✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

അവളുടെ ആ സ്നേഹത്തിനും വാശിക്കും മുന്നിലാ നിന്റെ അമ്മാവന്മാർ മുട്ട് മടക്കിയത് , എന്തിന് എല്ലാത്തിനും മുകളിൽ നിൽക്കുന്ന ലക്ഷ്മിയുടെ അച്ഛൻ നിന്റെ മുത്തച്ഛൻ പോലും അവളുടെ വാശിക്ക് മുന്നിൽ അന്ന് പതറിപ്പോയി . ”

രഘുറാം ഒരു പുഞ്ചിരിയോടെ പറഞ്ഞു …..

 

” ഓ അങ്ങനെയാണ് സംഭവം . അല്ല അച്ഛനെങ്ങനെയാ അന്ന് ഇവിടെ ഈ നാട്ടിൽ എത്തിയത് ….. അതും പോലീസുകാർ പോലും കയറില്ല എന്ന് അച്ഛൻ പറഞ്ഞ ഈ നാട്ടിൽ , എന്തായാലും പോസ്റ്റിങ് കിട്ടി വന്നതാകില്ല …. ? ”

ദക്ഷ ഉടനെ ചോദിച്ചു …..

 

” മോള് പറഞ്ഞത് ശരിയാ …. പോസ്റ്റിങ് കിട്ടി വന്നതല്ല സർവ്വീസിൽ കയറി ചില വർഷങ്ങൾ കഴിഞ്ഞ ശേഷം ഈ ഗ്രാമം ഉൾപ്പെടുന്ന സിറ്റി ഡിവിഷനിലേക്ക് പോസ്റ്റിങ് ചോദിച്ച് വാങ്ങി വന്നതാ , ഒരാളെ കുറിച്ച് അന്വേഷിക്കാൻ വേണ്ടി . അതിനിടയിലാ ലക്ഷ്മിയെ കാണുന്നതും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും …. അന്നത്തെ ആ ബഹളത്തിനിടയ്ക്ക് എനിക്ക് വന്ന കാര്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല . പിന്നെ നീ ജനിച്ച് മൂന്ന് വർഷമായപ്പോഴേക്കും സ്ഥലം മാറ്റം അതും നോർത്തിലേക്ക് , അന്ന് അറ്റ് പോയതാ ഈ നാടുമായുള്ള ബന്ധം ….. ”

രഘുറാം വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു …..

 

” അതാരാ അച്ഛാ അത്ര ഇംപോർട്ടന്റായ ആൾ ? അതും ഇത്രയും ദൂരം ഇങ്ങനെ ഒരു നാട്ടിലേക്ക് തിരക്കി വരാൻ വേണ്ടി പോസ്റ്റിങ് ചോദിച്ച് വാങ്ങി എന്ന് പറയുമ്പൊ ….. എന്നോട് പറഞ്ഞിട്ടില്ലല്ലോ അങ്ങനെ ഒരാളെപ്പറ്റി …. ”

ദക്ഷ ആകാംഷയോടെ ചോദിച്ചു ….

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.