⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?72?

‘””” ആര്……..?'””

നന്ദു ചോദിച്ചു……

‘”” പേരൊന്നും അറിയില്ല…… ഒരു ഡോക്ടർ ആണ്…….'”””

ഇന്ദു പറഞ്ഞു…..

‘””‘ അയാൾ എന്തിനാടി ഇങ്ങോട്ട് വരുന്നേ……'”””

നന്ദു ചോദിച്ചു……

“””” പെണ്ണ് കാണാൻ……..'”””

‘””” പെണ്ണ് കാണാനോ…….??? ആരെ……???'””””

നന്ദു മനസ്സിലാവാതെ ചോദിച്ചു……

‘””” വേറാരെ…….. നമ്മുടെ അച്ചു ചേച്ചീനെ തന്നെ………'”””

ഇന്ദു ഒരു ചെറു ചിരിയോടെ പറഞ്ഞു….. അവൾ പറഞ്ഞ വാക്കുകൾ ഒരു ഇടുത്തി പോലാണ് അവനുള്ളിൽ പതിഞ്ഞത്….

‘””” അ…. അച്ചുവിനെയോ…….???
അതെന്താ ഇ… ഇപ്പൊ ഇങ്ങനെ……??'”””

നന്ദു വെപ്രാളത്തോടെ ചോദിച്ചു……

‘”””  ഏട്ടന് ഇഷ്ട്ടല്ലത്തതുകൊണ്ട് ചേച്ചി വേറെ കെട്ടാൻ തയ്യാറായി……അല്ലാതെന്താ…..
എന്തായാലും നന്ദുവേട്ടൻ രക്ഷപ്പെട്ടില്ലേ…..'”””

ഇന്ദു അവനെ നോക്കി പറഞ്ഞു….. അവൾ പറഞ്ഞതിന് ഒന്ന് ചിരിക്കുവാൻ ശ്രമിക്കാൻ മാത്രമാണ് അവന് സാധിച്ചത്….
തലക്ക് ഒരു വല്ലാത്ത ഭാരം പോലെ തോന്നി…..
അച്ചുവിൽ നിന്നും ഇങ്ങനൊരു നീക്കം സ്വപ്നത്തിൽ പോലും അവൻ പ്രധീക്ഷിച്ചിരുന്നില്ല……

അവനൊന്നും മിണ്ടാതെ മുറിയിലേക്ക് ചെന്ന് വാതിലടച്ചു…… കാരണം തന്റെ നിറഞ്ഞ കണ്ണുകൾ ആരെയും കാണിക്കുവാൻ അവൻ തയ്യാറായില്ല…….

ഇതേ സമയം ഇന്ദു മുകളിലേ തന്റെ മുറിയിലേക്ക് ഓടി പോവുകയാണ്….

അത് അവസാനിച്ചത് അച്ചുവിന്റെ അടുത്തും ആയിരുന്നു……

‘””” എന്താടി ഇങ്ങനെ വരുന്നേ….. നിന്നെ ആരെങ്കിലും കൊല്ലാൻ വരുന്നുണ്ടോ……???

ഇന്ദുവിന്റെ വരവ് കണ്ട പാറു ചോദിച്ചു…….

‘””” അതൊന്നുമല്ല ചേച്ചി…… ഇപ്പോളൊരു സംഭവം നടന്നു…….'”””

‘””” എന്താടി……???'”””

അച്ചു ചോദിച്ചു……

‘””” നന്ദു ചേട്ടൻ എന്നോട് ഇന്നെന്താ ഇവടെ നടക്കാൻ പോണേ എന്ന് ചോദിച്ചു……'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.