ ഭയന്ന് എണീറ്റ് നിൽക്കുന്ന റിസപ്ഷനിസ്റ്റായ ഒരു യുവതി , അയാളുടെ നോട്ടം തന്റെ നേർക്കാണെന്ന് മനസ്സിലായതും അറിയാതെ തന്നെ അവളുടെ കൈ തൊട്ട് മുന്നിലെ സ്വിച്ചിലേക്ക് നീങ്ങി , ശേഷം അവളുടെ വിരൽ അതിലമർന്നു ….

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.