?79?
അവനെല്ലാവരെയും അന്തം വിട്ട് നോക്കി നിന്നു……
പെട്ടെന്നാണ് വെളിയിൽ ഒരു സ്കൂട്ടിയുടെ ശബ്ദം അവർ കേട്ടത്…… വാതിലിന്റെ അടുത്ത് ഇതെല്ലാം കണ്ട് നിന്ന പാറു പുറത്തേക്കൊന്ന് നോക്കി……
അവിടെ ഡിയോ യിൽ നിന്നും ഹെൽമെറ്റ് ഊരി ഒരു പിങ്ക് കളർ നഴ്സ് യൂണിഫോം ഉള്ള പെൺകുട്ടി അവിടേക്ക് കയറിവരുന്നു….. മുഖത്തൊക്കെ അപ്പാടെ കോപമാണ്….. അവളെ എവടെയോ കണ്ട പോലെ പാറുവിന് തോന്നി…. പക്ഷെ ഈ ബഹളത്തിനിടയിൽ അത് ഓർക്കുവാനൊന്നും അവൾക്ക് സമയം കിട്ടിയില്ല…..
അവൾ അകത്തേക്ക് കാലെടുത്ത് വച്ചതും സോഫയിൽ ഇരുന്നിരുന്ന അഖിൽ ഒരു നടുക്കത്തോടെ എഴുന്നേറ്റ് നിന്നു….. അവന്റെ കണ്ണുകളിൽ ഭയം കടന്നുകയറി….. ഒരു ബാധയെ പോലെ……
ഭയത്തോടെ അവളെ അവൻ വിളിച്ചു….
‘””” ഗൗ…. ഗൗ….. ഗൗരി………
നീ….. നീയെന്താ ഇവടെ……..?????'”””
അവന്റെ വിക്കി വിക്കിയുള്ള ആ ചോദ്യത്തിന് കരണത്ത് നല്ലൊരു അടിയായിരുന്നു അവളുടെ മറുപടി…… അഖിലിന്റെ ചെവിയുടെ ഫിലമെന്റ് വരെ തെറിച്ചുപോയി….. കണ്ടുനിന്ന എല്ലാവരുമൊന്ന് ഞെട്ടി ആ കാഴ്ച കണ്ടപ്പോ……
‘””” എന്നെ ചതിച്ചിട്ട് വേറെ ഒരുത്തിയെ കെട്ടാൻ ആണല്ലേ പ്ലാൻ….. ദുഷ്ട്ടാ…….'”””
‘””” എടി ഗൗരി….. ഞാനൊന്ന് പറയട്ടെ…….'””
‘””” നിങ്ങളൊന്നും പറയണ്ടാ….. ഞാനെല്ലാം അറിഞ്ഞു…..പെണ്ണ് കാണാൻ വന്നിരിക്കുന്നു….
നിങ്ങളെ….. ഈ ജന്മത്ത് നന്നാവില്ല…..
ദുഷ്ടൻ…… ഇനി ചക്കരെ തേനേന്നൊക്കെ വിളിച്ച് അങ്ങ് വാ….. ഞാൻ കാണിച്ചു തരാ…..'””
ഗൗരി അത്രേം പറഞ്ഞ ശേഷം പുറത്തേക്ക് വേഗത്തിൽ നടന്നു….. ശേഷം സ്കൂട്ടിയും എടുത്ത് ഒറ്റ പോക്കങ് പോയി…..
അഖിലോന്ന് മിണ്ടാൻ പോലും സാധിക്കാത്ത അവസ്ഥയിൽ നിൽക്കാണ്…… ഒപ്പം വീട്ടുകാരും……
ഒരു കൊടുംകാറ്റ് വന്ന് പോയ അന്തരീക്ഷം ആയിരുന്നു……
ആർക്കും ഒന്നും പറയുവാൻ സാധിക്കുന്നില്ല…..
അഖിൽ തന്റെ അടുത്തു നിൽക്കുന്ന നന്ദുവിനെ നോക്കി….. അവൻ തന്നെ നോക്കി ഇളിച്ചാണ് നിൽക്കുന്നത്……
‘””” ഇതൊക്കെ അളിയന്റെ പണിയാണ്…… ല്ലേ…….'””
അഖിൽ ഒരു വളിഞ്ഞ ഭാവത്തിൽ ചോദിച്ചു…….'”””.
‘””” സംശയമുണ്ടോ അളിയാ……
ഇത് ഞാൻ തന്ന പണി തന്നെയാ…….'”””
നന്ദു മറുപടി കൊടുത്തു…….
‘””” എന്നാലും നിനക്കെങ്ങനെ അവളെ അറിയാടാ……. “”””
നന്ദു ചോദിച്ചു……
‘””” എടാ dr അഖിലേ……
കാലം മാറി…… ഇപ്പൊ നിന്റെ മൊബൈൽ കൊണ്ടുതന്നെ നിന്റെ ഭൂമിശാസ്ത്രം അളക്കാൻ പറ്റും….. പിന്നാണോ ഇത്…..
നിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഒക്കെ ഞാൻ കാണാറുണ്ട്…. അതിൽ നിറഞ്ഞു നിക്കല്ലേ രണ്ടും……. പിന്നെ ഹോസ്പിറ്റലിൽ നിന്ന് എടുത്ത ഫോട്ടോകൾ കൂടെ കണ്ടപ്പോ ആ കുട്ടി നമ്മുടെ ഹോസ്പിറ്റലിൽ ആണെന്നും അറിഞ്ഞു……പിന്നൊന്നും നോക്കില്ല…. ആ ലക്ഷ്മിയെ വിളിച്ച് നമ്പർ വാങ്ങി ആ കുട്ടിയോട് വിവരം പറഞ്ഞു…….'”””
നന്ദു ഒരു ചെറു ചിരിയോടെ പറഞ്ഞു……
‘””” എന്നാലും ഇത് ഒരു വല്ലാത്ത ചെയ്ത് ആയിപ്പോയി……'”””
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it