?7?
ചുറ്റിനും സന്തോഷം മാത്രം നിറഞ്ഞുനിൽക്കുന്ന ഇതുപോലൊരു സന്ദർഭം അവനനുഭവിച്ചിട്ട് നാളുകൾ ഏറെ ആയിരുന്നു…..
ആ സന്തോഷത്തിന്റെ ഇടയിൽ വരാന്തയിൽ അവനെയും നോക്കി നിൽക്കുന്ന ഒരു പെണ്ണിനെ രുദ്രൻ പെട്ടെന്ന് ശ്രദ്ധിച്ചു…..
ഒരു 20 വയസ്സ് പ്രായം വരുന്ന സുന്ദരിയായ ഒരു പെണ്ണ്….. അവന്റെ കണ്ണിൽ സന്തോഷത്തിന്റെ ഒരു തുള്ളി കണ്ണുനീർ വന്നു…..
അവൾ അവനെ നോക്കി ചിരിക്കുകയാണ്….
അവനും അവളെയൊന്ന് നോക്കി ചിരിച്ചു…. പെട്ടെന്നാ രൂപം നിന്നിടത്തുനിന്ന് മായയായ് മറഞ്ഞുപോയി….
രുദ്രന് അത്ഭുതം ഒന്നും തോന്നിയില്ല…. കാരണം അവനറിയാമായിരുന്നു അത് വെറുമൊരു മായകാഴ്ച മാത്രമാണെന്ന്….
കാരണം ആ രൂപത്തിന്റെ ഉടമ എന്നോ ഈ ഭൂമി വിട്ട് പോയിരുന്നു….. അവന്റെ ഏറ്റവും പ്രീയപ്പെട്ടവൾ…..
ദേവു…..
അവളുടെ ഓർമകളാണ് എല്ലായിടത്തും…..
രുദ്രൻ സന്തോഷത്തോടെ തുള്ളി ചാടുന്ന ആ കുട്ടികളുടെ ഇടയിൽ നിന്നും അച്ഛന്റെ അടുക്കലേക്ക് നടന്നു……
അദ്ദേഹം എന്നത്തേയും പോലെ അവിടുള്ള പള്ളിയിൽ തന്നെ ഉണ്ടായിരുന്നു…..
ഒരു ചാരു കസാരയിൽ കണ്ണടച്ചിരുന്നു പ്രാർത്ഥിക്കുകയാണ്…. രുദ്രൻ പതിയെ അദ്ദേഹത്തിന്റെ അടുത്തൊരു ബെഞ്ചിൽ പോയിരുന്നു…. അവന്റെ സാമിപ്യം മനസ്സിലായപ്പോൾ തന്നെ അച്ഛൻ തന്റെ കണ്ണുകൾ തുറന്നിരുന്നു….
‘””” എന്താണ് ഫാദർ വിൻസെന്റ് ജോയ്….
എന്തോ കാര്യമായ പ്രാർത്ഥനയിൽ ആണല്ലോ…..'”””
രുദ്രൻ ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹത്തെ നോക്കി ചോദിച്ചു……..അവനെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷത്തിന്റെ ഒരു ചെറു ചിരി വിടർന്നിരുന്നു…..
‘””” ഹ ഹ ഹ……. രുദ്രാ…..
നീ ഇത്ര പെട്ടെന്ന് വന്നോ…….'”””
അദ്ദേഹം ചോദിച്ചു…..
‘””” പിന്നെ….. വന്നല്ലോ….
ഒറ്റക്കല്ല…. ഞാൻ പറഞ്ഞ ആ കുട്ടികളും ഉണ്ട്……'”””
അവൻ പറഞ്ഞു…..
‘””” നീ ഇങ്ങനെ കുട്ടികളെ കൊണ്ടുവന്നിട്ട് ഒരുപാട് ആയല്ലോ രുദ്രാ….. അതും പോരാത്തതിന് ഇത്തവണ എണ്ണവും കൂടുതലാണല്ലോ….. ഓർഫനെജ് ഫണ്ട് താങ്ങുമെന്ന് തോന്നുന്നില്ല…. എന്നാലും നമുക്ക് നോക്കാം…..'”””
ഫാദർ പറഞ്ഞു….
‘””ചിലവുകൾ ഒരുപാടുണ്ടച്ചോ……
അതിൽ പല കുട്ടികൾക്കും അത്യാവശ്യമായി മെഡിക്കൽ എടുക്കണം… പഠിപ്പിക്കണം… അങ്ങനെ ഒരുപാട് ചിലവുണ്ട്…. പക്ഷെ അച്ഛൻ വിഷമിക്കണ്ടാ….. എല്ലാ ചിലവിനുള്ള പണവും വഴിയേ ഇവിടെത്തും…….
അവർക്കൊരു ബുദ്ധിമുട്ടും വരാൻ പാടില്ല….. ഒരുപാട് അനുഭവിച്ചതാ ആ പാവങ്ങൾ…..'”””
രുദ്രൻ പറഞ്ഞു….
‘””” എനിക്ക് അറിയാടാ…..
എന്നാലും നീ വിളിച്ചു പറഞ്ഞപ്പോ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല…. ഇങ്ങനെയും മനുഷ്യർ ഉണ്ടോ…..'”””
ഫാദർ ചോദിച്ചു…..
‘””” മനുഷ്യർക്കേ ഇങ്ങനെ ആവാൻ പറ്റു അച്ചോ…..'””
‘”” ഹാ… അതും ശരിയാ……
അല്ലാ….. അവരിനി വന്ന് വല്ല പ്രശ്നവും ഉണ്ടാക്കുമോ….. ഈ വയസ്സന് അവരെയൊന്നും എതിർക്കാനുള്ള ശക്തിയില്ല മോനെ…..'”””
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it