✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

ആ തറവാടിനുള്ളിലെ വലിയ വിശാലമായ സ്വീകരണ മുറിയിൽ അവരെയും കാത്ത് രണ്ട് പേർ കൂടി ഉണ്ടായിരുന്നു , അവിടെ സോഫയിൽ ഇരിക്കുകയായിരുന്ന അവരെ കണ്ടതും .

 

” മോളെ ഇതാ നിന്റെ മുത്തശ്ശനും മുത്തശ്ശിയും … ”

രഘുറാം ഉടനെ തന്റെ മകളോട് പറഞ്ഞു . ഉടനെ തന്നെ ദക്ഷ അവരുടെ അടുത്ത് ചെന്ന് അവരുടെ കാൽ തൊട്ട് വണങ്ങി ……

 

” നന്നായി വരും കുട്ട്യേ . ഞങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും …. ”

മുത്തശ്ശി അതും പറഞ്ഞ് ദക്ഷയെ പിടിച്ച് എഴുന്നേൽപ്പിച്ച ശേഷം അവളെ കെട്ടിപ്പിടിച്ചു എന്നിട്ട് അവളുടെ നെറ്റിയിൽ മുത്തമിട്ടു . ശേഷം അവളെ സോഫയിൽ തങ്ങളുടെ നടക്കായി ഇരുത്തി ….

 

” രഘൂ ….. മോൻ നിൽക്കാത ഇങ്ങോട്ടിരിക്ക് . ദത്താ ഇവരുടെ സാധനങ്ങൾ എന്താന്ന് വച്ചാൽ അകത്തേയ്ക്ക് ഇവർക്ക് ഒരുക്കിയ മുറികളിലേക്ക് എടിപ്പിക്യ …… ”

അവരുടനെ പറഞ്ഞു …..

 

” മൂന്നാം വയസ്സിൽ നിന്നെയും കൊണ്ട് നിന്റച്ഛൻ ഈ പടിയിറങ്ങിയതാ …… ഇപ്പൊ മോള് വലിയ കുട്ടിയായി …… മോളെ കണ്ടപ്പൊ കൊച്ചുമകളായിട്ടല്ല തോന്നിയത് ഞങ്ങളുടെ ലക്ഷ്മിയായിട്ടാ …. അത് തോന്നലല്ല അത് തന്നെയാ ശരി ….. ”

മുത്തശ്ശൻ അതും പറഞ്ഞ് അവളുടെ തലയിൽ മെല്ലെ തലോടി .

 

” മോളുടെ അമാന്തിച്ചുള്ള ഇരുപ്പ് കണ്ടാൽ അറിയാം ആരെയും പിടികിട്ടിയിട്ടില്ല എന്ന് ….
അതെങ്ങനെയാ ആരെയും അറിയില്ലല്ലോ ?

 

ഇത് മോളുടെ മുത്തശ്ശൻ ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ കാരണവർ പേര് ഭാർഗവരാമൻ . ”

പ്രായം എൺപതിനോടടുത്തിട്ടും ആരോഗ്യത്തിനും മനധൈര്യത്തിനും ഒട്ടും കോട്ടം വരാത്ത ആ വൃദ്ധനെ നോക്കി അവർ പറഞ്ഞു ….

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.