?82?
‘””” നന്ദു……..'”””
അവൾ തികഞ്ഞ ആശ്ചര്യത്തോടെ അവനെ വിളിച്ചു…..
‘”” എന്താടി….. ഇപ്പോളും വിശ്വാസം വന്നില്ലേ…..'”””
മാറാത്ത കിതാപ്പുമായി അവൻ ചോദിച്ചു…..
‘””” എടാ……
സത്യം പറഞ്ഞാ ഇല്ല……
ഞാൻ സ്വപ്നം കാണാണോ…….'”””
അച്ചു ചോദിച്ചു…. അവളുടെ ചോദ്യം കേട്ടപ്പോ അവനറിയാതെ ചിരിച്ചുപോയി…..
പിന്നേം വിശ്വാസം വരാതെ അച്ചു തന്റെ കയ്യിൽ ഒന്ന് പിച്ചി നോക്കി……
അല്ല…..
ഇത് സ്വപ്നമല്ല ……
ആ കണ്ണുകളിൽ ആനന്ദത്തിന്റെ പനിനീർ പൊടിഞ്ഞു…. അവളോടിപ്പോയി അവനെ ഇറുകെ കെട്ടിപിടിച്ചു……
‘””” എടി……
നീ എന്റെ കണ്ട്രോൾ കളയോ…….???'””‘
നന്ദു ചോദിച്ചു……
‘””” പോടാ……
അപ്പൊ നിനക്കെന്നെ ഇഷ്ട്ടമായിരുന്നോ…. എന്നിട്ടാണോ എന്നെയിങ്ങനെ കണ്ണീർ കുടിപ്പിച്ചത് ദുഷ്ട്ടാ…….'”””
‘””” ഹ ഹ ഹ ഹ……
എടി എനിക്കീ ഇഷ്ട്ടം തുടങ്ങീട്ട് വലിയ കാലം ഒന്നും ആയിട്ടില്ല…. പക്ഷെ പണ്ടേ ഉള്ളിന്റെയുള്ളിൽ നീ ഉണ്ടായിരുന്നു…. അത് പ്രേമത്തിലേക്ക് വഴി തിരിഞ്ഞത് ലക്ഷ്മിയമ്മ നിനക്കുണ്ടായ ദുരനുഭവം പറഞ്ഞപ്പോളാ……
പിന്നെ അത് പറയാൻ ഒന്ന് അടുത്ത് കിട്ടണ്ടേ നിന്നെ…….'”””
നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു……
‘””” ഒക്കെ ആ ഇന്ദു കാരണാ….. ഇല്ലേൽ ഇങ്ങനെ ടെൻഷൻ അടിക്കണ്ടായിരുന്നു…….'”””
‘””” ഹ ഹ ഹ ഹ ഹ……
അവൾ എന്തറിഞ്ഞിട്ട….. പാവം പെണ്ണ്…..
അതിന് ഇങ്ങനെ ആരെങ്കിലും കരയുന്നത് കണ്ടാ ഇത് പോലെ വല്ലതും കാണിച്ചുകൂട്ടും….. അത്രക്ക് സ്നേഹമാ…..
എന്നാലും ഇതൊക്കെ നല്ല ഓർമകളാ അച്ചൂസേ…….'”””
‘””” എന്നാലും ഇത് ഞാൻ പ്രതീക്ഷിച്ചില്ലടാ……
ഈ ഒരു നിമിഷത്തിനാ ഞാൻ ഇത്ര കാലം കാത്തിരുന്നത്…. ഇനി ചത്താലും വേണ്ടില്ല…..'”””
‘””” മിണ്ടാതിരി കുരുപ്പേ……
വേണ്ടാത്തത് പറയാതെ….. ചാവാൻ പോലും….
പിന്നെ എനിക്ക് ആരുണ്ടാവും…….'”””
‘””” സോറി ടാ….. ഞാൻ സന്തോഷം സഹിക്കാതെ പറഞ്ഞതാ…….'”””
‘””” എന്നാ ഇനി അങ്ങനെ പറയണ്ടാ……
നീ ഇല്ലാതെ ഞാൻ ഉണ്ടാവുമോടി……'”””
‘””” മ്….. ഹും…….'”””
‘””” ഹാ….. ന്നാ…. ഈവക സംസാരം വേണ്ടാ…..
എനിക്കിനി എന്നും നിന്നെ ഇങ്ങനെ അടുത്ത് വേണം……'””
അവൻ അവളുടെ നെറുകിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു…… അതൊക്കെ കേൾക്കുമ്പോ നൂറിരട്ടി സന്തോഷമായിരുന്നു അവൾക്കുള്ളിൽ…….
ഇത്ര കാലം സ്വപ്നം മാത്രം കണ്ട നിമിഷങ്ങൾ….
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it