?55?
അന്ന് 7 മത്തെ ദിവസം ആയിരുന്നു……
ഇന്ദുവിന്റെ ബെറ്റ് അവസാനിക്കുന്ന ദിവസം…..
‘”” ടാ നന്ദു…….
പോത്ത് പോലെ ഉറങ്ങാതെ എഴുന്നേൽക്കട……..'”””
രാവിലെ തന്നെ രാധമ്മയുടെ വിളി കേട്ടാണ് നന്ദു എഴുന്നേറ്റത്……. അവൻ ഉറക്കം പിടിച്ച കണ്ണ് കഷ്ടപ്പെട്ട് തുറന്നുകൊണ്ട് അവരെയൊന്നു നോക്കി…..
‘””” എന്താമ്മേ….. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ…….'”””
നന്ദു ചടപ്പോടെ ചോദിച്ചു…….
‘””” എഴുന്നേൽക്കടാ ചെർക്കാ….. എന്നിട്ടാ പിള്ളേരുടെ കൂടെ അമ്പലത്തിൽ പോവാൻ നോക്ക്….. സമയം ആറര കഴിഞ്ഞു…..'””
രാധമ്മ അവന്റെ ദേഹത്തെ പുതപ്പ് വലിച്ചു മാറ്റികൊണ്ട് പറഞ്ഞു…..
‘””” എന്തൊരു കഷ്ട്ടമാ അമ്മേയിത്…. ആകെ ഇന്ന് മാത്രല്ലേ ആയോദന പരിശീലനം ഇല്ലാത്തതുള്ളു….. കുറച്ചു നേരം ഉറങ്ങാൻ സമ്മതിച്ചോടെ…..'”
നന്ദു ചോദിച്ചു……..
‘”” ഉറക്കമൊക്കെ പിന്നെ ഉറങ്ങാ…..
നീ കളിക്കാതെ അമ്പലത്തിൽ പോവാൻ നോക്ക്…… ഇന്നിവിടെ വിശേഷപ്പെട്ട ഒരു ചടങ്ങ് നടക്കാൻ പോകുന്ന ദിവസമാ……
അത് നന്നായി കലാശിക്കാൻ പോയി പ്രാർത്ഥിക്ക്…….'””
രാധമ്മ പറഞ്ഞു……
‘””” പ്രധാനപ്പെട്ട ചടങ്ങൊ………????.
അതെന്തുവാ….. ഇന്നിപ്പോ ആരുടേയും പിറന്നാള് അല്ലല്ലോ…..
എന്റെ അറിവിൽ ഈ ദിവസം അങ്ങനെ ചടങ്ങുകളും ഉണ്ടാവാറില്ല….. പിന്നെ എന്തുവാ അമ്മേ……, “”
നന്ദു ചോദിച്ചു……
‘”””” എടാ പൊട്ടാ അതൊക്കെയുണ്ട്…..
നീ പോയി കുളിച്ചു വന്നേ….. ഇന്ദ്രൻ കുളത്തിലേക്ക് പോയിട്ടുണ്ട്…….
ആ പാറുവും ഇന്ദുവും അച്ചുവുമൊക്കെ ഇപ്പൊ റെഡിയാവും….. അവരെക്കൂടെ ലേറ്റ് ആക്കിക്കാതെ പോയി റെഡി ആവ്…..'”””
രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it