⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3059

Views : 527652

 

☠️2☠️

സമയം വൈകുന്നേരം 4 മണി…..

അമ്പലത്തിൽ കൊറേ കുട്ടികൾ ഭിക്ഷയ്ക്കിരിക്കുകയാണ്…..

നടപ്പാതയിൽ നീളത്തിൽ ഇരിക്കുന്ന അവരുടെ വരിയിലെ ഒരുവൻ ആരോ തങ്ങളെ നോക്കുന്നത് പോലെ തോന്നിയപ്പോൾ ഗുരുവായൂർ കവാടത്തിന്റെ അടുക്കലേക്ക് നോക്കി….. അവിടെ അവരെ നോക്കി മുരുകൻ നിൽപ്പുണ്ടായിരുന്നു…. എന്നാൽ എന്നത്തേയും പോലെ ഒളിഞ്ഞും പാത്തും അല്ല……

നേരായ വഴിയിൽ….

അവൻ അവരെ നോക്കി കണ്ണുകൊണ്ട് അവിടേക്ക് വരാൻ പറഞ്ഞിട്ട് പാർക്കിങ് ഏരിയയിലേക്ക് പോയി….

ആ കുട്ടി തന്റെ തൊട്ടടുത്ത് ഉള്ളവനെ തോണ്ടി വിളിച്ചു….

‘”””” എന്താടാ……???'””””

അവൻ ചോദിച്ചു…..

‘”””” വാടാ…. പോകാ…..'”””

അവൻ ചോദിച്ചതിന് മറുപടിയായി ആ കുട്ടി പറഞ്ഞു…..

‘””” പോകാനോ……. ഇത്ര പെട്ടെന്നൊ……???'””

‘””” ഹാ…. മുരുകണ്ണൻ വിളിക്കുന്നുണ്ട്……'”””

‘””” ഇന്നെന്താ ഇത്ര നേരത്തെ…..
ആ വിനായക അണ്ണനൊക്കെ ഉണ്ടവിടെ….
അതാ പേടി…… ഇന്നാണെൽ കാര്യമായി ഒന്നും കിട്ടിയിട്ടുമില്ല…..'””

‘””” പേടിച്ചിരുന്നിട്ട് കാര്യമില്ല ശംഭൂ….
വരാൻ ഉള്ളത് അനുഭവിക്ക തന്നെ…..
നമുക്കൊന്നും ആരും ഇല്ലല്ലോ…..
അവരെ ഒക്കെ വിളിക്ക്….. ഇറങ്ങാം…..'”””

ആ കൊച്ചു ബാലൻ പറഞ്ഞു….. ശേഷം ഓരോരുത്തരെ വിളിച്ച് ഭിക്ഷാടനം മതിയാക്കി  അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു….. അമ്പലത്തിൽ നിന്നും അല്പം വിട്ട് കുറച്ചപ്പുറെയായി അവർ സ്ഥിരം പോകുന്ന ആ വാൻ നിന്നിരുന്നു…..

Recent Stories

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com