⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?73?

ഇന്ദു പറഞ്ഞു…..

‘””” ഏഹ്…… എന്നിട്ട്…….?'””

അച്ചു ആകാംഷയോടെ അവളോട് തിരക്കി…..

‘””” എന്നിട്ടെന്താ….. ഞാൻ എരിവും പുളിയും ചേർത്ത് അച്ചു ചേച്ചിടെ പെണ്ണ് കാണൽ ആണെന്ന് പറഞ്ഞു….. എന്റെ മക്കളെ…. അപ്പോളാ മുഖമൊന്നു കാണണം……
ഹോ……..
ഈ പ്ലാൻ 100% success ആവും നോക്കിക്കോ……..'”””

ഇന്ദു സന്തോഷത്തോടെ പറഞ്ഞു…….

‘””” അവനൊരുപാട് വിഷമായിക്കാണോ ഇന്ദു…..
പാവല്ലേ…. നമുക്കെല്ലാം നിർത്തിയാലോ…..'””

അച്ചു ടെൻഷനോടെ ചോദിച്ചു….

‘””” നിർത്താനോ…….
അച്ചു ചേച്ചി…… പൊന്നെ……
എന്റെ മാസ്റ്റർ പ്ലാൻ ആണ്….. പൊളിക്കരുത്…..
ഇനി കുറച്ചൂടെ ടെൻഷൻ അടിപ്പിച്ചു കഴിഞ്ഞാ നന്ദുവേട്ടൻ തന്നെ ഓടിവന്നു പറയും ഇഷ്ട്ടാന്ന്…… അതിന്റെ ഒരു സുഖം വേറെ അല്ലെ ചേച്ചി…….'”””

ഇന്ദു ചോദിച്ചു……

‘””” അതൊക്കെ ശരിയാ…….'”””

അച്ചു അല്പം സംശയത്തോടെ പറഞ്ഞു……

‘””” ഹാ…. അതാ പറഞ്ഞെ വേവോളം കാക്കുമ്പോ ആറുവോളവും കാക്കണം…..
ഇനിയെത്ര നേരമുണ്ട് ചേച്ചി…… നമുക്കിത് അടിപൊളിയാക്കാന്നെ……'””

ഇന്ദു ആവേശത്തോടെ പറഞ്ഞു….. അവളുടെയാ ആവേശം കണ്ടപ്പോ അച്ചുവിനും ഇത് തുടരുന്നതിൽ വിഷമം തോന്നിയില്ല…… അവളും എന്തിനും തയാറായി നിന്നു…….

@@@@

ഏറെ നേരം ഒറ്റക്ക് ഇരുന്നിട്ട് കൂടി നന്ദുവിന്റെ ഉള്ളിലെ വിഷമം പോകുന്നില്ലായിരുന്നു…..

അച്ചു എന്ന നഷ്ട ബോധം അവനെ അലട്ടിക്കൊണ്ടേ ഇരുന്നു……
കൂടാതെ ഇനി എന്ത് ചെയ്യുമെന്ന് കൂടെ ആലോചിച്ചു……
ഒരു വഴിയും അവനുമുന്നിൽ ആ  നേരം തെളിഞ്ഞില്ല……

ആ സമയമാണ് ആരോ കതവ് മുട്ടുന്ന ശബ്ദം അവൻ കേട്ടത്……

നന്ദു മുഖമൊന്നു കഴുകി ആ വാതിൽ തുറന്നു….. മുന്നിൽ നിന്നിരുന്നത് ശോഭമ്മ ആയിരുന്നു…….

‘””” നീ എന്താടാ ചെർക്കാ ഇതിനുള്ളിൽ കിടന്ന് വാതിലടച്ചിരിക്കുന്നത്…….??

ശോഭമ്മ ചോദിച്ചു……

‘””” ഏയ്….. ഒന്നുല്ല വെല്യമ്മേ……. ഒരു ചെറിയ തല വേദന…. അപ്പൊ ഒന്ന് കിടക്കാന്ന് വച്ചു…..'”””

നന്ദു പറഞ്ഞു……

‘””” ചെറിയ വേദന അല്ലെ…… അത് കുഴപ്പില്ല…..
നീ ഇങ് വന്നേ….. അച്ചുനെ കാണാൻ ഉള്ളയാൾ ഇപ്പൊ വരും….. നീ ആ സമയം ഇവടെ വാതിലടച്ചിരിക്കുന്നത് ശരിയല്ല…….'”””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.