✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

ഞൊടിയിടയിൽ അതും മിന്നൽ വേഗത്തിൽ അവൻ അയാളെ തന്റെ വെറും ചൂണ്ട് വിരൽ കൊണ്ട് കൊന്ന് തള്ളി ….

 

കണ്ട് നിന്ന എല്ലാവരുടെയും മുഖത്ത് മുന്നിലത്തേക്കാളും ഭയവും പരിഭ്രാന്തിയും പടർന്നു …. സെക്യൂരിക്കാർ തങ്ങളുടെ തോക്ക് വീണ്ടും അവന്റെ നേർക്ക് ചൂണ്ടാൻ തുനിയുന്നതിന് മുൻപുള്ള ആ ചെറിയ നിമിഷം കൊണ്ട് തന്നെ – ആ കുറുത്ത വസ്ത്രം ധരിച്ച യുവാവ് താൻ കൊന്ന് തള്ളിയ ആ സെക്യൂരിറ്റിക്കാരന്റെ അരയിലിരുന്ന തോക്ക് വലത് കൈ കൊണ്ട് കൈക്കലാക്കി , ഒപ്പം ഇടത് കൈ കൊണ്ട് അയാളുടെ അരയിലെ ബെൽറ്റിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ പോക്കറ്റ് ബാഗിൽ നിന്ന് തോക്കിൽ ഉപയോഗിക്കേണ്ട എക്സ്ട്രാ മാഗസിനും എടുത്തു ….

 

ആ സെക്യൂരിറ്റി ജീവനക്കാർ വെടിയുതിർക്കുന്നതിന് മുൻപ് തന്നെ ആ യുവാവ് നിലത്ത് കിടന്നു കൊണ്ട് തന്റെ കയ്യിൽ ലോഡ് ചെയ്ത് വെച്ചിരുന്ന ആ തോക്കിൽ നിന്ന് അവർക്ക് നേരെ ബുള്ളറ്റുകൾ പായിച്ചു .

 

അവശേഷിച്ചിരുന്ന അഞ്ച് ബുള്ളറ്റ് തീർന്നതും അവൻ തന്റെ കയ്യിലിരുന്ന ആ മാഗസിൻ റീ ലോഡ് ചെയ്ത് വേഗത്തിൽ കറങ്ങി ചുറ്റും തോക്കുമായി നിന്നിരുന്ന സെക്യൂരിറ്റിക്കാരെ വെടിവെച്ച് വീഴ്ത്തി , ചില സെക്യൂരിറ്റി ജീവനക്കാർ ലഭിച്ച ചുരുങ്ങിയ സമയത്തിനിടയ്ക്ക് അവനെ ഷൂട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അവർക്ക് പെട്ടെന്ന് ഉളളിൽ നിറഞ്ഞ ഭയം കാരണം ഉന്നം പിഴച്ചു , ചില ബുള്ളറ്റിൽ നിന്ന് അവൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു …..

 

ഭയം മൂലം പല ഭാഗത്ത് നിന്നും കൂട്ട നിലവിളി ഉയർന്നു ഒപ്പം ഉച്ചത്തിലുള്ള അങ്ങോട്ടും ഇങ്ങോട്ടുമുളള ഫയറിങ് ശബ്ദവും …..

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.