⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?45?

ഇന്ദുവും പാറുവും കൂടെ ഇന്ദ്രൻ കളരി അഭ്യസിക്കുന്ന ഇടത്തേക്ക് നടന്നു…..

ആ സമയം എല്ലാവരും ഇന്നത്തെ അഭ്യാസം അവസാനിപ്പിക്കുന്ന സമയമായിരുന്നു…..
പരിശീലനത്തിനായുള്ള ഉറുമിയും വാളും കവജവുമെല്ലാം എടുത്തുവക്കുന്ന തിരക്കിലായിരുന്നു ഇന്ദ്രൻ…..

‘””” ചേച്ചി…..
ദേ ഏട്ടൻ നിൽക്കുന്നു……
വേം വാ……..'”””

ഇന്ദു ഇന്ദ്രനെ കണ്ടതും പാറുവിന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…..

‘””” എടീ ആക്രാന്തം കാണിക്കല്ലേ…..
അവടെ മുത്തശ്ശൻ നിൽക്കുന്നത് കണ്ടില്ലേ…..'””

പാറു ഇന്ദുവിന്റെ കാട്ടിക്കൂട്ടൽ കണ്ട് ഭയപ്പാടോടെ പറഞ്ഞു….. അപ്പോളാണ് അവളുമത് ശ്രദ്ധിച്ചത്….. ഇന്ദു അങ്ങോട്ടുള്ള നടത്തം അല്പം പതുക്കെ തന്നെ ആക്കി…..

മുത്തശ്ശൻ അവിടെ കയ്യും കെട്ടി നിൽക്കുകയായിരുന്നു…..
അവരെ കണ്ടതും അദ്ദേഹമൊന്ന് ചെറുതായി ചിരിച്ചു……

‘””” രാവിലെ തന്നെ രണ്ടും എങ്ങോട്ടാ…..'””

മുത്തശ്ശൻ അവരെ നോക്കി ചോദിച്ചു…..

‘””” അ… അത് മുത്തശ്ശ……
ഞ… ഞങ്ങൾ ഇന്ദ്രനെ……'””

പാറു അല്പം തപ്പിക്കൊണ്ട് പറഞ്ഞു…..

‘””” മോളെ പാർവതി……
നിനക്കെപ്പോഴാ ഈ വിക്ക് തുടങ്ങിയെ…….?'””

‘””” വിക്കൊന്നും ഇല്ല മുത്തശ്ശ……'”””

‘”””  ഇല്ലല്ലേ….. എന്നാ പറയാനുള്ള കാര്യം വ്യക്തമായി പറ….. എന്തിനാ വന്നത്…….'”””

‘”” ഇന്ദ്രനെ കാണാനാ…..
എനിക്കല്ല…. ഇവൾക്ക്……'”””

പാറു വേഗം പറഞ്ഞൊപ്പിച്ച് ഇന്ദുവിന്റെ തലയിൽ വച്ചു….. മുത്തശ്ശൻ ഇന്ദുവിനെയൊന്ന് നോക്കി…..

‘””” നിനക്കാണോ അവനെ കാണേണ്ടത്…..??'””

മുത്തശ്ശൻ ചോദിച്ചു…..

‘””””ഹ്മ്മ്…….'”””

അവൾ മൂളിക്കൊണ്ട് തലയാട്ടി……

‘””” എന്തിനാവോ…….'””

‘””” ഒന്ന് സംസാരിക്കാനാ മുത്തശ്ശ……'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.