⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?78?

അഖിൽ ഒരു ഒഴുക്കൻ മട്ടിലങ് പറഞ്ഞു…..

‘””” ആഹാ…. ആണോ…..
എന്നിട്ട് അവളെവിടെ അമ്മേ…….'”””

നന്ദു രാധമ്മയെ നോക്കി ചോദിച്ചു……

“”” ചായ എടുക്കാൻ പോയതാടാ……'”””

രാധമ്മ പറഞ്ഞു….. ആ സമയം തന്നെയാണ് ഒരു ഡ്രെയിൽ ചായയുമായി അച്ചു അടുക്കളയിൽ നിന്നും നടന്ന് വന്നത്….. തൊട്ട് പുറകെ പലഹാരങ്ങകുമായി പാറുവും ഇന്ദുവുമുണ്ട്…..

അച്ചു ചായ അഖിലിന് നീട്ടി…. അവൻ വലിയ റൊമാന്റിക് ഒക്കെ ആയി അവളെ നോക്കി ചായ എടുത്തു….. എതിരെ നിൽക്കുന്ന അച്ചുവും നല്ല അഭിനയത്തിലാ……

പിന്നീട് ആ പാത്രം നന്ദുവിനു നേരെ നീട്ടി…. ആ നേരമവൾ മുഖം കറുപ്പിച്ച് അവനെ നോക്കി ചായ കൊടുത്തു…. ഇതെല്ലാം അവൻ വീക്ഷിക്കുന്നുണ്ട്…….

അച്ചു അവിടെനിന്നും മാറിപ്പോകാൻ ഒരുങ്ങിയതും

‘”” ഡീ അച്ചു………'”””

എന്ന് നന്ദു അവളെ വിളിച്ചു….. അച്ചു അവനെ അല്പം പ്രധീക്ഷയോടെ നോക്കി…..

‘””” എടി ഇവന് നിന്നെ ഇഷ്ട്ടമായെന്ന്…..
അപ്പൊ എങ്ങനാ കാര്യങ്ങൾ…… നിനക്ക് ഇഷ്ടമാണെന്നു അറിഞ്ഞാൽ ഈ ആലോചന മുന്നോട്ട് കൊണ്ടുപോകാം……'”””

നന്ദു ഒരു ചെറു ചിരിയോടെ അവളോട് ചോദിച്ചു….. അവന്റെ ചോദ്യം അവളെ ശരിക്കും ഞെട്ടിച്ചു….. അവനിൽ നിന്നും പ്രതീക്ഷിച്ച ഒന്നല്ല ഇപ്പോൾ കേട്ടത്…..

അവൾ മാത്രമായിരുന്നില്ല….. അവിടെയുള്ള എല്ലാവരും അവൻ പറഞ്ഞത് കേട്ട് സ്തംഭിച്ചു നിൽക്കുകയാണ്……

‘””” നീ എന്താടി ഇങ്ങനെ നിൽക്കുന്നെ…..
ഇഷ്ട്ടമായില്ലേ ഇവനെ…..
പറാ……'””….

നന്ദു ഒരിക്കൽ കൂടെ ചോദിച്ചു…… അച്ചു ഇന്ദുവിനെയൊന്ന് നോക്കി…. അവൾ കണ്ണുകൊണ്ട് ആണെന്ന് പറയാൻ ആഗ്യം കാണിച്ചു……

‘””” ഇ… ഇഷ്ട്ടമായി……..'”””

ഒന്നും അറിയാത്ത പാവയെ പോലെ അവൾ പറഞ്ഞു……ആ സമയം നന്ദുവിന്റെ മുഖം കൂടുതൽ പ്രകാശിക്കുന്നത് അവൾ കണ്ടു….
അതിൽ നിന്നും ഒരുകാര്യം അച്ചുവിന് ഉറപ്പായി……
തന്റെ നന്ദു മനസ്സുകൊണ്ട് പോലും തന്നെ സ്നേഹിച്ചിട്ടില്ല എന്ന്……
അഭിനയം പോലും മറന്ന് ആ കണ്ണുകൾ നിറഞ്ഞു……അവളുടെ ആ അവസ്ഥ കണ്ട വീട്ടുകാർക്ക് പോലും സഹിക്കുവാൻ കഴിഞ്ഞില്ല…… ഉള്ളിന്റെയുള്ളിൽ എല്ലാവർക്കും നന്ദുവിനോട് ആ സമയം ദേഷ്യമാണ് തോന്നിയത്…..

നാടകമെല്ലാം പൊളിഞ്ഞുന്ന് മനസ്സിലായപ്പോ അഖിൽ പതിയെ എഴുന്നേൽക്കാൻ തുടങ്ങി….. നന്ദു അപ്പോൾ തന്നെ അവനെ പിടിച്ച് അവിടെയിരുത്തി…….

“”””” ഹാ…… നീയിത് എങ്ങോട്ടാ എഴുന്നേൽക്കുന്നെ….. അവിടെയിരി……
അവൾക്ക് ഇഷ്ട്ടപ്പെട്ട സ്ഥിതിക്ക് ബാക്കി കാര്യം സംസാരിക്കണ്ടേ……
എന്താ നീ പ്രതീക്ഷിക്കുന്നത്…..
ശ്രീധനം എത്ര വേണം….. ഇതൊക്കെ നാട്ടുനടപ്പ് ആയോണ്ട് ചോതിക്കാൻ മടിക്കണ്ടാ…..
പിന്നെ കല്യാണം എപ്പോഴേക്ക് വേണം….
എല്ലാം പറഞ്ഞോ…..'”””

നന്ദു വലിയ കാർന്നോനെ പോലെ ചോദിച്ചു ……

‘””” ടാ നന്ദു….. നീ എന്തൊക്കെയാടാ പറയുന്നേ…… ആ പെണ്ണ് കരയുന്നത് കണ്ടില്ലേ…….'””

ഇന്ദ്രൻ ചോദിച്ചു……

‘””” ഹാ…. അത് നമ്മളെ വിട്ട് പോവാനുള്ള വിഷമം കൊണ്ടാടാ…… കാര്യമാക്കണ്ടാ…..
അളിയാ…. നീ കാര്യത്തിലേക്ക് വാ……
എന്തൊക്കെയാ പ്ലാൻ……'””

നന്ദു അവരോട് ചോദിച്ചു…… ഇതെല്ലാം കണ്ട് നിന്ന അഖിൽ എന്ത് പറയണം എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു സാഹചര്യത്തിൽ ആയിരുന്നു……

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.