?80?
അഖിൽ നെഞ്ചത്ത് കയ്യും വച്ചുകൊണ്ട് പറഞ്ഞു…….
‘””” അതൊക്കെ അവടെ നിക്കട്ടെ മോനെ അഖിലേ….. ഇപ്പൊ പോയാ അവൾ കല്യാണം മുടക്കും മുന്നേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം…. ഇല്ലേൽ പണി പാളുമെ……'”””
നന്ദു അത് പറഞ്ഞതും അഖിൽ ഒരു ഓട്ടം ആയിരുന്നു….. അവൻ പറഞ്ഞത് ശരിയാ…..
ചിലപ്പോ അങ്ങനെ നടന്നെന്നും വരാം…..
അവൻ പൊയ്ക്കഴിഞ്ഞതും നന്ദു വീട്ടിലുള്ള എല്ലാവരേം ഒന്ന് നോക്കി……
നേരത്തെ കണ്ട ആവേശം ഒന്നും ഇപ്പൊ കാണാനില്ല…..
എല്ലാത്തിന്റേം മുഖം ഫീസ് പോയ ബൾബ് പോലെ ആയിരുന്നു……
‘””” എന്താ എല്ലാരും ഇങ്ങനെ നിൽക്കുന്നെ……
ഒന്നും പറയാനില്ലേ…….??'””
നന്ദു ചോദിച്ചു….. ആരിലും മിണ്ടാട്ടമില്ല…..
‘””” അതൊക്കെ പോട്ടെ…. ആരുടെ പ്ലാനാ ഇത്…….'”””
നന്ദു ചോദിച്ചു….. അതിന് അവിടെ നിന്നിരുന്ന ശോഭമ്മ ഇന്ദുവിനെ ചൂണ്ടി കാണിച്ചുകൊടുത്തു…..
നന്ദു ഇന്ദുവിനെ നോക്കി….
അവൾ ഒറ്റി കൊടുത്ത ശോഭമ്മയേ നോക്കി ഒന്ന് കണ്ണുരുട്ടിയ ശേഷം അവനെ നോക്കിയോന്നിളിച്ചു…..
‘”””” എന്നാലും എന്റെ ഇന്ദൂസേ……
നിനക്ക് ബുദ്ധി വച്ച കാര്യം ഞാൻ അറിഞ്ഞില്ലടി…… ഇതൊക്കെ എവിടുന്നു വരുന്നു……'”””.
അവൻ കളിയാക്കികൊണ്ട് ചോദിച്ചു…. അത് കേട്ട അവളാകെ വളിഞ്ഞു പോയിരുന്നു…..
‘””” അത് പിന്നെ നന്ദുവേട്ടാ….. ഞാൻ……'”””
‘””” മ്മ്…… ഒരുപാട് പറഞ്ഞു ഓവറാക്കണ്ടാ…..
എന്നാലും എല്ലാവരെയും സമ്മധിക്കണം …..
എന്താ അഭിനയം……
നമുക്കൊരു സിനിമാ പിടിച്ചാലോ ഇന്ദ്രാ…….'”””
നന്ദു ചോദിച്ചു…. അവനൊന്നും മിണ്ടില്ല….
നല്ല ഇടിയൻ മാഷ് കേറിയ ക്ലാസ്സ് റൂം പോലെ ആയിരുന്നു ആ വീട്……
നന്ദുവിന്റെ കണ്ണുകൾ തന്റെ അച്ചുനെ നോക്കി…. അവൾ ഒന്ന് അവനെ നോക്കുക പോലും ചെയ്യാതെ തല താഴ്ത്തിയാണ് നിന്നിരുന്നത്…….
മനസ്സിലെ സങ്കടം ആ മുഖത്ത് നല്ലവണ്ണം കാണാമായിരുന്നു…..
‘””” അച്ചൂ…….'”””
നന്ദു അവളെ വിളിച്ചു….. ഒരു ഞെട്ടലോടെ അവൾ അവനുനേരെ നോക്കി…..
‘””” എന്റെ മുറിയിലേക്ക് വാ……
കുറച്ചു സംസാരിക്കാൻ ഉണ്ട്…..
ഒറ്റക്ക്…….'”””
അവനെല്ലാരേം നോക്കി അത്രയും പറഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് നടന്നു….
അവളുടെ അവസ്ഥ കണ്ട് എല്ലാവർക്കും പരിതാപം തോന്നിയിരുന്നു…..
അച്ചു ഒന്നും പറയാതെ അവന്റെ മുറിയിലേക്ക് നടന്നു….. ഇന്ദുവിന് നന്നായി വിഷമം തോന്നിയിരുന്നു അവളെ കണ്ടപ്പോ…. കാരണം ആശിച്ച് ഇല്ലാതെയാക്കിയത് താനാണ് എന്നവളുടെ മനസ്സ് പലവട്ടം പറയും പോലെ തോന്നി…..
ഈ സമയം നന്ദു അച്ചുവിന്റെ വരവും കാത്ത് ആ മുറിയിൽ ഇരിക്കുകയായിരുന്നു…..
ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൾ അകത്തേക്ക് കയറിവന്നു…..
ആ മുഖത്ത് നല്ല രീതിയിലുള്ള ഭയമുണ്ട്…. അതവൻ ശ്രദ്ധിച്ചിരുന്നു…..
‘””” അച്ചൂ…..
ആ വാതിൽ അടച്ചേക്ക്…..
നമുക്കിടയിൽ മൂന്നാമതൊരാൾ ഇനി കേറി വരണ്ടാ…… എനിക്ക് സംസാരിക്കാൻ ഉള്ളത് നിന്നോട് മാത്രമാണ്……'”””
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it