⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?64?

ഇന്ദു പറഞ്ഞു….. ഇന്ദ്രനും അത് കേട്ടപ്പോ ശരിയാണെന് തോന്നി….. അവർ നടന്ന് പുറത്തേക്ക് പോയി…..

നന്ദു കാറിന്റെ അടുത്ത് നിൽപ്പുണ്ട്…… ഇന്ദുവും അച്ചുവും പാറുവും പോയി കാറിന്റെ പിൻ സീറ്റിൽ കയറി……

അത് പോലെ ഇന്ദ്രനും നന്ദുവും കാറിന്റെ മുൻവശത്തും കയറി….. ഇന്ദ്രനാണ് വണ്ടി ഓടിച്ചിരുന്നത്…… അവരുടെ വണ്ടി ശ്രീകുലത്തെ ഗെയ്റ്റ് കടന്ന് പുറത്തേക്ക് പാഞ്ഞു…..

വണ്ടിയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ പോലും  അച്ചു അവനെ ശ്രദ്ധിച്ചിരുന്നില്ല….. അത് നന്ദുവിന് വളരെ നന്നായി മനസ്സിലായിരുന്നു….

ഒരു സെക്കന്റ്‌ പോലും വായടക്കാത്ത ഇന്ദുവിന്റെ സംസാരം പോലും അവൻ ചെവിക്കൊണ്ടില്ല……
കാരണം ആ മനസ്സ് ഏറെ അസ്വസ്ഥമാണ് …അച്ചുവിന്റെ പിണക്കം ഓരോ നിമിഷവും അധികരിക്കുന്ന പോലെ അവന് തോന്നിതുടങ്ങി….. അതൊരു വെറുപ്പായി മാറുമോ എന്നവൻ ഭയന്നു…..

കാരണം സ്നേഹം വെറുപ്പായാൽ പിന്നെ അതിൽ നിന്നുമൊരു മടങ്ങിവരവ് കടുപ്പമേറിയ കാര്യമാണ്…..

അമ്പലത്തിൽ വച്ച് ഒരു തക്ക സന്ദർഭം ഒത്ത് വന്നാൽ ഉറപ്പായും അച്ചുവിനോട് മാപ്പ് പറയണമെന്ന് നന്ദു മനസ്സിൽ ഉറപ്പിച്ചു….

കാരണം വീട്ടിൽ ചെന്നാൽ പാറുവും ഇന്ദുവും കൂടെ തന്നെ കാണും…. അവളോട് മനസ്സ് തുറക്കാൻ ഇതിലും അനുയോജ്യമായ ഒരു സന്ദർഭം ഇനി കിട്ടില്ല എന്ന കാര്യം ഉറപ്പാണ്….

അവരുടെ വണ്ടി അവിടെ അടുത്തുള്ള ഒരു അമ്പലത്തിനു മുന്നിൽ വന്നുനിന്നു…..
പരാശക്തി പാർവതി ദേവിയുടെ ക്ഷേത്രമായിരുന്നു അത്……

ഒപ്പം ഗണപതി, ഭൈരവൻ, ലക്ഷ്മി ദേവി അങ്ങനെ ഒട്ടനവധി പ്രതിഷ്ടകളുമുണ്ട്…..

കാലിൽ ധരിച്ചിരുന്ന പാദരക്ഷകൾ പുറത്തിട്ട ശേഷം അവർ അകത്തേക്ക് കയറിച്ചെന്നു……

പാറുവും ഇന്ദുവും അച്ചുവും ഒരുമിച്ചാണ് നടക്കുന്നത്…… ഇന്ദ്രനും നന്ദുവും അവർക്ക് പുറകെ ഒരുമിച്ചും……

വലിയ അമ്പലം ആണെങ്കിൽ കൂടി അധികം തിരക്കില്ലായിരുന്നു….. വിശേഷ ദിവസങ്ങളിലാണ് ആ അമ്പലത്തിൽ പൊതുവെ ആളുകൾ തടിച്ചു കൂടാറുള്ളു…..
അവർ പോകുമ്പോൾ പൂജക്ക്‌ വേണ്ടി നട അടച്ചിരിക്കുകയാണ്……

ഇന്ദുവും പാറുവും അച്ചുവും ചേർന്ന് നടക്കു മുന്നിൽ ചെന്ന് കൈ കൂപ്പി നിന്നു……

‘””” ടാ നന്ദു……
വാ…. നമുക്ക് വഴിപാട് കഴിക്കാനുള്ള ചീട്ട് വാങ്ങീട്ട് വരാം…..'””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.