?58?
‘””” എന്താടാ ഇത്……
നീ എന്താ വല്ല കല്യാണത്തിനുമാണോ പോകുന്നെ……. ഇത്രക്ക് ഗ്ലാമർ ഒന്നും വേണ്ടാട്ടാ…….'””
ഇന്ദ്രൻ പറഞ്ഞു……
‘””” ഒന്ന് പോടാ അവിടുന്ന്…… ഇതൊക്കെ കാണുമ്പോ ഒരുപാട് കുശുമ്പ് കേറുന്നുണ്ട് ല്ലേ……..'”””
നന്ദു പറഞ്ഞു……
‘”” അയ്യടാ…… കുശുമ്പ് വരാൻ പറ്റിയ ഒരു മുതൽ…… ഒന്ന് പോടാ അവിടന്ന്….'”””
ഇന്ദ്രൻ അതും പറഞ്ഞ് അവനെയൊന്ന് നോക്കി പുച്ഛിച്ച ശേഷം അവന്റെ മുറിയിലേക്ക് കയറിപ്പോയി……….
ഇതേ സമയമാണ് പാറുവും ഇന്ദുവും അച്ചുവും അണിഞ്ഞൊരുങ്ങി താഴേക്ക് വന്നത്……
നന്ദു അവരെ നോക്കി….. അവർ അവനെയും….. ഇരു ഭാഗത്തും അത്ഭുതം മിന്നി മറഞ്ഞു…..
നന്ദു വെള്ള മുണ്ടും പച്ച ഷർട്ടും ഇട്ട പോലെ തന്നെ അച്ചു പച്ച ബ്ലൗസും വെള്ള സെറ്റ് സാരിയുമാണ് ഉടുത്തിരിക്കുന്നത്…..
ഇരു കൂട്ടരും ഒട്ടും പ്രധീക്ഷിക്കാത്ത ഒരു കാര്യം തന്നെയായിരുന്നു അത്……
നന്ദുവിന് ഒത്തിരി സന്തോഷമായി……
അപ്പുറത്തും അവസ്ഥ വിപരീതമല്ല….. അച്ചുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു…. അതവനെ കാണിക്കാതിരിക്കാൻ മുഖം താഴ്ത്തിയിരുന്നു അവൾ…..
‘””” അച്ചു ചേച്ചി……..
രണ്ടും ഭാര്യ ഭർത്താക്കന്മാരെ പോലെ ആണല്ലോ വരുന്നേ….. ഇനിയിത് നിങ്ങളുടെ പ്ലാൻ വല്ലതുമാണോ…….???'”””
ഇന്ദു ചോദിച്ചു……
‘”” ഒന്ന് പോടീ……
ഇത് എന്തോ അറിയാതെ ഉണ്ടായ കാര്യമാ…..
ന്നാലും എനിക്കിഷ്ട്ടായി……
ഞാനും എന്റെ നന്ദുവും ഒരേ പോലെ…..
ശ്ശോ….. നാണം വരുന്നു…….'””
അച്ചു നാണത്തോടെ പറഞ്ഞു……
‘””” എന്റെ പൊന്ന് ചേച്ചി……
നാണം വരുത്തി പ്ലാൻ പൊളിക്കല്ലേ……
ഇങ്ങനെ നടന്നത് നടന്നു….. നന്ദു ഏട്ടനെ മൈൻഡ് പോലും ചെയ്യരുത്…… പ്ലീസ്….'”””
ഇന്ദു ഭയപ്പാടോടെ പറഞ്ഞു…..
‘””” അതൊന്നും ഞാൻ മറക്കില്ല പെണ്ണെ…..
നീ ഇത്ര കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പ്ലാൻ അല്ലെ….'””
അച്ചു പറഞ്ഞു……
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it