✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

ഉടനെ ,

തോക്ക് ചൂണ്ടി നിന്ന ഒരു സെക്യൂരിറ്റിക്കാരൻ കണ്ണുകൾ കൊണ്ട് തന്റെ വലത് വശത്ത് നിന്ന മറ്റൊരു സെക്യൂരിട്ടിക്ക് നിർദ്ദേശം നൽകിയതും അയാൾ തന്റെ തോക്ക് ചൂണ്ടിക്കൊണ്ട് തന്നെ മുന്നോട്ട് വെടിയേറ്റ് കിടക്കുന്നയാളുടെ അടുത്തേയ്ക്ക് നീങ്ങി .

 

അവന്റെ അടുത്ത് എത്തിയ അയാൾ പതിയെ തന്റെ കാലുകൾ കൊണ്ട് അവന്റ ശരീരം ഒന്ന് തട്ടി നോക്കി , അനങ്ങാതെയുള്ള ആ കിടപ്പിൽ അവൻ മരിച്ചു കഴിഞ്ഞു എന്ന് തോന്നിയതും അയാൾ തന്റെ പിസ്റ്റൽ പുറകിൽ അരയിലായി തിരുകി വച്ച ശേഷം മുട്ടുകൾ മടക്കി നിലത്തിരുന്നിട്ട് അവന്റെ മൂക്കിൽ തന്റെ കൈ വച്ച് നോക്കി ശ്വാസം ബാക്കി ഉണ്ടോ എന്ന് ഉറപ്പിക്കാനായി …..

 

‘ ഇല്ല …. ശ്വാസം ഇല്ല , ഇവൻ മരിച്ച് കഴിഞ്ഞു . ‘

അയാൾ മനസ്സിൽ ചിന്തിച്ചു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് അയാളത് ശ്രദ്ധിച്ചത് , ഇവന് വെടിയേറ്റു ശരി തന്നെ പക്ഷെ ഒരു തുള്ളി രക്തം പോലും ഇവന്റെ ശരീരത്തിൽ നിന്ന് പുറത്ത് വന്നിട്ടില്ല . അയാൾ സംശയം തോന്നി അവന്റെ കൈ ഉയർത്തി കൈത്തണ്ടയിലെ പൾസ് നോക്കി ….

 

ഒരു ഞെട്ടലായിരുന്നു അയാളുടെ മുഖത്ത് അപ്പോൾ ഉണ്ടായത് ….. അയാളുടെ ഹൃദയം പെരുമ്പറ കണക്കെ പെട്ടെന്ന് മുഴങ്ങി , അല്ല സത്യത്തിൽ ഹൃദയം നിലച്ചത് പോലെ .

 

അയാൾ ആ ഞെട്ടലോടെ മുഖത്ത് മാസ്കുമായി കിടക്കുന്ന ആ യുവാവിന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കി . പെട്ടെന്ന് അവൻ കണ്ണുകൾ തുറന്നു . ഞൊടിയിടയിൽ അവൻ തന്റെ ഇടത് കയ്യിൽ പിടിച്ചിരിക്കുന്ന ആ സെക്യൂരിറ്റിക്കാരന്റെ കൈയ്യിൽ മാറിക്കയറി പിടിച്ച് വേഗത്തിൽ തന്റെ അടുത്തേക്ക് വലിച്ച ശേഷം തന്റെ വലത് കയ്യിലെ ചുണ്ട് വിരൽ കൂർപ്പിച്ച് ആ സെക്യൂരിറ്റിക്കാരന്റെ കഴുത്തിൽ താഴിത്തിയിറക്കി .

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.