⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?68?

‘””” ഹ്മ്മ്…… പാറുവേച്ചി കണ്ടെന്നു പറഞ്ഞ പരിചയമേ ഉള്ളു….. നന്ദുവേട്ടന് സംശയമൊന്നും തോന്നാത്തിരുന്നാൽ മതി…..
പിന്നെ നാടക നടൻ ഒക്കെ ആണെന്ന് പറഞ്ഞ് അലറി ചിരിക്കരുതെന്നൊക്കെ പറയണം….. ഓവറായാലും എല്ലാം പൊളിഞ്ഞു കയ്യിൽ കിട്ടും……….'”””

ഇന്ദു ഒരു അപേക്ഷ സ്വരത്തിൽ പറഞ്ഞു……

‘””” ശരിയടി പെണ്ണെ…….
നീയിപ്പോ അതെക്കുറിച്ചു ടെൻഷൻ അടിച്ച് നമ്മുടെ ഈ റൊമാന്റിക് മൂഡ് കളയല്ലേ….'””

ഇന്ദ്രൻ പറഞ്ഞു…. അതിനവൾ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്…..

അവർ ഇരുവരും ഒരു മനസ്സോടെ ആ ക്ഷേത്രത്തെ മൂന്ന് തവണ പ്രദക്ഷിണം വച്ച് തൊഴുതു വന്നു…….

ഇവർക്കെല്ലാം പുറമെ അവിടെ നന്ദുവിന്റെ ഒരു ദുരവസ്ഥ കൂടെ ഉണ്ടായിരുന്നു…..

അച്ചുവിനോട് ഒന്ന് സംസാരിക്കാൻ അവന്റെ മനസ്സ് പറയുമ്പോൾ പാറു അവളുടെ അരികിൽ നിന്നും മാറാത്തത് അവനേറെ പ്രയാസം ഉണ്ടാക്കി……

ശരിക്കും പാർവതി അവളിൽ നിന്നല്ല…. അവൾ പാർവതിയിൽ നിന്നുമാണ് മാറാതെ നടക്കുന്നത്…… നന്ദു കൂടെയുള്ളത് കൊണ്ട് നിയന്ത്രണം വിട്ട് പോകുമോ എന്ന് പേടിച്ച് വിടാതെ പിടിച്ചിരിക്കുകയാണ് പാറുവിനെ അച്ചു…….

അവസാനം പ്രദക്ഷിണം എല്ലാം കഴിഞ്ഞ് അവർ അമ്പലത്തിനു വെളിയിലേക്ക്  എത്തി…….

അവളോട് സംസാരിക്കുവാൻ സാധിക്കാത്തതിൽ ഏറെ പ്രയാസമുണ്ടായിരുന്നു അവന്……

പിന്നെ ആലോചിച്ചു തല പുകച്ചിട്ട് കാര്യമില്ലാത്തത് കൊണ്ട് ബാക്കി വീട്ടിൽ ചെന്ന് നോക്കാമെന്നു കരുതി അവൻ വണ്ടിയിൽ കയറിയിരുന്നു…..

അവരുടെ കാർ തിരികെ ശ്രീകുലത്തേക്ക് തന്നെ തിരിച്ചു……

??????????

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.