?74?
ശോഭമ്മ പറഞ്ഞു…..
നന്ദു എതിർത്തൊന്നും പറയാൻ നിന്നില്ല…. കാരണം മുന്നിൽ നിൽക്കുന്നത്
ശോഭമ്മയാണ്….എന്തൊക്കെ ഉടായിപ്പ് പറഞ്ഞാലും തന്നെ എടുത്തോണ്ട് പോകുമെന്ന് അവനുറപ്പായിരുന്നു……
നന്ദു അവർക്കൊപ്പം പുറത്തേക്ക് പോയി…..
ശങ്കര മേനോനും മുത്തശ്ശനും രാവിലെ തന്നെ ഓഫീസിലേക്ക് പോയിരുന്നു….. ബാക്കിയുള്ളവർ അവിടെത്തന്നെയുണ്ട്…..
നന്ദു ഇന്ദ്രന്റെ ഒപ്പം പോയിരുന്നു…..
എല്ലാവരും വരാൻ പോകുന്ന പയ്യനെ കുറിച്ച് പൊക്കി പറയുകയാണ്….
നന്ദു അതിലൊന്നും വലിയ ചെവി കൊടുത്തില്ല……
പെട്ടെന്നാണ് ഒരു വണ്ടിയുടെ ഹോണടി ശബ്ദം അവിടെ കേട്ടത്…… എല്ലാവരും എഴുന്നേറ്റ് പുറത്തേക്ക് ചെന്ന് നോക്കി…..
ഗെയ്റ്റ് കടന്ന് ഒരു ഹോണ്ട സിറ്റി കാർ അകത്തേക്ക് വരുന്നു…… ആ വരവ് കണ്ടപ്പൊത്തന്നെ നന്ദുവിനു മനസ്സിലായി ഇവരൊക്കെ ഇത്രേം നേരം പറഞ്ഞ ആ ഡോക്ടറുടെ കാർ ഇതാണെന്ന്……
അച്ചുവിനെ നോക്കിയപ്പോ അവൾ നാണത്തോടെ പല്ലും കടിച്ചാണ് നിൽക്കുന്നത്….. അത് അവനിൽ കൂടുതൽ വിഷമമുണ്ടാക്കി……
പെട്ടെന്ന് ആ കാറിന്റെ ഡ്രൈവിംഗ് സീറ്റിലെ ഡോർ തുറന്ന് ഒരു കണ്ണട വച്ച സുന്ദരനായ പുരുഷൻ പുറത്തേക്ക് ഇറങ്ങിവന്നു…..
അവനെ കണ്ട നന്ദു ശരിക്കുമൊന്നു നടുങ്ങി…..
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it