⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3063

?61?

നന്ദു അത്രേം പറഞ്ഞോണ്ട് ഇന്ദുവിന്റെ കവിൾ നല്ലൊരു നുള്ളും കൊടുത്ത് പുറത്തേക്ക് ഓടി……അത്രേലും ചെയ്യണ്ടേ അവൻ….

‘””” ആഹ്…….
നിക്കട പട്ടി……. നിന്നെ ഇന്ന് കൊല്ലുമെടാ ഞാൻ…….'””

അവൻ നുള്ളിയപ്പോ ദേഹം നൊന്ത ഇന്ദു അവനെ തല്ലാനായി പോകാനൊരുങ്ങി….
പക്ഷെ പാറു അവളെ പിടിച്ചു നിർത്തിയിരുന്നു…….

‘””” വിടടി…….
ചെറിയ നുള്ളല്ലേ…..'”””

പാറു പറഞ്ഞു……

‘””” ചെറിയ നുള്ള്…… ന്റെ കവിളിന്ന് ചോര വന്നു…….'”””

‘”” അത്രക്കൊന്നും ഇല്ലാട്ടോ……
അല്ലേലും അവനിപ്പോ നല്ലൊരു പണി കൊടുക്കാൻ പോവല്ലേ നീ….. അതിന് പകരം കിട്ടിയതാണെന്ന് കരുതിക്കോ…….'””

പാറു പറഞ്ഞു……

‘”” രണ്ടും ഒന്ന് നിർത്തുന്നുണ്ടോ…….
ദേ പാറു….. ഈ പരിപാടി ഇവടെ നടക്കില്ലാട്ടോ……'”””

ഇതെല്ലാം കണ്ടുകൊണ്ടിരുന്ന അച്ചു പാറുവിനോടായി പറഞ്ഞു…. അവർക്ക് രണ്ടുപേർക്കും സത്യത്തിൽ എന്താണ് അവൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല…..

‘””” എന്താ അച്ചു……
എന്ത് നടക്കില്ല എന്നാ നീ പറയുന്നേ……'”””

പാറു ചോദിച്ചു……

‘”” ഈ കൊഞ്ചി കുഴയൽ…..
എനിക്ക്……
എനിക്കിഷ്ട്ടല്ല ഇതൊന്നും…….'”””

അച്ചു അല്പം മടിയോടെ പറഞ്ഞു……

‘””” കൊഞ്ചിക്കുഴയലോ…..
എന്താ കുട്ടി നീ പറയണേ….. എനിക്ക് മനസ്സിലാവുന്നില്ല…….????'””

പാറു ചോദിച്ചു……

‘”””” അത് പിന്നെ….. ഈ ചക്കരെ തേനേ എന്നൊക്കെ വിളിക്കണത്……
നന്ദുനെ ഒരു പെണ്ണും അങ്ങനെ വിളിക്കണത് എനിക്കിഷ്ട്ടല്ല……'””

അച്ചു പറഞ്ഞു….. അവൾ പറയുന്ന ഭാവവും അവളുടെ മുഖവും എല്ലാം കണ്ടപ്പോ അവർക്കും രണ്ടുപേർക്കും ചിരിയാണ് വന്നത്…….

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.