⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3059

Views : 527659

💀8💀

ഫാദർ ആശങ്കയോടെ ചോദിച്ചു…..

‘””” അച്ചോ…..
അവരിനി വരില്ല…… ഇത് രുദ്രൻ തരുന്ന വാക്കാ……അതോർത്ത് ചുമ്മാ പേടിച്ചിരിക്കണ്ട….. “””

രുദ്രൻ അദ്ദേഹത്തിന്റെ കണ്ണിൽ നോക്കിയാണ് ആ വാക്കുകൾ പറഞ്ഞത്….
അവന്റെ നോട്ടത്തിലും വാക്കിലും എരിയുന്ന തീച്ചൂളയുടെ ശക്തി ഉണ്ടായിരുന്നു….

‘””” രുദ്രാ….. നീ അവരെ എന്തെങ്കിലും……???'””

‘””” അച്ഛനിപ്പോ അതൊന്നും തിരക്കണ്ടാ…..
പിള്ളേരെ നന്നായി നോക്കണം….
ഞാനിടക്ക് വന്ന് കണ്ടോളാം……
ഇശിഹാ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ………'”””

രുദ്രൻ പറഞ്ഞു…..

‘””” ഇപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ…..'””

ഫാദർ പറഞ്ഞു….
രുദ്രൻ അദ്ദേഹത്തിന്റെ കയ്യിലൊരു മുത്തം നൽകി അവിടെ നിന്നും എഴുന്നേറ്റു…..

‘””” രുദ്രാ……'”””

ഫാദർ വിൻസെന്റിന്റെ ആ വിളിയാണ് പോകാൻ നിന്ന അവനെയവിടെ തടുത്തു നിർത്തിത്…. രുദ്രൻ എന്തെന്ന ചോദ്യ ഭാവത്തിൽ അച്ഛനെ നോക്കി…..

‘””” നീ വന്നിട്ട് ഒരുപാടായി എന്ന് കണ്ടപ്പോ ഞാൻ കരുതി ഈ വയസ്സനെയും ഈ അനാഥാലയത്തെയും ഇവിടത്തെ കൊറേ കുട്ടികളെയും നീ മറന്നെന്ന്…..'”””

അച്ഛൻ അല്പം വിഷമത്തോടെ പറഞ്ഞു…..

‘”””” അങ്ങനെ മറക്കാൻ പറ്റുമോ അച്ചോ…..
ഇവിടത്തെ കാറ്റിനു പോലും എന്റെ ദേവൂവിന്റെ ഓർമ്മകൾ നൽകുന്ന മണമുണ്ട്…. അവൾക്കേറ്റവും ഇഷ്ട്ടമുള്ള സ്ഥലമല്ലേ ഇത്….. ആ സ്ഥലത്തെ ഉപേക്ഷിക്കാൻ രുദ്രന് കഴിയുമെന്ന് അച്ഛന് തോന്നുന്നുണ്ടോ……'”””

രുദ്രൻ ചോദിച്ചു…..

‘””” ഞാൻ നിന്നെ കാണാത്തതിന്റെ വിഷമത്തിൽ ചോദിച്ചതാ കുഞ്ഞേ…..
ഈ വയസ്സനെയും ഇവിടുള്ള കുട്ടികളെയും ഒക്കെ വന്ന് കാണാൻ സ്വന്തമെന്ന് പറയാൻ എങ്കിലും നിങ്ങളൊക്കെ അല്ലെ ഉള്ളു…..'”””

വിൻസെന്റ് പറഞ്ഞു…..

‘”””” അറിയാ അച്ചോ….. ഞാൻ ഉണ്ടാവും…. എന്നും……'””

രുദ്രൻ അച്ഛന്റെ തോളിൽ കൈവച്ച് അത്രേം പറഞ്ഞ ശേഷം അവിടെനിന്നും നടന്നു നീങ്ങി…. എങ്ങോട്ടെന്നില്ലാത്ത പുതിയൊരു യാത്രക്കായി…..

💀💀💀💀💀💀💀💀💀💀💀💀💀

Recent Stories

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com