⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?6?

ഓടിവന്ന ആ കുട്ടികൾ രുദ്രനെ കെട്ടി പിടിക്കുന്നതും ഉമ്മവക്കുന്നതും ഒക്കെ കണ്ടപ്പോൾ എന്തെന്ന് പോലും മനസ്സിലായില്ല ആ പാവം കുട്ടികൾക്ക്….

രുദ്രൻ അവരെ എല്ലാം ചേർത്ത് നിർത്തി വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി……

‘””” മാമാ……. ഇവരൊക്കെ ആരാ……'”””

അവിടെ ഉള്ള ഒരു സുന്ദരി പെണ്ണ് രുദ്രനോട് ചോദിച്ചു……

‘””” ആരായിരിക്കും……'”””

രുദ്രൻ ഒരു ചെറു ചിരിയോടെ അവളോട് തന്നെ തിരിച്ചു ചോദിച്ചു…..

‘””” എനിക്ക് അറിയാൻമേലാ…..
ഇവരുടെ ദേഹത്ത് മുഴുവൻ മുറിവാണല്ലോ മാമ….. എന്ത് പറ്റിയതാ…..'”””

അവൾ ചോദിച്ചു……

‘””” അതൊക്കെ വലിയ കഥയാ…..
ആ കഥ ഇവർ തന്നെ നിങ്ങളോട് പറഞ്ഞു തരും…..
ഇവരൊക്കെ നിങ്ങളെ പോലെ തന്നെയാണ്….
ജനിക്കുമ്പോൾ ആരും ഇല്ലാതെ ജനിച്ചു….
ഇത്രയും കാലം ആരും ഇല്ലാതെ ജീവിച്ചു….
ഇപ്പൊ ഇവർക്ക് ഒരു കുടുംബം ഉണ്ടാവാൻ പോവാ….. നമ്മുടെ ഈ കൊച്ചു കുടുംബം….'”””

രുദ്രൻ അവിടെ ഉള്ള ആ കുട്ടികളെ എല്ലാം നോക്കി പറഞ്ഞു… തങ്ങളുടെ ഒപ്പം പുതിയ കൂട്ടുകാർ വരുന്നെന്നു അറിഞ്ഞതും ആ കുട്ടികളുടെ ഉള്ളിൽ തുള്ളി ചാടുവാനുള്ള ആനന്ദമാണ് വന്നത്…..

‘””” സത്യമാണോ മാമ…..'”””

അവൾ ചോദിച്ചു…..

‘””അതേടി പെണ്ണെ……'””

രുദ്രൻ അവളുടെ വയറിൽ സ്നേഹത്തോടെ ഇക്കിളി ഇട്ടുകൊണ്ട് പറഞ്ഞു….. ശേഷം ആ കുരുന്നുകളെ ഒക്കെ നോക്കി…..

‘””” നിങ്ങൾക്ക് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായോ…..'”””

രുദ്രൻ അവരെയെല്ലാം നോക്കി ചോദിച്ചു….
അവരെല്ലാം അതിന് മറുപടിയായി ഇല്ലെന്ന് തലയാട്ടി കാണിച്ചു…..

‘””” എന്നാലേ…..
ഇന്നാണ് നിങ്ങളുടെ ഒക്കെ ഇന്റിപേന്റൻസ് ഡേ….. ഇനി നിങ്ങൾ ആരുടേയും അടിമകൾ അല്ല….. ആരുടേയും മുന്നിൽ തല കുനിക്കേണ്ടവർ അല്ല….. ആർക്കും ലാഭം ഉണ്ടാക്കി കൊടുക്കേണ്ടവർ അല്ല…..
ഇനിമുതൽ നിങ്ങൾ നിങ്ങൾക്ക് വേണ്ടി ജീവിക്കണം….. നിങ്ങൾക്ക് വേണ്ടി പഠിക്കണം…. നിങ്ങൾക്ക് വേണ്ടി ചിരിക്കണം….
You’re free now……'”””

രുദ്രൻ പറഞ്ഞ വാക്കുകൾ കേട്ട ആ കുഞ്ഞുങ്ങൾ ശരിക്കും ഞെട്ടി…..
ഇത് വെറും പൊയ്‌വാക്ക് ആവല്ലേ എന്ന് പലരും മനമുരുകി പ്രാർത്ഥിച്ചു…. പലരും സന്തോഷം കൊണ്ട് തുള്ളി ചാടുന്ന അവസ്ഥയിലേക്ക് വരെ എത്തി…..

സന്തോഷം സഹിക്കാവയ്യാതെ ആ കുരുന്നുകൾ എല്ലാവരും രുദ്രനെ വട്ടം കൂടി കെട്ടി പിടിച്ചു…. രുദ്രന്റെ ഉള്ളിൽ ആ സമയം ഉണ്ടായിരുന്ന ആനന്ദത്തിന് അതിരുകൾ ഇല്ലായിരുന്നു…. അവരുടെ സ്നേഹ പ്രകടനം കണ്ട് അവനറിയാതെ പൊട്ടിച്ചിരിച്ചുപോയി….

മനസ്സ് തുറന്നുള്ള ചിരി…

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.