⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?81?

നന്ദു പറഞ്ഞു….. അച്ചു തന്റെ വിറയാർന്ന കൈകളാൽ ആ വാതിൽ അടച്ചു….. ശേഷം അവന്റെയടുക്കൽ വന്ന് തല കുമ്പിട്ടു നിന്നു…..

‘””” ഇനി പറാ……
എന്തിനാ ഇതൊക്കെ ചെയ്തത്……'””

അവൻ ചോദിച്ചു….. പക്ഷെ അവളിൽ നിന്നും മറുപടിയൊന്നും വന്നില്ല…….

‘””” ചോദിച്ചത് കേട്ടില്ലേ……'”””

അവൻ ഒരിക്കൽകൂടെ ശബ്ദമുയർത്തി ചോദിച്ചു….. ഭയത്താൽ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുവാൻ തുടങ്ങിയിരുന്നു…..

‘”” ന…. നന്ദു……
ഇന്ദു പറഞ്ഞിട്ടാ…… അല്ലാണ്ട്…….'”””

‘””” ഓഹോ….. അവൾ പറഞ്ഞാൽ നീ എന്തും ചെയ്യോ…….'””

അവൻ കൈ കെട്ടി അവളെ നോക്കികൊണ്ട് ഗൗരവത്തോടെ ചോദിച്ചു……

‘””” ഇ… ഇല്ല…..
പക്ഷെ….. നിന്നെ കിട്ടും എന്ന് പറഞ്ഞപ്പോ ഞാൻ ചെയ്ത് പോയതാ….. വേറൊന്നും കൊണ്ടല്ലടാ….. ഇവിടത്തെ സ്വത്തിൽ മോഹിച്ചുമല്ല…… മനസ്സിൽ നിന്നോട് മാത്രേ എനിക്ക് ഇഷ്ട്ടം തോന്നിട്ടുള്ളു…. അത് കൊണ്ടാ…..ചെയ്തത് തെറ്റ് തന്നെയാണ്….
പക്ഷെ…..
എനിക്ക് നീ ഇല്ലാണ്ട് ഒരു ജീവിതം ഇല്ലടാ…..
അത്രക്ക് ഇഷ്ട്ടാ…..
അതാ അവളത് പറഞ്ഞപ്പോ ഒന്നും ആലോചിക്കാതെ ചെയ്തത്…… പക്ഷെ ഇപ്പോൾ എല്ലാം മനസ്സിലായി…. സത്യമായും ഇനി ഞാനിത് ആവർത്തിക്കില്ല…..
നിന്റെ കണ്മുന്നിൽ നിന്ന് മാത്രല്ല….. ഈ വീട്ടീന്ന് തന്നെ പോയേക്കാം…..'”””

തകർന്ന മനസ്സോടെയാണ് അവളത് പറഞ്ഞത്…. ആ കണ്ണിൽ നിന്നും കണ്ണുനീർ കരകവിഞ്ഞൊഴുകുന്ന ഒരു നദിയെ പോലെ ഒഴുകിക്കൊണ്ടിരുന്നു….. അത് കണ്ടപ്പോൾ അവന്റെ ചങ്ക് തന്നെ തകർന്ന പോലെ തോന്നി……

‘””” നിനക്കങ്ങനെ പോവാൻ പറ്റോടി…..'”””

അവൻ തിരിച്ച് ചോദിച്ചു…..
അവൾ തന്റെ നിറ കണ്ണുകളാൽ അവനെ നോക്കി……

‘””പിന്നെ ഞാൻ എന്ത് ചെയ്യണമെടാ……
നിനക്കെന്നെ വേണ്ടല്ലോ……'”””

അവൾ പറഞ്ഞു…..

‘””” എനിക്ക് നിന്നെ വേണമെങ്കിലോ……'””

അവന്റെയാ ചോദ്യം കേട്ടതും അവൾ അത്ഭുതത്തോടെ അവനെ നോക്കി…..

‘””” വെറുതെ പറയണ്ടാ…..
എന്നെ പറ്റിക്കല്ലേ……'”””

അവൾ ചോദിച്ചു…… അത് കേട്ടപ്പോ അവന് ചിരിയാണ് വന്നത്….. നന്ദു പിന്നെ ഒന്നും ആലോചിക്കാതെ അവളുടെ ഇടുപ്പിൽ പിടിച്ച് അവനോട് ചേർത്തു നിർത്തി …. ഇങ്ങനൊരു നീക്കം അച്ചു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…..

ആ കൗമാര കമിതാക്കളുടെ കണ്ണുകൾ പരസ്പരം അടുത്തടുത്തായി വന്നു….
അവരുടെ ശ്വാസം പോലും ഒരേ ദിശയിൽ ഒഴുകി നടക്കുവാൻ തുടങ്ങി…..
അച്ചു ആകേ നടുക്കത്തിൽ ആയിരുന്നു…..

‘””” നന്ദു…… നീ……'”””

അവൾ വിശ്വസിക്കാൻ പറ്റാതെ ചോദിച്ചു…. അടുത്ത നിമിഷം അവളുടെയാ റോസപ്പൂ ചുണ്ടുകൾ അവൻ വായിലാക്കി…..

അവളുടെ കണ്ണുകൾ പെട്ടെന്നുള്ള അവന്റെ പ്രവർത്തിയാൽ മിഴിഞ്ഞു വന്നു….. ശരീരം മുഴുവൻ കോരിത്തരിക്കുവാനും ചൂട് പിടിക്കുവാനും തുടങ്ങി…… പിന്നീട് അവളും അതിൽ ലയിച്ചുപോയി….

ആ കരിമഷി കണ്ണുകൾ ചുംബന സുഖത്താൽ അടഞ്ഞുപോയി… അവളും അവനെ ചുറ്റിപ്പിടിച്ച് തന്നോട് കൂടുതൽ അടുപ്പിച്ചു……

അൽപ നേരം കഴിഞ്ഞാണ് ഇരുവരും പിരിഞ്ഞത്…… ഇരുവരും നന്നേ കിതക്കുവാൻ ആരംഭിച്ചിരുന്നു……

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.