?65?
ഇന്ദ്രൻ തന്റെ ഒപ്പം നിൽക്കുന്ന നന്ദുവിനോട് പറഞ്ഞു…… പക്ഷെ അച്ചുവിനോട് സംസാരിക്കുവാൻ തക്കം നോക്കിയിരിക്കുന്ന നന്ദുവിന് അവനൊപ്പം പോകുവാൻ തോന്നിയില്ല……
‘””” വഴിപാടല്ലേ…..
നീ രസീത് വാങ്ങി വാ…… ഞാൻ ഇവടെ നില്ക്കാ……'”””
അവൻ പറഞ്ഞു……ഇന്ദ്രൻ പിന്നെ രണ്ടാമത്
ചോദിക്കാൻ നിൽക്കാതെ ഒറ്റക്ക് പോയി എല്ലാവരുടെയും പേരിൽ വഴിപാടുകൾ എഴുതി വാങ്ങിച്ചു……
ശേഷമത് വാങ്ങി ഇന്ദുവിന്റെ കൈകളിൽ ഏൽപ്പിച്ചു…… അവളപ്പോൾ തന്നെ അതുകൊണ്ടുപോയി നടയിൽ വച്ചു….
അവരെല്ലാവരും നട തുറക്കുവാനായി അവിടെത്തന്നെ കൈകൂപ്പി കാത്തുനിന്നു…..
അകത്തുനിന്നും പൂജാ കർമ്മങ്ങൾ നടത്തുന്ന ശബ്ദം സ്വരങ്ങൾ കേൾക്കാം……
ഒട്ടും വൈകാതെ ശ്രീ കോവിലിന്റെ വാതിലുകൾ തുറക്കപ്പെട്ടു……
ആതിപരാശക്തി പൂർണ്ണമായ പ്രഭയോടെ അവർക്ക് മുന്നിൽ ജ്വലിച്ചു നിന്നു…..
എല്ലാവരും മനമുരുകി പ്രാർത്ഥിച്ചു…. ആ അമ്മക്ക് മുന്നിൽ……
നന്ദുവിന്റെ പ്രാർത്ഥന അച്ചുവിനെ വേറെ ആർക്കും കൊടുക്കാതെ തനിക്ക് തരണമേ എന്നായിരുന്നു…….
അത് പോലെ മറ്റുള്ളവരുടെ പ്രാർത്ഥന നന്ദു അച്ചുവിനോട് ഇഷ്ട്ടമാണെന്ന് പറയണമെ എന്നായിരുന്നു……..
പ്രാർത്ഥിക്കുമ്പോൾ അച്ചുവിന്റെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു…..
അവൾക്ക് പുറകിൽ നിന്നത്കൊണ്ട് നന്ദുവിനത് കാണുവാൻ സാധിച്ചില്ല……
ഇഷ്ട്ടം തുറന്ന് പറയാൻ കാണിക്കുന്ന ഇവരുടെ ഈ കളികൾ കണ്ട് അമ്മ ചിരിക്കുകയായിരിക്കും ……
ഒന്ന് തൊഴുതു കഴിഞ്ഞതും ഇന്ദ്രൻ പ്രദിക്ഷണം വക്കുവാനായി അവിടെനിന്നും നടന്നു……
അവർ മൂവരും പ്രസാദം കിട്ടുവാനായി അവിടെത്തന്നെ നിന്നു……
അവൾ അവിടെ നിന്നതിനാൽ നന്ദുവും എങ്ങും പോയില്ല…….
വലിയ ഭക്തനെ പോലെ കണ്ണുകളടച്ചു പ്രാർത്ഥിക്കുകയാണ്……. പക്ഷെ ആ പാവം പെണ്ണുങ്ങൾ അറിയുന്നില്ലല്ലോ ആ കണ്ണ് മുഴുവൻ അവർക്കൊപ്പം നിൽക്കുന്ന അച്ചുവിൽ ആണെന്ന്……
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it