⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?75?

അവന്റെ നാവ് പതിഞ്ഞ സ്വരത്തിൽ ആ വ്യക്തിയുടെ നാമം ഉരുവിട്ടു……..

‘””” അഖിൽ……..!
Dr അഖിൽ……!'”””

അതൊരു വല്ലാത്ത ട്വിസ്റ്റ്‌ തന്നെയായിരുന്നു…..
കാറിന്റെ ഡോറും അടച്ച് അഖിൽ സ്ലോ മോഷനിൽ അങ്ങോട്ടേക്ക് നടന്നുവന്നു……

നന്ദുവിന് തിരിച്ചറിന്റെ നിമിഷമായിരുന്നു അത്……. ആ വന്നിരിക്കുന്ന ആളെ അവന് നന്നായി അറിയാം…..

Dr അഖിൽ……( മുമ്പ് രുദ്രൻ പെടലിക്ക് പണി തന്നപ്പോ പാറുവിനെ കാണിച്ച ഡോക്ടർ )

തങ്ങളുടെ ഹോസ്പിറ്റലിലെ ഒരു ഡോക്ടറാണ്….. തനി കോഴി…….

നന്ദു അവിടെ നിൽക്കുന്നവരുടെ എക്സ്പ്രഷൻ കൂടെയൊന്ന് നോക്കി…..
എല്ലാം നല്ല A Class അഭിനയം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണെന്ന് അപ്പോളാണ് അവന് മനസ്സിലാവാൻ തുടങ്ങിയത്………..

അവനുതന്നെ കണ്ടപ്പോ ചിരി വന്നു……

Dr അഖിൽ അവിടേക്ക് കയറിവന്ന് ഒരു ചെറു ചിരിയോടെ അവരെ നോക്കി ചോദിച്ചു…….

‘””” ഞാൻ വൈകിയോ……??.'”””

‘””” ഏയ്……. നീ കൃത്യ സമയത്താ  വന്നേ…..
ടാ നന്ദു….. ഓർമയില്ലേടാ ഇവനെ……'”””

ഇന്ദ്രൻ നന്ദുവിനോട് ചോദിച്ചു……

‘””” പിന്നെ അറിയാതെ……
നമ്മടെ അഖിലല്ലേ…… ഇവനാണോ അച്ചുവിനെ കാണാൻ വന്നത്…….'”””

നന്ദു നിറഞ്ഞ സന്തോഷത്തോടെ ചോദിച്ചു…..

‘””” അതേടാ…… എങ്ങനുണ്ട്……'”””

ഇന്ദ്രൻ ചോദിച്ചു…..

‘”””” അത് ചോദിക്കാനുണ്ടോ….. നമ്മുടെ പയ്യനല്ലേ ഇവൻ……
വന്ന കാലിൽ നിൽക്കാതെ കേറിവാടാ അഖിലേ….. ഇത് നിന്റെകൂടെ വീടല്ലേ……'”””

നന്ദു പറഞ്ഞു….. അഖിൽ അവന്റെ ചെരുപ്പും
അഴിച്ച് അകത്തേക്ക് കയറി….. നന്ദുവിന്റെ പെരുമാറ്റം കണ്ടപ്പോ എല്ലാവരുമൊന്ന് അന്താളിച്ചു പോയിരുന്നു…. ഈ മാസ്റ്റർ പ്ലാനിന്റെ ഉടമയായ ഇന്ദുപോലും ഒന്ന് പതറിപ്പോയി…. കാരണം ഉള്ളിൽ ഇഷ്ട്ടമുള്ള ഒരാൾ ഒരിക്കലും ഇങ്ങനെ പെരുമാറില്ല…..

അച്ചുവാണേൽ ഇപ്പൊ കരയും എന്ന അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു…..

‘””” ടാ ഇന്ദ്രാ…..
നീ ഇവനെ അകത്തേക്ക് കൊണ്ടുപോയി ചായയൊക്കെ കൊടുക്കടാ……. എനിക്കൊരു അർജന്റ് കാൾ ചെയ്യാനുണ്ട്….. ഇപ്പൊ വരാ…..'””

നന്ദു പറഞ്ഞു…… ഇന്ദ്രൻ അവന്റെ പെരുമാറ്റം കണ്ട് ആകെ ഡൾ ആയി നിൽക്കുകയാണ്…..
ഇത്ര കഷ്ടപ്പെട്ടത് മുഴുവൻ വെയ്സ്റ്റ് ആവുമോയെന്ന് അവൻ കരുതി…. എന്നാലും എതിർത്തൊന്നും പറയാതെ ഇന്ദ്രൻ അഖിലിനേ കൂട്ടി അകത്തേക്ക് കയറി….

ഒപ്പം വീട്ടിലുള്ള എല്ലാവരും പോയിരുന്നു…….

നന്ദു വെളിയിലേക്ക് ഇറങ്ങി ഒരു ലാൻ ലൈൻ നമ്പറിലേക്ക് കാൾ ചെയ്തു……
വെറും രണ്ട് റിങ് കൊണ്ടുതന്നെ ആ ഫോൺ അറ്റൻഡ് ആയി……

‘””” ? hallo sir……
How can i help you……..?'”””

അപ്പുറത്തുനിന്നും ഒരു മനോഹരമായ സ്ത്രീശബ്ദം ഫോണിലൂടെ മുഴങ്ങിക്കേട്ടു…..

‘””” Haa….. Lakshmi……
It’s me nandhan…… From sreekulam'”””

നന്ദു തിരികെ പറഞ്ഞു……

‘””” ഓഹ്…… സാറായിരുന്നോ……
എന്താണ് സാർ വിളിച്ചത്….. എന്തെങ്കിലും ഹെല്പ് വേണോ……'”””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.