⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?66?

നടയിൽ ഏൽപ്പിച്ച രസീത്കൾക്കുള്ള പൂജകൾ എല്ലാം ചെയ്ത ശേഷം പൂജാരി പ്രസാദവുമായി പുറത്തേക്ക് വന്നു…..

പാറുവും ഇന്ദുവും അച്ചുവുമെല്ലാം അത് തങ്ങളുടെ കൈകളിൽ ഏറ്റുവാങ്ങി നെറ്റിയിൽ ചാർത്തി…..

കൂട്ടത്തിൽ നന്ദുവും അതിലെ ഒരു ഇലയിൽ നിന്നും ചന്ദനം എടുത്ത് നെറ്റിയിൽ ഇട്ടു…..അത് അച്ചുവിന്റെ കയ്യിലെ തന്നെയായിരുന്നു….

അവനത് മനപ്പൂർവ്വം ചെയ്തത് ആണെങ്കിൽ കൂടി മറ്റുള്ളവർക്ക് അതിലൊരു ആസ്വഭാവികത തോന്നിയില്ല……

പ്രസാദം എടുക്കുമ്പോൾ അവളുടെ ആ കരിമഷി കണ്ണുകൾ തന്നെ ഒളിഞ്ഞു നോക്കുന്നത് നന്ദു ശ്രദ്ധിച്ചിരുന്നു…..
എന്നാൽ പെട്ടന്നത് മാറ്റി അവൾ തന്നിൽ നിന്നും അകന്നുപോയി……

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….

‘”” നീ ഇങ്ങനെ എത്ര ദൂരം പോകും മോളെ……
നമുക്ക് കാണാല്ലോ…….'””

അവൻ മനസ്സിൽ ചിന്തിച്ചു…..

അവർ പിന്നീട് അമ്പലത്തെ പ്രദക്ഷിണം വക്കുവാൻ ആരംഭിച്ചു….. പാറു ഓരോ ദൈവത്തോടും വളരെ ഭക്തിയോടെ സമയമെടുത്ത് പ്രാർത്ഥിച്ചുകൊണ്ടിരുന്നു….

ഇന്ദു മാത്രം അല്പം വേഗത്തിൽ ആയിരുന്നു….

അവൾ അവരിൽ നിന്നെല്ലാം ഒരുപാട് മുന്നിലേക്ക് പോയി….. ആ നീല കണ്ണുകൾ തേടിയത് തന്റെ പ്രാണനാഥനെ ആയിരുന്നു….

അവസാനം അവനെയവൾ കണ്ടെത്തി…..

ഗണപതി വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി പ്രാർത്ഥിക്കുകയാണ് അവൻ….. ഇന്ദുവും അവനൊപ്പം പോയ്നിന്ന് ഭഗവാനെ തൊഴുതു……

‘””” അവരൊക്കെ  എവടെ ഇന്ദൂസേ…….'””

ഇന്ദ്രൻ ചോദിച്ചു…….

‘””” വരുന്നുണ്ടെട്ടാ…….'””

‘””” ഹ്മ്മ്….. അല്ലാ….. നീ എങ്ങനാ ഇത്ര പെട്ടെന്ന് ഇവടംവരെ എത്തിയത്….
ദൈവങ്ങളോടൊക്കെ ഗുഡ് മോർണിംഗ് പറഞ്ഞ് ഓടി പോന്നതാണോ…….'””

ഇന്ദ്രൻ അവളെ നോക്കി ചോദിച്ചു….. അത് കേൾക്കുമ്പോൾ ആ മുഖത്ത് വിരിയുന്ന നാണവും കവിളിലേ നുണക്കുഴിയും അവൻ കണ്ടിരുന്നു…….അതവൾക്കൊരു പ്രത്യേക ഭംഗിതന്നെയായിയുന്നു….

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.