?77?
‘””” എടാ മോനെ……
ഇവൻ കാണാൻ കൊള്ളാം…. ഒരു തറവാടിത്വം ഒക്കെ കാണുമ്പോ തോന്നും…..'””
ലക്ഷ്മിയമ്മ പറഞ്ഞത് കേട്ടപ്പോ dr അഖിലിന്റെ ശിരസ്സൊന്ന് അഭിമാനത്തോടെ ഉയർന്നു……
‘””” പക്ഷെ ഇവന്റെ യഥാർത്ഥ സ്വഭാവം അറിഞ്ഞ ആരെങ്കിലും പെണ്ണ് കൊടുക്കുമോടാ……???'”””
ആ ഡയലോഗ് കേട്ടതും അഖിലിന്റെ ഉയർന്ന ശിരസ്സ് കാറ്റ് പോയ ബലൂൺ പോലെയായി……..അവൻ കണ്ണും മിഴിച്ച് ലക്ഷ്മിയമ്മയെ നോക്കി……
‘””” അതെ…..
ഏട്ടത്തി പറഞ്ഞത് ശരിയാ….. ഇവനെ കുറച്ചു തവണയേ കണ്ടിട്ടുള്ളു എങ്കിലും ചന്ദ്രേട്ടൻ പറഞ്ഞു നല്ല അറിവുണ്ട്…… ആ ഹോസ്പിറ്റലിൽ തൂത്തു വാരാൻ വരുന്ന പെണ്ണിന് വരെ പ്രേമലേഖനം കൊടുത്ത മുതലല്ലേ ഇവൻ……. പിന്നെങ്ങനെ നന്ദു വിശ്വസിക്കും…..'”””
ലക്ഷ്മിയമ്മക്ക് പിന്നാലെ രാധമ്മയും അവനെ നന്നായി താങ്ങി……
‘””” ഇയ്യോ…..
ഇതൊക്കെ ഞാൻ വന്ന കാലത്തെ കാര്യങ്ങളല്ലേ അമ്മായിമാരെ…..
ഗൗരി എന്റെ ജീവിതത്തിൽ വന്നതോടെ ഞാൻ നന്നായല്ലോ……'”””
അഖിൽ അവരോട് ചോദിച്ചു……
‘””” അതൊക്കെ എന്തായാലും അവടെ കിടക്കട്ടെ……
നീ ഗൗരിയുമായി(ശ്രീകുലം ഹോസ്പിറ്റലിലെ ഒരു നേഴ്സ് )കല്യാണം ആലോചിച്ചത് നന്ദുവിന് അറിയുമോ…….???'”””
ലക്ഷ്മിയമ്മ ചോദിച്ചു…..
‘”” അതെന്ത് ചോദ്യമാ അമ്മായി…. അങ്ങനെ അറിയുമെങ്ങിൽ ഇന്ദ്രൻ എന്നെ ഇങ്ങോട്ട് കൊണ്ടുവരുമോ…….അവനൊന്നും അറിയില്ലെന്നേ…….'””
അഖിൽ പറഞ്ഞു……
‘””” ഹ്മ്മ്…… എന്നാ പിന്നെ ഇവനെ കണ്ട് വിശ്വസം വരാതെ ആവും…..
അതോണ്ട് എല്ലാരും നന്നായൊന്ന് അഭിനയിച്ചോ…. നമ്മൾ അവനെ പറ്റിക്കുകയാണെന്ന ചിന്ത നന്ദുവിന്റെ മനസ്സിൽ പോലും തോന്നരുത്…..'”””
ലക്ഷ്മിയമ്മ പറഞ്ഞത് കേട്ട് എല്ലാവരും തല കുലുക്കി….. അവർ അവനെ ഹാളിലെ ഒരു സോഫ ചെയറിൽ ഇരുത്തി….. പിന്നെ ബാക്കി ഉള്ളവരൊക്കെ ഓരോ ഇടത്തായി ഇരുന്നു….. ഇന്ദു നന്ദു വരുന്നുണ്ടോ എന്ന് നോക്കുകയാണ്…..
എല്ലാവരും അവന്റെ വരവിനു വേണ്ടി കാത്തുനിന്നു…
പെട്ടെന്നാണ് പുറത്തുനിന്നും നടന്നുവരുന്ന നന്ദുവിനെ അവൾ കണ്ടത്…..
‘””” നന്ദുവേട്ടൻ വരുന്നുണ്ട്….. എല്ലാരും റെഡി ആയി നിന്നോ….. അച്ചുവേച്ചി….. വാ……'”””
ഇന്ദു അത്രേം പറഞ്ഞ ശേഷം അച്ചുവിനെയും പാറുവിനെയും കൂട്ടി അടുക്കളയിലേക്ക് ഓടി…..
നന്ദു അകത്തേക്ക് കയറി വന്നപ്പോ അവർ അവിടെ വിശേഷങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു……
‘””” ഹാ അളിയാ….. നീ വന്നോ….. വാ ഇരിക്ക്…..'”””
നന്ദു കയറിവന്നയുടൻ അഖിൽ പറഞ്ഞു…. നന്ദു ഒരു ചെറു പുഞ്ചിരിയോടെ അവന്റെയടുക്കൽ ചെയർ ഇട്ടിരുന്നു……
‘””” എന്നിട്ട് അഖിലേ…..
സുഖല്ലേ നിനക്ക്….. എന്താ വീട്ടുകാരെ കൂട്ടാഞ്ഞേ……'”””
നന്ദു ചോദിച്ചു…….
‘””” ഓഹ്…. അവരെ ഒക്കെ കൊണ്ടുവരാടാ….
ആദ്യം പെണ്ണിനെ കാണാന്ന് കരുതി….. എന്നിട്ട് പോരെ അവരൊക്കെ…….'”””
അഖിൽ പറഞ്ഞു……
‘””” ആഹാ…… എന്നിട്ട് ഇഷ്ട്ടായോ അവളെ…..'””
നന്ദു ചോദിച്ചു……
‘””” പിന്നെ ഇഷ്ട്ടാവാതെ……
ഇനി അവളുടെ സമ്മതം കൂടെ കിട്ടിയാൽ കല്യാണം ഉറപ്പിക്കാം…..'”””
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it