⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?47?

‘””” ഇന്ദ്രേട്ടാ…..
ദാ പ്രിയതമ വന്നു…..
ഈ പണിയൊക്കെ ഞങ്ങൾ ചെയ്തോളാം…. ഏട്ടൻ വിട്ടോ……'””

കളരി അഭ്യസിക്കാൻ വരുന്ന രവി എന്ന 18 വയസ്സുകാരൻ പയ്യൻ അവിടത്തെ പണികൾ ചെയ്തുകൊണ്ടിരുന്ന ഇന്ദ്രനോട് പറഞ്ഞു…..

ഇന്ദ്രൻ അപ്പോഴാണ് ഇന്ദു വരുന്ന കാഴ്ച കണ്ടത്….. അവൻ രവിയെ ഒന്ന് നോക്കി…. അവന്റെ മുഖത്തൊരു കള്ള ചിരി ഉണ്ടായിരുന്നു….

‘””” എന്താടാ കിണിക്കുന്നെ……'”””

‘”” ഒന്നുല്ല….. വേഗം വിട്ടോ…..'””

‘”” അതൊക്കെ ഞാൻ വിടും…..
പക്ഷെ ഈ പണി മുഴുവൻ കഴിയാതെ നീ ഇവടം വിട്ടേക്കരുത്……”””

‘”” ഓ…. അത്രവലിയ മല മറിക്കുന്ന പണിയൊന്നും അല്ലല്ലോ…. നിങ്ങള് പോ അണ്ണാ….'””

രവി പറഞ്ഞു…..
ഇന്ദ്രനതിനു ഒരു ചെറു ചിരി തിരികെ നൽകികൊണ്ട് ഇന്ദുവിന്റെ അടുക്കലേക്ക് നടന്നു……

‘””” എന്താടി……??….. ‘””

അവിടേക്ക് വന്ന ഇന്ദുവിനോട് അവൻ ചോദിച്ചു……

‘””ഏട്ടനിങ്ങോട്ട് വന്നേ….. ഒരു പ്രധാന കാര്യം പറയാനുണ്ട്……'””

ഇന്ദു ഒരു കൂസലും ഇല്ലാതെ അവന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…. കളരിക്കു വന്ന എല്ലാവരും അത് കണ്ട് ചെറുതായി ചിരിച്ചിരുന്നു…..

‘””” എടി ഞാൻ വരാ….. എല്ലാരും നോക്കുന്നു…..'””

‘””” അവര് നോക്കട്ടെ….. ഏട്ടനിങ് വാ…. പറയട്ടെ……'””

ഇന്ദു അവന്റെ കൈ വിടാതെ പറഞ്ഞു…. ഇന്ദ്രന് മറ്റു വഴികളൊന്നും ഇല്ലാത്തതിനാൽ കൂടെ ചെന്നു…. പക്ഷെ അവളവനെ കൊണ്ടുപോയത് വീട്ടിലേക്ക് അല്ല….. അവിടത്തെ കുളക്കടവിലേക്ക് ആയിരുന്നു….

‘””” എടി നീയിത് എന്നെകൊണ്ട് എങ്ങോട്ടേക്കാ പോകുന്നെ……'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.