⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?56?

അമ്പലത്തിലേക്ക് അച്ചുവും ഉണ്ടെന്ന് കേട്ടപ്പോ അവന്റെ എല്ലാ ഉറക്ക ക്ഷീണവും എങ്ങോ പോയ്‌ മറഞ്ഞു….. കിടന്ന കിടപ്പിൽ നിന്നും ചാടി എഴുന്നേറ്റ് ഒരു തോർത്തും എടുത്ത് പുറത്ത് കുളത്തിലേക്ക് ഒറ്റ ഓട്ടമായിരുന്നു …..

പെട്ടെന്ന് അവനുണ്ടായ മാറ്റത്തിന്റെ കാരണം എന്തെന്ന് രാധമ്മക്ക് മനസ്സിലായില്ല…..
നന്ദുവിനെ ഒന്ന് എഴുന്നേൽപ്പിച്ച് കുളിപ്പിക്കാൻ വിടാൻ ഒത്തിരി പാട് പെടും എന്നാണ് അവർ കരുതിയിരുന്നത്……

നന്ദു എല്ലാം മറന്ന് കുളക്കടവിലേക്ക് ഓടുകയായിരുന്നു……
അവിടേക്ക് ഇറങ്ങുവാനുള്ള പടികളെല്ലാം അവൻ ഓടിയുറങ്ങി…..

ഇന്ദ്രൻ അവിടെ നിന്ന് പല്ല് തേക്കുകയായിരുന്നു……

വസ്ത്രമെന്ന് പറയാൻ രാത്രി കിടക്കുമ്പോൾ  ഇടുന്ന ഷോർട്സ് മാത്രം ഉള്ളത് കൊണ്ട് അത് ഊരാൻ നിൽക്കാതെ നന്ദു പോയി വെള്ളത്തിൽ ചാടി……

ചാടുമ്പോൾ എശോദേ എന്ന് വിളിക്കാൻ അവൻ മറന്നില്ല……
അവൻ ചാടിയ കൂട്ടത്തിൽ ഒന്നുമറിയാതെ അവിടെ നിന്ന് പല്ല് തേച്ചുകൊണ്ടിരുന്ന ഇന്ദ്രന്റെ ദേഹത്ത് വെള്ളം വന്ന് വീണു…..

‘””ഇന്നെന്താടാ കുളിക്കാൻ ഇത്ര ആക്രാന്തം…..'””

പല്ല് തേച്ചുകൊണ്ട് ഇന്ദ്രൻ ചോദിച്ചു…. അതിന് കരയിലേക്ക് കേറി വന്ന് ഒന്ന് ഇളിച്ചു കാണിച്ചതല്ലാതെ വേറൊന്നും അവൻ പറഞ്ഞില്ല…….

‘””” ഡാ അളിയാ……
സോപ്പ് എടുത്തില്ലെടാ……. ‘”””

നന്ദു ചോദിച്ചു…. ഇന്ദ്രനതിന് അവൻ കൊണ്ടുവന്നുവച്ച സോപ്പിലേക്ക് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്……

നന്ദു വേഗമാ സോപ്പ് എടുത്ത് ദേഹം മുഴുവൻ പതപ്പിച്ചു തേക്കാൻ തുടങ്ങി….. ഇന്ദ്രന് മനസ്സിലായില്ല എന്തൊക്കെയാണ് ഇവൻ കാണിച്ചു കൂട്ടുന്നതെന്ന്…….അവന് വട്ട് പിടിച്ചോ എന്ന് വരെ ഇന്ദ്രൻ ചിന്തിച്ചുപോയി….

‘””” നീ എന്താടാ ഈ കാണിച്ചു കൂട്ടുന്നത്……..??'””

ഇന്ദ്രൻ അവനോട് ചോദിച്ചു…….

‘”””” പോകണ്ടേ……..???'””””

‘””” എങ്ങോട്ട്……..??'”””

‘””” അമ്പലത്തേക്ക്…….'”””

നന്ദു വേഗത്തിൽ സോപ്പ് തേച്ചുകൊണ്ട് പറഞ്ഞു……

‘””” അതിനാണോ ഈ കാണിച്ചു കൂട്ടൽ……
ഒന്ന് പതിയെ ചെയ്യടാ……'”””

. ഇന്ദ്രൻ പറഞ്ഞു…… അതിനവൻ ഓ എന്ന് പറഞ്ഞു അവസാനിപ്പിച്ചു…… അല്ലേലും ഈ സമയം ആരെയും ശ്രദ്ധിക്കാൻ നന്ദുവിന് സാധിച്ചിരുന്നില്ല……

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.