⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?59?

‘”” ഹ്മ്മ്…..
എന്തായാലും ഒരു ബലത്തിനു വേണ്ടി പാറുവേച്ചി എപ്പോളും കൂടെ ഉണ്ടാവും…..'””

ഇന്ദു പറഞ്ഞു……

‘””” പാറുവേച്ചിയോ…..
അപ്പൊ നീ എവടെ പോണു…….'””

പാറു ചോദിച്ചു……

‘”” അത് പിന്നെ ഞാൻ ഇന്ദ്രേട്ടന്റെ ഒപ്പം……'”””

അവളല്പം ജാള്യതയോടെ പറഞ്ഞു…..

‘”” ഹ്മ്മ്……
ഇതിനിടക്ക് അതിനൊരു ബങ്കവും വരുത്തണ്ട…….. കുട്ടി പിശാചേ……'””

പാറു പറഞ്ഞു…. അതിനവൾ ഒന്ന് ഇളിച്ചു കാണിക്കുക മാത്രമേ ചെയ്തള്ളൂ…..
അവർ മൂവരും നന്ദുവിന് സംശയം വരാത്ത പോലെ താഴേക്ക് ഇറങ്ങി ചെന്നു……

‘””” ടാ നന്ദു…… നീ ഇത്ര പെട്ടെന്ന് റെഡിയായോ……'”””

പാറു അവനെ കണ്ട് ചോദിച്ചു……

‘””” ഓ…… എന്നാ പറയാനാടി……
രാവിലേ തന്നെ അമ്മ വിളിച്ച് എഴുന്നേൽപ്പിച്ചു….. അമ്പലത്തിലേക്ക് പോകാനാന്നും പറഞ്ഞിട്ട്….. ഞാൻ പിന്നെ ഒന്നും പറയാതെ അങ്ങ് റെഡിയായി……'”””

നന്ദു ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…….

‘””” ആഹാ…. അതേതായാലും നന്നായടാ……
നീ ഇത്ര നല്ല പിള്ളയാന്ന് ഇപ്പോളാ ഞാൻ അറിഞ്ഞേ…….'”””

പാറു അവനെ നോക്കി കളിയാക്കും പോലെ പറഞ്ഞു……

‘””” അതെന്താടി പാറു ഒരുമാതിരി ആക്കിയ സംസാരം…….'”””.

നന്ദു ചോദിച്ചു…….

‘””” ആക്കിയ സംസാരമോ…..
എന്താടാ നന്ദു നീ ഈ പറയണേ……. ഞാനങ്ങനെ ചെയ്യോടാ…..
നീ എന്റെ ചക്കര അല്ലെ……'”””

പാറു അവന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു….. ഇന്ദുവിനു അതൊക്കെ കേട്ടപ്പോ ചിരിയാണ് വന്നത്….. നേരെ മറിച്ച് അച്ചുവിനാകട്ടെ കുശുമ്പും…..
പൊതുവെ നന്ദു ഏത് പെണ്ണിനോട് കൊഞ്ചി കുഴഞ്ഞാലും അവൾക്ക് ഈഗോ അടിക്കും….

അതെ ഇവിടെയും ഉണ്ടായള്ളൂ….. പക്ഷെ ഈയൊരു അവസ്ഥയിൽ അവൾക്ക് പ്രതികരിക്കുവാൻ സാധിക്കുമായിരുന്നില്ല…. അവളെല്ലാം സഹിച്ച് കടിച്ചു പിടിച്ചാണ് ഇരിന്നിരുന്നത്….

‘””” മോളെ പാറു…….
ഊതിയതാണല്ലേ……'”””

‘””” അത് ഇപ്പോളാണോടാ മണുങ്ങൂസാ നിനക്ക് മനസ്സിലായത്……..'”””

‘””” പോടീ……
മണുങ്ങൂസൻ നിന്റെ മറ്റവനാ മറ്റവൻ…….'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.