✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

” സർ , ആരും തന്നെ ജീവനോടെയില്ല ….. ”

അയാളത് പറഞ്ഞതും ആ യുവാവ് വേഗം തന്റെ തൊപ്പി തലയിൽ നിന്ന് ഊരി മാറ്റി , ശേഷം ഒന്ന് ചുറ്റും നോക്കി . പേടിച്ച് പരിഭ്രാന്തിയോടെ നിൽക്കുന്ന ആൾക്കാരെയാണ് അയാൾ കണ്ടത് അതും പല പ്രായത്തിൽ ഉള്ളവർ …..

 

“പ്ലീസ് കോ ഓപ്പറേറ്റ് , ആരും ഭയക്കേണ്ടതില്ല …… നിങ്ങളെ ഇപ്പോൾ പുറത്ത് വിടാൻ നിർവ്വാഹമില്ല , തൽക്കാലം നിങ്ങൾ ക്ഷമയോടിരിക്കണം , ചില കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഇവിടുത്തെ പ്രൊസീജേഴ്സ് കഴിഞ്ഞ ശേഷം നിങ്ങൾക്ക് പോകാം പ്ലീസ് ….. ”

 

ആ CI അവരോട് പറഞ്ഞ ശേഷം മറ്റുള്ള പോലീസുകാർക്ക് നിർദ്ദേശം നൽകി , ഉടനെ തന്നെ ആൾക്കാരെ മുഴുവൻ തൊട്ടടുത്ത ഒരു വലിയ റെസ്റ്റിങ് ഏരിയയിലേക്ക് മാറ്റി ….

 

” സർ എല്ലാ സ്റ്റേഷനിലേക്കും വയർലസ് ഇൻഫർമേഷൻ പാസ് ചെയ്തിട്ടുണ്ട് , കൂടാതെ എമർജൻസി ചെക്കിങ്ങും ആരംഭിച്ചിട്ടുണ്ട് . അവൻ ഈ സിറ്റി വിട്ട് പുറത്തേയ്ക്ക് പോകില്ല . കൂടുതൽ ഫോഴ്സ് വേണ്ടി വരും സർ , മീഡിയ അറിഞ്ഞ് കഴിഞ്ഞാൽ നമ്മളെ കൊണ്ട് പറ്റില്ല … ”

ഒരു പോലീസുകാരൻ അപ്പോഴേക്കും ആ C I യുടെ അടുത്ത് വന്നു പറഞ്ഞു .

 

” ഓക്കെ , ഡു ഇറ്റ് അൻവർ . ക്രൈം പ്രൊസീജർ പെട്ടെന്ന് ഫിനിഷ് ചെയ്തത് ബോഡി ഷിഫ്റ്റ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യണം . ”

അത്രയും പറഞ്ഞ ശേഷം അയാൾ മുന്നോട്ട് നടന്നു …..

 

” ഇവിടുന്ന് എന്താ മോഷണം പോയത് . ചെക്ക് ചെയ്തോ ….. ? ”

അയാൾ ആ മ്യൂസിയത്തിലെ ഹെഡ് ആയ ഒരു ജീവനക്കാരനോട് ചോദിച്ചു ….

 

” ഇ ….. ഇല്ല സർ …. ആ ഷോക്കിൽ ഞങ്ങൾ പേടിച്ച് പോയി ….. ഇപ്പൊ ചെക്ക് ചെയ്ത് പറയാം സർ ….. ”

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.