⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3059

Views : 527652

💀5💀

‘””” അതെ……
ഈ അടിമകളെ പോലെ കുനിഞ്ഞു നിൽക്കുന്ന പരിപാടി എന്റെ മുന്നിൽ വേണ്ടാ…. എതിരെ നിൽക്കുന്നവന്റെ കണ്ണിൽ നോക്കണം….. മനസ്സിലായോ എല്ലാർക്കും….”””

രുദ്രൻ അവരെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോൾ തന്നെ മനസ്സിലായെന്ന് പറയും പോലെ അവരുടെ ശിരസ്സ് ഉയർന്നു…..

‘””” പിന്നെ വേറെ ഒരു കാര്യം ഉണ്ട്……
നിങ്ങളുടെ കയ്യിലുള്ള ഈ ഭിക്ഷ വാങ്ങുന്ന പത്രം ഈ നിമിഷം തന്നെ ഉപേക്ഷിക്കണം….
നിങ്ങളുടെ ജോലി ഇനി ഇതല്ല……'”””

രുദ്രൻ അവരെ നോക്കി പറഞ്ഞു…..

‘””” ഇതല്ലാതെ എന്ത് ജോലിയാണ് ഏട്ടാ…..'”””

അതിലൊരു കുട്ടി ചോദിച്ചു…..

‘””” പറയാടാ ചെക്കാ…..
നീ ആദ്യം ഞാൻ പറയണത് ചെയ്യ്……'”””

രുദ്രാനൊരു ചെറു ചിരിയോടെ പറഞ്ഞു…. അവന്റെയീ സ്നേഹ ശകാരം കേൾക്കുമ്പോ ഒരു വല്ലാത്ത ആനന്ദമാണ് അവർക്കെല്ലാം തോന്നിയത്…. എല്ലാവരും അവൻ പറഞ്ഞ പോലെ ആ പാത്രങ്ങൾ എടുത്ത് ദൂരെ കളഞ്ഞു….

രുദ്രൻ വേഗം അവനെ നോക്കി നിന്നിരുന്ന ചിന്നുവിനെയും എടുത്ത് ഒക്കത്ത് വച്ച് അവരെ എല്ലാവരെയും നോക്കി
‘””വാ ‘””
എന്ന് പറഞ്ഞു……

ശേഷം ആ കവടം കടന്ന് അകത്തേക്ക് നടന്നു…. തൊട്ട് പുറകെ കുട്ടികളും…….

അവന്റെ ഒക്കത്ത് ഇരുന്ന ചിന്നു രുദ്രന്റെ തോളിൽ തല ചായ്‌ച്ച് വച്ചാണ് ഇരുന്നിരുന്നത്….

ചിന്നു അവനോട് കാണിക്കുന്ന ഈ അടുപ്പവും രുദ്രന്റെ ഈ സ്നേഹവും എല്ലാം കണ്ട ആ കുട്ടികൾക്ക് ഇവിടെന്താണ് നടക്കാൻ പോകുന്നതെന്ന് മനസ്സിലായില്ല…. പക്ഷെ ഉള്ളിന്റെ ഉള്ളിൽ എന്തോ വല്ലാത്ത സന്തോഷം പോലെ…..

ആ സ്ഥലത്തെ വായുവിന് ഒരു വല്ലാത്ത തണുപ്പുള്ള പോലെ അവർക്കെല്ലാം തോന്നി….
സ്വാതന്ത്രത്തിന്റെ തണുപ്പ്….

അകത്തേക്ക് ചെന്ന് അവിടെ ഉണ്ടായിരുന്ന ഒരു കെട്ടിടത്തിലെ വാതിൽ തുറന്നതും കൊറേ കുട്ടികൾ അലറി വിളിച്ചുകൊണ്ടു ആഹ്ലാദത്തോടെ അവിടേക്ക് ഓടി വന്നു….

അവിടെ ഒരു ഇതുപതിനടുത്ത് കുട്ടികൾ ഉണ്ടായിരുന്നു…. അവരെല്ലാം സന്തോഷത്തോടെ ഓടി വന്നത് രുദ്രന്റെ അടുത്തേക്കാണ്…..

Recent Stories

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com