✮കൽക്കി࿐ (ഭാഗം – 11 {അധ്യായം – 2 ആരംഭം} ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 859

 

 

കൈകൾ ഉയത്തിപ്പിടിച്ച് നിന്ന ആ യുവാവ് അൽപ്പം ദൂരെ മുന്നിൽ നിൽക്കുന്ന സെക്യൂരിക്കാരെയും ഭയന്ന് പരിഭ്രാന്തിയോടെ ചുറ്റും നിൽക്കുന്ന ആൾക്കാരെയും ഒന്ന് നോക്കി . എന്നിട്ട് പതിയെ അവൻ തന്റെ കൈകൾ അൽപ്പമെന്ന് താഴ്ത്തിയ ശേഷം സെക്യൂരിറ്റിക്കാരെ നോക്കി അവർക്ക് നേരെ തന്റെ രണ്ട് കൈകളിലേയും നടുവിരൽ ഉയർത്തിക്കാണിച്ചു , എന്നിട്ട് അവൻ തന്റെ വലത് കൈ വേഗത്തിൽ അരയിലും തോളിലുമായി കിടക്കുന്ന ആ ബാഗിനടുത്തേയ്ക്ക് നീക്കി .

 

അത് കണ്ടതും അവൻ ആയുധധാരിയാണെന്ന തോന്നലിൽ ആ സെക്യൂരിറ്റി ജീവനക്കാർ അവന്റെ നെഞ്ച് ലക്ഷ്യമാക്കി വെടിയുതുർത്തു . തോക്കുകളിൽ നിന്ന് ഉച്ചത്തിലുള്ള വെടിശബ്ദമുയർന്നു , രണ്ട് മൂന്ന് ബുള്ളറ്റ് ആ യുവാവിന്റെ നെഞ്ച് ലക്ഷ്യമാക്കി പാഞ്ഞു . ആ ശബ്ദം കേട്ട് ചുറ്റും നിന്നവർ കണ്ണുകളടച്ച് തങ്ങളുടെ രണ്ട് കൈകളും കൊണ്ട് കാതുകൾ പൊത്തിപ്പിടിച്ചു കൊണ്ട് മുഖം വെട്ടിച്ചു , പലയിടങ്ങളിൽ നിന്നും ഭയന്നുള്ള നിലവിളിയും ഉയർന്നു …..

 

വെടിയുതിർത്തപ്പോൾ ഉണ്ടായ ആ ശബ്ദത്തിന് ശേഷം ഒരു നിമിഷത്തേയ്ക്ക് എങ്ങും നിശബ്ദത മാത്രം . ഭയന്ന് കണ്ണുകളടച്ച് വിറങ്ങലിച്ച് നിന്ന ആൾക്കാർ പതിയെ മുഖമുയർത്തി കണ്ണുകൾ തുറന്ന് മുന്നോട്ട് നോക്കി …..

 

വെടിയുണ്ടകൾ നെഞ്ചിൽ ഏറ്റ് വാങ്ങിയ ആ യുവാവ് വേഗത്തിൽ മുട്ടുകൾ കുത്തി നിലത്തിരുന്ന ശേഷം പതിയെ നെഞ്ചിടിച്ച് കമഴ്ന്ന് നിലത്തേയ്ക്ക് വീഴുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത് ….

 

എല്ലാവരുടെയും മുഖത്ത് ഭയം എന്ന വികാരം മാത്രം , അപ്രതീക്ഷിതമായി നടന്ന സംഭവം . ഇപ്പൊ ദാ ഒരാൾ വെടിയേറ്റ് മുന്നിൽ മരിച്ചു കിടക്കുന്നു , കാലുകൾ നിലത്ത് ഉറച്ച് പോയത് പോലെയായിരുന്നു എല്ലാവരുടെയും ഭയന്നുള്ള ആ നിൽപ്പ് .

 

 

67 Comments

  1. വിച്ചു ബ്രോ,കണ്ടില്ലയിരുന്നൂ കഥ വന്നത്. എന്തായലും പോളിച്ചുട്ടോ. അടുത്ത ഭാഗം പെട്ടെന്ന് തരണേ..
    സ്നേഹത്തോടെ LOTH…..???

  2. ചേട്ടോ ?
    എന്തായി അടുത്ത ഭാഗം ?

    1. Tom bro
      കഴിയുമെങ്കിൽ ഈ ആഴ്ച തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം . Upcoming il രണ്ട് ദിവസത്തിനകം update തരം

  3. അടുത്ത ഭാഗം വൈകിയാലും കുഴപ്പമില്ല. ഈ ക്വാളിറ്റിയിൽ ഇങ്ങ് തന്നാൽ മതി…
    ❤️

    1. ഒത്തിരി സന്തോഷം bro ❣️❣️❣️
      സ്നേഹം മാത്രം

  4. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️

  5. കാർത്തിവീരാർജ്ജുനൻ

    കുറച്ച് busy ആയി പോയി ഇപ്പോഴാണ് വായിക്കാൻ പറ്റിയത്
    എന്താ പറയുക അടിപൊളിയായിട്ടുണ്ട്
    എപ്പം വരും എന്ന് ചോദിക്കുന്നില്ല കാരണം ഇത് എഴുതിയത് കണ്ടപ്പോൾ മനസ്സിലായി അതുപോലെ
    സമയമെടുത്ത് എഴുതിയതാണെന്ന് keep going bor?♥️

    1. അർജുൻ bro ???.
      ഒത്തിരി സന്തോഷം
      സ്നേഹത്തോടെ …..

  6. Waiting waiting waiting

  7. ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..ശെരിക്കും അണ്ടർ റേറ്റഡ് എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ…

    കഴിഞ്ഞ ദിവസങ്ങളിൽ വായിച്ചു തീർത്ത ഒരു മ്യാരക സാനം..

    ഇപ്പോഴത്തെ പിള്ളേരുടെ ഭാഷയിൽ പറഞ്ഞാൽ ???സാധനം …അടുത്ത പാർട്ട് എപ്പോ വരുമെന്ന് ചോദിക്കുന്നില്ല…..പെട്ടെന്ന് തരുമെന്നറിയാം

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      ഒത്തിരി നന്ദി താങ്കളുടെ വാക്കുകൾക്ക് ….
      സ്നേഹം മാത്രം .
      അധികം വൈകാതെ വരാട്ടോ

Comments are closed.