⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

?57?

‘””” അല്ലടാ നന്ദു….. നീ പല്ല് തേച്ചായിരുന്നോ…..'”””

ഇന്ദ്രൻ ചോദിച്ചു….. അപ്പോളാണ് അവനും ആ കാര്യത്തെ പറ്റി ഓർമ വന്നത്……

‘””” അളിയാ……ഞാനത് മറന്നടാ……'”””

എന്നും പറഞ്ഞുകൊണ്ട് വേഗത്തിൽ ഇന്ദ്രന്റെ കയ്യിൽ നിന്നും അവന്റെ ബ്രഷും വാങ്ങി പല്ലിലിട്ട് തേക്കാൻ തുടങ്ങി…. ഇതൊക്കെ കണ്ട ഇന്ദ്രനാവട്ടെ ആകെ കിളി പോയ അവസ്ഥയിലും ആയിരുന്നു……

നന്ദു പല്ല് മുഴുവൻ പതപ്പിച്ചു തേച്ച ശേഷം ആ ബ്രഷ് അന്തം വിട്ട് നിൽക്കുന്ന ഇന്ദ്രന്റെ കയ്യിലേക്ക് വച്ചുകൊടുത്ത്  കുളത്തിലേക്ക് എടുത്ത് ചാടി………

ഹോസ്പിറ്റലിൽ പെറ്റു കിടക്കുന്ന ഭാര്യയെ കാണാൻ പോകുന്ന വെപ്രാളം ആയിരുന്നു അവന്…..

ഇന്ദ്രൻ പിന്നെ അതിനെപ്പറ്റി ഒന്നും അധികം ആലോചിച്ചു തല പുണ്ണാക്കാതെ കുളിക്കുവാനുള്ള പണി നോക്കി…. ഈ സമയം നന്ദു തന്റെ കുളിയും മതിയാക്കി തറവാട്ടിലേക്ക് ഓടി…. ഓട്ടത്തിനിടക്കാണ് തലയൊക്കെ തുടച്ചിരുന്നത്…..

അവൻ വേഗം റൂമിൽ കേറി വാതിൽ അടച്ച് നനഞ്ഞ നിക്കർ ഒരു ഓരത്തേക്ക് എടുത്ത് കളഞ്ഞ് മറ്റൊരു ഷോർട്സ് എടുത്ത് ധരിച്ചു….
ശേഷം അതിന് മുകളിൽ ഒരു നീല കരയുള്ള ഡബിൽ മുണ്ട് ചുറ്റിയുടുത്തു ……

അലമാര തുറന്നപ്പോ പല നിറത്തിലുള്ള ഷർട്ടുകൾ അവനുമുന്നിൽ നിരന്നു നിൽക്കുകയായിരുന്നു…… ഏത് ഇടണമെന്ന് അവനുതന്നെ കൺഫ്യൂഷൻ ആയി…..

പിന്നെ ഒന്നും നോക്കാതെ അതിലെ കടും പച്ച കളർ ഷർട്ട് ഇങ് എടുത്ത് മനോഹരമായി അയൺ ചെയ്ത് ധരിച്ചു…….

ഒറ്റ നോട്ടത്തിൽ വളരെ  മനോഹരമായിരുന്നു……

മുടിയും താടിയും വളരെ നന്നായി ചീവി ഒതുക്കിയ ശേഷം നന്ദു കണ്ണാടിയിലൊന്ന് നോക്കി……

എന്തോ ഒരു വല്ലാത്ത ഉണർവ്വ് കിട്ടും പോലെ ഉണ്ടായിരുന്നു അവന്….
അവനാ മീശ കൂടെ ഒന്ന് പിരിച്ചു വച്ചു….. എന്നിട്ട് പുറത്തേക്ക് നടന്നു………ഈ സമയം ഇന്ദ്രൻ കുളിയും കഴിഞ്ഞു അകത്തേക്ക് വരുന്നതേ ഉണ്ടായിരുന്നള്ളൂ…..
അവൻ നന്ദുവിനെയൊന്ന് അന്തം വിട്ട് നോക്കി…….

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.