✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

പെട്ടെന്ന് ,

 

മ്യൂസിയത്തിനുള്ളിൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന ഒരു വലിയ റൂമിൽ നിന്ന് കറുത്ത വസ്ത്രവും മാസ്കും ഷൂസും ഗ്ലൗസും തോളിലും അരയിലുമായി ചുറ്റിയ നിലയിൽ ചെറിയ ഒരു ബാഗുമൊക്കെ ധരിച്ച ഒരാൾ ഓടി വന്നു പുറകെ സെക്യൂരിറ്റി ജീവനക്കാരും …. മുന്നോട്ട് പ്രവേശിക്കാതിരിക്കാൻ കെട്ടിയിരുന്ന ഇരുമ്പ് ചങ്ങലയ്ക്ക് മുകളിലൂടെ ചാടിക്കുതിച്ച് ആ യുവാവ് മുന്നോട്ട് ഓടി , ഒരു അഭ്യാസിയെപ്പോലെ ….

 

” സ്റ്റോപ്പ് , നിന്നില്ലെങ്കിൽ ഞങ്ങൾക്ക് ഷൂട്ട് ചെയ്യേണ്ടി വരും ….. ”

ആ യുവാവ് ഓടി മ്യൂസിയത്തിലെ പ്രധാന ഹാളിന്റെ നടുക്കായി എത്തിയതും പുറുകേ ഓടി വന്ന സെക്യൂരിറ്റി ജീവനക്കാർ ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ട് അരയിലിരുന്ന തോക്ക് കയ്യിലെടുത്ത് അയാൾക്ക് നേരെ ചൂണ്ടി . അവർ വിളിച്ച് പറഞ്ഞത് കേട്ടതും ആ യുവാവ് പെട്ടെന്ന് അവിടെ നിന്ന ശേഷം തന്റെ രണ്ട് കൈകളും മുകളിലേയ്ക്ക് ഉയർത്തിപ്പിടിച്ചു .

 

ശേഷം അവൻ മുന്നിലേക്ക് നോക്കി ,
‘ പ്രധാന വാതിൽ അടഞ്ഞ് കിടക്കുകയാണ് മാത്രമല്ല തന്റെ മുന്നിലും പിന്നിലും തോക്കുമായി തന്നെ എതിരിടാൻ ഒത്തിരി പേരും . ‘ അവൻ മനസ്സിൽ വിജാരിച്ചുകൊണ്ട് ചുറ്റും നോക്കി ശേഷം കൈകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ തിരിഞ്ഞ് നിന്നു , തന്റെ നേരെ തോക്ക് ചൂണ്ടി നിൽക്കുന്നവരുടെ നേരെ മുഖാമുഖം .

 

അവിടെ ഇതെല്ലാം കണ്ട് നിന്നവർ ഒന്ന് ഭയന്നിരുന്നു.

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.