⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?62?

‘””” എന്താ അച്ചു ചേച്ചിയിത്…….
ഇത്ര സില്ലിയാണോ നിങ്ങൾ …….'”””

ഇന്ദു അവളെ കളിയാക്കികൊണ്ട് ചോദിച്ചു…..

‘””അങ്ങനൊക്കെ  ചോയ്ച്ചാ എനിക്ക് അറിയില്ല ഇന്ദു…..
അവന്റെ കാര്യത്തിൽ ഞാനല്പം പഴഞ്ചയാണ്….
നന്ദു അങ്ങനെ ആരോടെങ്കിലും ഒക്കെ സംസാരിക്കുന്നത് കാണുമ്പോ എനിക്ക് കലി വരും…….'””

അച്ചു പറഞ്ഞു……

‘””” ഇതാണോ നിന്റെ പ്രശ്നം……??'””

പാറു അവളെ ചേർത്തി നിർത്തികൊണ്ട് ചോദിച്ചു….. അതിനവൾ അല്പം നാണത്തോടെ തല താഴ്ത്തി മൂളുക മാത്രമാണ് ചെയ്തത്…….

‘””” നീ അങ്ങനെ പറഞ്ഞാ ഞങ്ങൾ മാറി നടന്നോളാ മോളെ…..
പക്ഷെ മനസ്സിൽ പോലും ഞങ്ങളുടെ ഈ ബന്ധത്തെ തെറ്റായി കരുതാത്തിരുന്നാൽ മതി…….
എന്റെയും മരിച്ചുപോയ ഏട്ടന്റെ സ്ഥാനമാണ് ഞാൻ ഇന്ദ്രനും നന്ദുവിനും കൊടുത്തിട്ടുള്ളത്…. അതായത് എന്റെ സ്വന്തം കൂടപ്പിറപ്പ്….. ആ സ്വതന്ദ്ര്യത്തിലാണ് ഇങ്ങനുള്ള പെരുമാറ്റം ഒക്കെ……'”””

പാറു അവളെ പറഞ്ഞു മനസ്സിലാക്കികൊണ്ട് പറഞ്ഞു…. അത് കേട്ടപ്പോ അച്ചുവിനും എന്തോപോലെ ആയി…..

‘””” അയ്യോ പാറു…… ഞാൻ അങ്ങനെ ഒന്നും…..'””

അച്ചു അല്പം ജാള്യതയോടെ പറഞ്ഞു…..

‘””” നിന്നെ കുറ്റം പറഞ്ഞതല്ല……
തെറ്റധരിക്കല്ലേ എന്ന് ഓർമിപ്പിച്ചതാ…..
എനിക്കതൊന്നും സഹിക്കാൻ പറ്റില്ല…… അതാ…….'”””

പാറു അല്പം വിഷമത്തോടെയാണ് ആ വാക്കുകൾ പറഞ്ഞത്……

‘””” ശേ….. നിങ്ങളത് മറന്ന് കളാ…..
ഞാൻ പെട്ടെന്ന് കുശുമ്പ് കേറിയപ്പോ എന്തോ പറഞ്ഞതാ…… ഇനി മേലാൽ ഇത് ആവർത്തിക്കില്ല….. പോരെ……
നിങ്ങൾ തല്ലോ കൊല്ലോ എന്താന്ന് വച്ചാ ആയിക്കോ…..'”””

അച്ചു തന്റെ തെറ്റ് മനസ്സിലാക്കിക്കൊണ്ട് പറഞ്ഞു….. ഇതേ സമയത്താണ് ഒരു കറുത്ത ഷർട്ടും വെള്ള മുണ്ടും ഉടുത്ത് ഇന്ദ്രൻ അവിടേക്ക് ഇറങ്ങി വന്നത്……

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.