⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?71?

പക്ഷെ അതെങ്ങനെ അച്ചുവിനോട് ചോദിക്കുമെന്ന് നന്ദു ആലോചിച്ചു…. പിന്നെ ഒരു ബുദ്ധി തെളിഞ്ഞത് ലക്ഷ്മിയമ്മയോട് ചോദിക്കാ എന്നത് തന്നെയാണ് ……

നന്ദു വേഗം വീട്ടിനുള്ളിലേക്ക് കയറി ചെന്നു….

ഡെയിനിങ് ടേബിളിന്റെ അടുത്ത് എത്തിയപ്പോ നന്ദുവൊന്ന് ഞെട്ടിപ്പോയി….

ദേ കൊറേ ഫ്രൂട്സും ഭക്ഷണ സാധനങ്ങളും നിരത്തി വച്ചിരിക്കുന്നു…..
ഇതൊക്കെ ഇന്ദ്രൻ പറഞ്ഞ ആൾക്കാണോ എന്നവൻ സംശയിച്ചു

നന്ദു അടുക്കളയിൽ പോയപ്പോ അവടാകെ പണി തിരക്ക് ആയിരുന്നു….
പാചകം ചെയ്യുന്ന റോസമ്മ ചേച്ചിയും ലക്ഷ്മിയമ്മയും….. അവരെ സഹായിക്കുന്ന ശോഭമ്മയും രാധമ്മയും……

പെട്ടെന്ന് ഒരു പത്രം ലഡു ശോഭമ്മ അവന്റെ കയ്യിൽ വച്ചുകൊടുത്തു….

‘””മോനെ നന്ദു…….
നീ ഈ പത്രം അവിടെ കൊണ്ടുവച്ചേ…..'”””

. ശോഭമ്മ വെപ്രാളത്തിൽ പറഞ്ഞ് അവന്റെ അടുത്തുനിന്നും മാറി അടുത്ത പണിക്ക് ഒരുങ്ങി…. ആരോടും ഒന്നും ചോദിക്കാൻ പറ്റാത്ത അവസ്ഥ…….

നന്ദു ഒന്നും നടക്കില്ല എന്ന് കണ്ടപ്പോ ആ പാത്രംകൊണ്ട് ഡെയിനിങ് ടേബിളിലേക്ക് വന്നു……

ഈ സമയമാണ് മുടി മടക്കി കെട്ടി ഇന്ദു അവിടേക്ക് വന്നത്….. ഒരു പാത്രം ലഡു കണ്ടതും അവളുടെ കണ്ണിൽ ബൾബ് കത്തി….

‘””” ഹായ് ലഡു…… ഇങ് താ നന്ദുചേട്ടാ…….'””

അവളതും പറഞ്ഞുകൊണ്ട് വേഗത്തിൽ രണ്ട് ലഡു കയ്ക്കലാക്കി അവിടുന്ന് മുങ്ങാൻ നോക്കി…. പക്ഷെ അതിനുമുന്നേ നന്ദു അവളുടെ കെട്ടിവച്ച മുടിയിൽ പിടുത്തമിട്ടിരുന്നു

‘””” ആഹ്……..
വിട് നന്ദുവേട്ടാ…… വേദനിക്കുന്നു…..
രണ്ടെണ്ണല്ലേ എടുത്തള്ളു…….'”””

ഇന്ദു കുട്ടികളെ പോലെ ചിണുങ്ങിക്കൊണ്ട് പറഞ്ഞു…….

‘””” എടി അതിനല്ലടി….. നിനക്ക് വേണേൽ ഞാൻ രണ്ടെണ്ണം കൂടെ തരാം……
അതിന് മുന്നേ എന്താ ഇവടെ നടക്കുന്നെന്ന് നീയെങ്കിലും പറ…… കൊറേ നേരായി എല്ലാംകൂടെ വട്ട് കളിപ്പിക്കുന്നു……'””

നന്ദു ചോദിച്ചു……

‘””” അപ്പൊ ഏട്ടൻ ഒന്നും അറിഞ്ഞില്ലേ…….??'””

‘””” ഇല്ല…….!”‘”

‘””” ഹാ…..
എന്നാലേ…… ഇന്നൊരാൾ വരുന്നുണ്ട്……'”””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.