?76?
അവൾ ചോദിച്ചു…….
‘”” നല്ലൊരു ഹെല്പ് തന്നെ വേണം ലക്ഷ്മി……
ഒരാളുടെ നമ്പർ…… “”””
അവൻ പറഞ്ഞു…….
‘”” ആരുടേയാണ് സാർ……??'””
അവൾ ചോദിച്ചു… നന്ദു അതിന് വേണ്ട സഹായം ആവിശ്യപ്പെട്ടു…. അവളത് ചെയ്ത് കൊടുക്കുകയും ചെയ്തു……
❤️❤️❤️❤️❤️❤️❤️
ഈ സമയം അഖിലുമായി എല്ലാവരും അകത്തേക്ക് കയറി…….
‘””” ടാ……
നീയല്ലേ പറഞ്ഞെ അവന് എന്നെ കണ്ടാ ശ്വാസം പോലും വിടാൻ പറ്റില്ല ഇവളെ കെട്ടല്ലെന്ന് പറഞ്ഞു കാല് പിടിക്കുമെന്നൊക്കെ….. എന്നിട്ടെന്താടാ ഇത്….. അവന് പൂർണ്ണ സമ്മതമായത് പോലായിരുന്നല്ലോ സംസാരിച്ചത്…….'”””
അഖിൽ ഇന്ദ്രനോട് ചോദിച്ചു……
‘””” എടാ അളിയാ ഞാനും അത് തന്നാടാ നോക്കുന്നെ…… ഇവനിത് എന്ത് പറ്റിന്ന് ഒരു പിടുത്തവും ഇല്ല…… രാവിലെ മുതൽ ഗ്രീൻ സിഗ്നൽ ആയിരുന്നു….. പക്ഷെ ഇപ്പൊ എന്താവോ ഇങ്ങനെ……'”””
ഇന്ദ്രനും മനസ്സിലാവാതെ അവനോട് പറഞ്ഞു…… അച്ചുവാണേൽ ഇതെല്ലാം കണ്ട് ഇപ്പൊ കരയുമെന്ന ലക്ഷണത്തിൽ നിൽക്കുകയാണ്……..
‘””” അച്ചുവേച്ചി….. കരയല്ലേ…..
നമ്മുടെ പ്ലാൻ എവടേം എത്തില്ലല്ലോ…..
നിക്ക് കുറച്ചൂടെ നോക്കാ….. ചിലപ്പോ നന്ദുവേട്ടൻ വിഷമം ഇല്ലാത്ത പോലെ അഭിനയിച്ചത് ആണെങ്കിലോ……'””
ഇന്ദു ചോദിച്ചു…
‘””” അതെ…… അവൾ പറഞ്ഞത് ശരിയാവും….
എടാ ഇന്ദ്രാ…. നമുക്ക് ഒന്നൂടെ നോക്കാടാ…..
ചിലപ്പോ ഈ കോന്തനെ കണ്ടപ്പോ വിശ്വാസം വന്ന് കാണില്ല…….'”””
ലക്ഷ്മിയമ്മ പറഞ്ഞു……
‘””” അമ്മായി……..'”””
അഖിലായിരുന്നു അത് വിളിച്ചത്…..
കോന്തൻ എന്ന് അവസംബോധന ചെയ്തത് അവന് അത്ര പിടിച്ചില്ലായിരുന്നു…..
‘””” എടാ അഖിലേ…..
നീ വിഷമിക്കാതെടാ….. ഞാനൊരു സത്യം പറഞ്ഞതല്ലേ….. അല്ലേലും പെണ്ണ് കാണാൻ വരുന്ന ആളെ വിശ്വസിക്കാൻ പറ്റുന്ന ഒരു മോന്ത വേണ്ടേ…….'”””
ലക്ഷ്മിയമ്മ ചോദിച്ചു…….
‘””” നീ ഇത് കേൾക്കുന്നില്ലേ ഇന്ദ്രാ……
എന്നെ ഇങ്ങനെ തേക്കാൻ ആണോ ഇവിടേക്ക് വിളിച്ചു വരുത്തിയത്…..
അവടെ എത്ര പേഷ്യൻസിനെ ഒറ്റക്ക് വിട്ടാണെന്നറിയോ നിങ്ങളുടെ അടുത്തേക്ക് വന്നത്…….'””
അഖിൽ ഇന്ദ്രനെ നോക്കി ചോദിച്ചു…..
‘””” എന്താമ്മാ ഇത്…..
അല്ലേലും ഇവനെന്താ ഒരു കുറവ്……'”””
ഇന്ദ്രൻ ചോദിച്ചു……
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it